താമരശ്ശേരി ചുരത്തിൽ വീണ്ടും രൂക്ഷമായ ഗതാഗതക്കുരുക്ക്; യാത്രക്കാർ വലയുന്നു

Spread the love

കടുത്ത ഗതാഗത തടസ്സത്തിന് പിന്നാലെ താമരശ്ശേരി ചുരത്തിൽ വൈകിട്ടോടെ വീണ്ടും രൂക്ഷമായ ഗതാഗതക്കുരുക്ക് അനുഭവപ്പെടുകയാണ്. ചുരത്തിലെ ആറാം വളവിൽ ടാറിംഗ് പ്രവൃത്തികൾ നടക്കുന്നതാണ് നിലവിലെ ഗതാഗത തടസ്സത്തിന് പ്രധാന കാരണം. ഇതുമൂലം ഒരു മണിക്കൂറിലേറെയായി നിരവധി യാത്രക്കാർ ചുരത്തിൽ കുടുങ്ങിക്കിടക്കുകയാണ്.

 

അവധി ദിവസമായതിനാൽ വയനാട്ടിലേക്കും തിരിച്ചുമുള്ള വിനോദസഞ്ചാരികളുടെയും മറ്റ് യാത്രക്കാരുടെയും വാഹനങ്ങൾ വലിയ തോതിൽ ചുരം വഴി കടന്നുപോകുന്നുണ്ട്. തിരക്ക് അനിയന്ത്രിതമായി തുടരുന്ന സാഹചര്യത്തിൽ അത്യാവശ്യ യാത്രക്കാർ സമയം ക്രമീകരിച്ച് മാത്രം യാത്ര പുറപ്പെടേണ്ടതാണ്. കൂടാതെ, വാഹനങ്ങൾ റോഡിന്റെ ഇടതുവശം ചേർന്ന് ക്യൂ തെറ്റിക്കാതെ ട്രാഫിക് നിയമങ്ങൾ കർശനമായി പാലിച്ച് യാത്ര ചെയ്യണമെന്നും അഭ്യർത്ഥിക്കുന്നു.

  • Related Posts

    പനമരത്ത് പിക്കപ്പ് വാൻ നിയന്ത്രണം വിട്ട് അപകടം:ഡ്രൈവർ മരിച്ചു

    Spread the love

    Spread the loveപനമരം കൈപ്പാട്ട് കുന്നിൽ പിക്കപ്പ് വാൻ നിയന്ത്രണം വിട്ട് മറിഞ്ഞ് ഡ്രൈവർ മരിച്ചു. കുളിവയിൽ സ്വദേശി സലിം (52) ആണ് മരിച്ചത്. പനമരത്ത് മുൻ ഓട്ടോഡ്രൈവർ ആയിരുന്നു മരിച്ച സലീം. ഇന്ന് വൈകിട്ട് നാലുമണിയോടെയാണ് സംഭവം.   മൃതദേഹം…

    മാൻ കുറുകെ ചാടി ബൈക്ക് മറിഞ്ഞ് യുവാവിന് പരിക്ക്

    Spread the love

    Spread the loveതോൽപെട്ടി: മാൻ കുറുകെ ചാടി നിയന്ത്രണംവിട്ട ബൈക്ക് മറിഞ്ഞ് യുവാവിന് പരിക്കേറ്റു. പുരാവസ്തു വകുപ്പിലെ താത്കാലിക ജീവനക്കാരൻ തോൽപെട്ടി അപ്പപ്പാറ മേലയിൽ വീട്ടിൽ എം.ബി. ഷാഫി (32)ക്കാണ് പരിക്കേറ്റത്. ഇന്ന് രാവിലെ 8.45ഓടെ അപ്പപ്പാറ കാരമാടിലായിരുന്നു അപകടം. ജോലിക്കായി…

    Leave a Reply

    Your email address will not be published. Required fields are marked *