പനമരത്ത് റേഷൻകട ജീവനക്കാരനെ കുത്തിപ്പരിക്കേൽപ്പിച്ചയാൾ അറസ്റ്റിൽ

Spread the love

പനമരം: നടവയലിൽ റേഷൻകട ജീവനക്കാരനെ കത്തിയുപയോഗിച്ച് കുത്തിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ യുവാവ് അറസ്റ്റിൽ. നടവയൽ പാതിരിയമ്പം കൊല്ലകോണത്ത് കെ.ആർ. ഷിജു (44)വിനെയാണ് കേണിച്ചിറ പോലീസ് അറസ്റ്റ് ചെയ്തത്. സ്റ്റേഷൻ എസ്.എച്ച്.ഒ. കെ. സിൻഷയുടെ നേതൃത്വത്തിലുള്ള സംഘമാണ് ശനിയാഴ്ച ഇയാളെ അറസ്റ്റ് ചെയ്തത്. മുൻപ് ഭാര്യയെ കുത്തിപ്പരിക്കേൽപ്പിച്ച കേസിലും ഷിജു പ്രതിയാണ്.

 

2026 നവംബർ 20ന് വൈകിട്ടായിരുന്നു സംഭവം. നടവയൽ റേഷൻകടയ്ക്ക് സമീപം ഷിജുവും മറ്റൊരാളും മദ്യലഹരിയിൽ തർക്കിക്കുന്നത് കണ്ട റേഷൻകട ജീവനക്കാരൻ ഇവരോട് സ്ഥലത്തുനിന്ന് പോകാൻ ആവശ്യപ്പെട്ടു. ഇതിലുള്ള വിരോധം മൂലം ജീവനക്കാരനെ അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത ശേഷം ഷിജു അവിടെനിന്ന് പോയി. പിന്നീട് കത്തിയുമായി തിരിച്ചെത്തിയ ഇയാൾ റേഷൻകടയുടെ വരാന്തയിലേക്ക് അതിക്രമിച്ചുകയറി ജീവനക്കാരനെ തടഞ്ഞുനിർത്തി പുറംഭാഗത്ത് കുത്തിപ്പരിക്കേൽപ്പിക്കുകയായിരുന്നു. ജീവനക്കാരൻ ഒഴിഞ്ഞുമാറിയതിനാൽ വലിയ അപകടം ഒഴിവായി. കുറ്റകൃത്യത്തിന് ഉപയോഗിച്ച ആയുധവും പോലീസ് പിടിച്ചെടുത്തു.

  • Related Posts

    വിവാഹ സത്കാരത്തിനിടെ പള്ളിക്കുന്നിലെ മിൽ ഉടമയെ മർദ്ദിച്ചു കൊന്ന കേസ്; ഒളിവിലായിരുന്ന ബിജെപി പ്രവർത്തകർ അറസ്റ്റിൽ

    Spread the love

    Spread the loveകണ്ണൂർ: കണ്ണൂർ നഗരത്തിലെ പള്ളിക്കുന്ന് മാക്കുനി റോഡിൽ വിവാഹ സത്കാരത്തിനിടെ മർദ്ദനമേറ്റ് ചികിത്സയിലിരിക്കെ പള്ളിക്കുന്ന് കൊക്കേൻപാറ സ്വദേശിയും ധന്യ മിൽ ഉടമയുമായ സുമേശൻ (54) മരിച്ച സംഭവത്തിൽ ഒളിവിൽ കഴിഞ്ഞിരുന്ന രണ്ട് പ്രതികൾ കൂടി പൊലീസ് പിടിയിലായി. സജീവ…

    ജോലിക്കാരിയായെത്തി വിശ്വസ്തയായി,വീട്ടില്‍ നിന്നും 31 പവൻ സ്വര്‍ണം കവര്‍ന്ന് മുക്കുപണ്ടം വെച്ചു;വയനാട് സ്വദേശി അറസ്റ്റിൽ

    Spread the love

    Spread the loveവീട്ടില്‍നിന്ന് 31 പവൻ സ്വർണാഭരണങ്ങള്‍ കവർച്ചചെയ്ത കേസില്‍ വീട്ടുജോലിക്കാരിയെ ഉളിക്കല്‍ പോലീസ് അറസ്റ്റ് ചെയ്തു.വയനാട് വരയാല്‍ പേരിയ സ്വദേശിയായ ഉച്ചപ്പള്ളിയില്‍ പ്രേമ (50) ആണ് അറസ്റ്റിലായത്. വ്യാഴാഴ്ചയായിരുന്നു അറസ്റ്റ്‌. ഇരിട്ടി ഡിവൈ.എസ്.പി. ധനഞ്ജയ ബാബുവിന്റെ നിർദേശപ്രകാരം ഇരിട്ടി ഇൻസ്പെക്ടർ…

    Leave a Reply

    Your email address will not be published. Required fields are marked *