‘പാൽ ചോദിച്ചു കരഞ്ഞു’; ഭിന്നശേഷിക്കാരനായ നാലുവയസ്സുകാരനെ ക്രൂരമായി കൊലപ്പെടുത്തി പിതാവ്

Spread the love

മുംബൈ∙ പാലിനുവേണ്ടി കരഞ്ഞ കുഞ്ഞിനെ കൊലപ്പെടുത്തി പിതാവ്. മുംബൈയിലെ പൊവായിയിലാണ് ദാരുണ സംഭവമുണ്ടായത്. യഷ് എന്ന നാലുവയസ്സുകാരനാണ് കൊല്ലപ്പെട്ടത്. യഷിന്റെ പിതാവ് രാജേഷ് പ്രകാശ് സിങ്ങിനെ (27) പൊലീസ് അറസ്റ്റു ചെയ്തു.

 

അമ്മയ്ക്കും ഭാര്യയ്ക്കും മക്കൾക്കുമൊപ്പം ഗൗതം നഗറിലാണ് രാജേഷ് താമസിച്ചിരുന്നത്. ഭിന്നശേഷിക്കാരനായിരുന്ന യഷ് പ്രധാനമായും പാൽ മാത്രമാണ് കഴിച്ചിരുന്നത്. തൊഴിൽരഹിതനായിരുന്ന രാജേഷിന്റെ അമിത മദ്യപാനത്തെ തുടർന്ന് 15 ദിവസം മുൻപ് ഇയാളുടെ ഭാര്യ ഇയാളെയും മക്കളെയും ഉപേക്ഷിച്ചു പോയതായി പൊലീസ് പറഞ്ഞു. രാജേഷ് കുടുംബത്തെ നോക്കിയിരുന്നുമില്ല. ഇവരുടെ 5 വയസ്സായ മറ്റൊരു മകൻ രാജേഷിന്റെ സഹോദരിക്കൊപ്പമാണ് കഴിയുന്നത്.

 

വെള്ളിയാഴ്ച പുലർച്ചെ യഷ് പാൽ ആവശ്യപ്പെട്ടു കരഞ്ഞതുകേട്ട് ഉറക്കമുണർന്ന രാജേഷ് കുട്ടിയുടെ തല പലതവണ തറയിലിടിപ്പിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. മകൻ മരിച്ച വിവരം രാവിലെ രാജേഷ് തന്നെ സഹോദരിയെ അറിയിക്കുകയായിരുന്നു. തുടർന്ന് പൊലീസെത്തി കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും കുട്ടി നേരത്തെ മരിച്ചതായി അധികൃതർ അറിയിച്ചു. തുടക്കത്തിൽ പൊലീസിന്റെ ചോദ്യം ചെയ്യലിൽ രാജേഷ് പരസ്പരവിരുദ്ധമായ മറുപടി പറഞ്ഞെങ്കിലും പിന്നീട് കുറ്റം സമ്മതിച്ചെന്നും പൊലീസ് പറഞ്ഞു.

  • Related Posts

    പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിൽ പ്രതിപക്ഷ പ്രതിഷേധം, രാഹുലിനെ റോഡിലൂടെ വലിച്ചിഴച്ചു, അറസ്റ്റ്

    Spread the love

    Spread the loveന്യൂഡല്‍ഹി: പ്രധാനമന്ത്രിയുടെ വസതിയിലേക്കു കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധ മാര്‍ച്ചിനെ തുടര്‍ന്ന് രാഹുല്‍ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും അടക്കമുള്ള നേതാക്കളെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. രാഹുലിനെ വഴിയിലൂടെ വലിച്ചിഴച്ചാണ് അറസ്റ്റ് ചെയ്തത്. യൂണിഫോമില്‍ നെയിംബോര്‍ഡ് വയ്ക്കാത്ത പൊലീസുകാരും മഫ്ടിയിലുള്ള…

    ആൺസുഹൃത്തിനെയും യുവതിയെയും തടഞ്ഞുനിർത്തി, ലൈംഗികമായി അധിക്ഷേപിച്ചു; പൊലീസ് കോൺസ്റ്റബിൾ അറസ്റ്റിൽ

    Spread the love

    Spread the loveകോയമ്പത്തൂർ ∙ ചോദ്യം ചെയ്യലെന്ന വ്യാജേന യുവതിയെ ലൈംഗികമായി അധിക്ഷേപിച്ച് തന്റെ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത പൊലീസ് കോൺസ്റ്റബിൾ അറസ്റ്റിൽ. തുടിയല്ലൂർ പൊലീസ് സ്റ്റേഷനിലെ കോൺസ്റ്റബിളായ വിനോദ് കുമാർ ആണ് അറസ്റ്റിലായത്. സസ്പെൻഷനു പിന്നാലെയാണ് വിനോദ് കുമാറിന്റെ…

    Leave a Reply

    Your email address will not be published. Required fields are marked *