ട്രക്കുമായി കൂട്ടിയിടിച്ച് കാർ രണ്ടായി പിളർന്നു; സഞ്ചാരികളായ 7 പേർക്ക് ദാരുണാന്ത്യം, അനുശോചിച്ച് പ്രധാനമന്ത്രി

Spread the love

ഗാന്ധിനഗർ ∙ ഗുജറാത്തിലെ കച്ച് ജില്ലയിലെ ഭുജ്-ഖാവ്ദ ഹൈവേയിൽ ട്രെയിലർ ട്രക്ക് കാറിലിടിച്ചുണ്ടായ അപകടത്തിൽ മൂന്ന് കുട്ടികൾ ഉൾപ്പെടെ ഏഴ് പേർക്ക് ദാരുണാന്ത്യം. നവംബർ 21 ശനിയാഴ്ച രാത്രി 9.30 ഓടെയാണ് അപകടമുണ്ടായത്. ഉത്തരാഖണ്ഡിൽ നിന്നും ഗുജറാത്തിലെ കച്ചിൽ സന്ദർശനത്തിനു എത്തിയ സഞ്ചാരികളുമായെത്തിയ കാറാണ് അപകടത്തിൽപ്പെട്ടത്. ‌ഒരു കുടുംബത്തിലെ അംഗങ്ങളാണ് മരിച്ചവരെല്ലാം.

 

ട്രക്കുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ കാർ രണ്ടായി പിളരുകയായിരുന്നു. മരിച്ചവരിൽ രണ്ട് പുരുഷൻമാരും രണ്ട് സ്ത്രീകളും മൂന്ന് കുട്ടികളും ഉൾപ്പെടുന്നു. സൗരവ്സിങ് ജസ്പാൽസിങ് നേഗി, ഭാര്യ സവിത, 3 മാസം പ്രായമുള്ള മകൾ ശിവിക, റിങ്കി നിതിൻ ഗുൻസായി, മകൾ വാമിക, രാജേഷ് സിങ് റാവത്ത്, ഏഴ് വയസ്സുള്ള മകൾ രക്ഷിത എന്നിവരാണ് മരിച്ചത്. അപകടത്തിൽ മരിച്ച പുരുഷൻമാർ സൈനികരാണെന്നും വിവരമുണ്ട്. അപകടത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബത്തിനു കേന്ദ്രം 2 ലക്ഷം രൂപ വീതം സഹായം നൽകും.

  • Related Posts

    9.5 ലക്ഷത്തിന്റെ കാർ പോരാ, 13 ലക്ഷത്തിന്റേത് വേണമെന്ന് ആവശ്യം; കല്യാണപ്പന്തലിൽ വധുവിനെ ഉപേക്ഷിച്ച് പൊലീസ് ഉദ്യോഗസ്ഥൻ

    Spread the love

    Spread the loveചണ്ഡിഗഡ് ∙ സ്ത്രീധനമായി ആവശ്യപ്പെട്ട കാർ ലഭിക്കാത്തതിനെ തുടർന്ന് വരൻ വിവാഹത്തിൽ നിന്ന് പിന്മാറി. ഡൽഹി പൊലീസ് ഉദ്യോഗസ്ഥനായ കുൽദീപാണ് വിവാഹവേദിയിൽ നിന്ന് വധുവിനെയും കുടുംബത്തെയും അപമാനിച്ച് മടങ്ങിയത്. വിവാഹത്തിനായി 9.5 ലക്ഷം രൂപ വിലയുള്ള കാർ വധുവിന്റെ…

    പുലർച്ചെ 4 മണിക്ക് വാഹനത്തിന് കൈ കാണിച്ച് ‘യുവതി’; ഒറ്റയ്ക്ക് യാത്ര ചെയ്യുന്നവരെ ഇരയാക്കി പുതിയ തട്ടിപ്പ്

    Spread the love

    Spread the loveന്യൂഡൽഹി ∙ സ്ത്രീകളുടെ വസ്ത്രം ധരിച്ചെത്തി ഒറ്റയ്ക്ക് യാത്ര ചെയ്യുന്നവരെ കൊള്ളയടിക്കുന്ന സംഘം ഡൽഹി പൊലീസിന്റെ പിടിയിലായി. ആളൊഴിഞ്ഞ റോഡുകളിലൂടെ ഒറ്റയ്ക്ക് വാഹനം ഓടിച്ചുവരുന്നവരെയാണ് സംഘം കെണിയൊരുക്കി പിടികൂടി കവർച്ചയ്ക്ക് ഇരയാക്കുന്നത്. സ്ത്രീ വേഷം ധരിച്ച പുരുഷനാണ് റോഡിൽനിന്നുകൊണ്ട്…

    Leave a Reply

    Your email address will not be published. Required fields are marked *