മുഖത്ത് ചീമുട്ടയെറിഞ്ഞു; ഷര്‍ട്ട് വലിച്ചുകീറി; ബംഗാളില്‍ അഭിഷേക് ബാനര്‍ജിക്കെതിരെ ആള്‍ക്കൂട്ട ആക്രമണം

Spread the love

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ തെരഞ്ഞെടുപ്പിന് ശേഷമുണ്ടായ അക്രമങ്ങളില്‍ ഇരയായവരുടെ കുടുംബങ്ങളെ സന്ദര്‍ശിക്കാന്‍ സോനാര്‍പൂര്‍ പ്രദേശത്ത് എത്തിയ തൃണമൂല്‍ കോണ്‍ഗ്രസ് ദേശീയ ജനറല്‍ സെക്രട്ടറി അഭിഷേക് ബാനര്‍ജിക്ക് നേരെ ആള്‍ക്കൂട്ട ആക്രമണം. ഒരുകൂട്ടം ആളുകള്‍ കല്ലുകളും ചെരുപ്പുകളും കോഴിയുമട്ടകളും എറിയുകയും, അദ്ദേഹത്തെ ‘കള്ളന്‍’ എന്ന് വിളിച്ച് മര്‍ദ്ദിക്കുകയും ചെയ്തു. അതേസമയം, തനിക്കെതിരെ ആക്രമണം നടത്തിയത് ബിജെപിയാണെന്ന് അഭിഷേക് പറഞ്ഞു.

 

ഒരു മാസം മുന്‍പ് വരെ ബംഗാളില്‍ ചോദ്യം ചെയ്യപ്പെടാത്ത അധികാര കേന്ദ്രമായിരുന്ന ഒരു രാഷ്ട്രീയ നേതാവിനെതിരെ പൊതുജനരോഷം ഇത്തരത്തില്‍ പൊട്ടിപ്പുറപ്പെടുന്ന ആദ്യത്തെ സംഭവമാണിത്. ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം വന്ന് ഇരുപത്തിയഞ്ച് ദിവസങ്ങള്‍ക്ക് ശേഷം തൃണമൂല്‍ കോണ്‍ഗ്രസ് ദേശീയ ജനറല്‍ സെക്രട്ടറി പങ്കെടുക്കുന്ന ആദ്യത്തെ പൊതുപരിപാടിയായിരുന്നു ഇത്.

 

തെരഞ്ഞെടുപ്പിന് ശേഷം സോനാര്‍പ്പൂരില്‍ കൊലപ്പെട്ട ടിഎംസി പ്രവര്‍ത്തകന്റെ വീട് സന്ദര്‍ശിക്കാനായി എത്തിയതായിരുന്നു അഭിഷേക്. ഇന്നലെയാണ് അഭിഷേക് സന്ദര്‍ശത്തിന് എത്തുമെന്ന് ഔദ്യോഗികമായി പാര്‍ട്ടി പ്രവര്‍ത്തകരെ അറിയിച്ചത്. ബംഗാളില്‍ ഭരണം മാറുന്നത് വരെ ഇസഡ് പ്ലസ് സുരക്ഷയുണ്ടായിരുന്ന അഭിഷേക് തന്റെ വാഹനത്തില്‍ നിന്ന് പുറത്തിറങ്ങിയ നിമിഷം മുതല്‍ ‘ചോര്‍, ചോര്‍’ എന്ന മുദ്രാവാക്യങ്ങളോടെയാണ് ആളുകള്‍ അദ്ദേഹത്തെ നേരിട്ടത്.പിന്നാലെ ആള്‍ക്കൂട്ടം ആക്രമണം അഴിച്ചുവിടുകയായിരുന്നു. അഭിഷേക് ബാനര്‍ജിക്ക് നേരെയുണ്ടായ ആക്രമണത്തിനെതിരെ തൃണമൂല്‍ കോണ്‍ഗ്രസ് രംഗത്തെത്തി, സംഭവത്തിന്റെ വിഡിയോ മമത ബാനര്‍ജി ഉള്‍പ്പെടയുള്ളവര്‍ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവയ്ക്കുകയും ചെയ്തു.

  • Related Posts

    അഡിഡാസ് ഇന്ത്യയില്‍ കൂട്ടപ്പിരിച്ചുവിടല്‍; 350 ജീവനക്കാരെ ബാധിക്കുമെന്ന് റിപ്പോര്‍ട്ട്

    Spread the love

    Spread the loveഗുരുഗ്രാം: ജര്‍മന്‍ സ്‌പോര്‍ട്‌സ് വെയര്‍ കമ്പനിയായ അഡിഡാസ് ഇന്ത്യയിലെ ടെക് വിഭാഗത്തില്‍ ജീവനക്കാരുടെ എണ്ണം കുറച്ചു. ഗുരുഗ്രാം ടെക് ഹബിലെ 350-ഓളം ജീവനക്കാരെ കഴിഞ്ഞ ദിവസം കമ്പനി പിരിച്ചു വിട്ടിരുന്നു. 350 ജീവനക്കാരെന്ന കണക്ക് കമ്പനി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും പ്രവര്‍ത്തനങ്ങള്‍…

    ആന്റിബയോട്ടിക്കുകളുടെ ദുരുപയോഗം; കർശന നിയന്ത്രണവുമായി കേന്ദ്രം

    Spread the love

    Spread the loveന്യൂഡൽഹി: ആന്റിബയോട്ടിക്കുകളുടെയും ഉറക്കഗുളികകളുടെയും ദുരുപയോഗത്തിലും വിൽപ്പനയിലും കർശന നിയന്ത്രണവുമായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. ഇതിനായി ഡ്രഗ്സ് ആൻഡ് കോസ്മെറ്റിക്സ് ചട്ടങ്ങളിൽ ഭേദഗതി വരുത്തി. ഷെഡ്യൂൾ എച്ച്, ഷെഡ്യൂൾ എച്ച് 1 എന്നീ വിഭാഗത്തിലുള്ള മരുന്നുകളുടെ വിതരണത്തിലാണ് പുതിയ നിബന്ധനകൾ…

    Leave a Reply

    Your email address will not be published. Required fields are marked *