ഭർത്താവിനെ പോക്സോ കേസിൽ കുടുക്കാൻ കുട്ടികളെ കരുവാക്കുന്നു: സുപ്രീം കോടതി

Spread the love

ന്യൂഡൽഹി ∙ ഭർത്താവുമായുള്ള വിവാഹതർക്കകേസുകൾ ജയിക്കാൻ, കുട്ടികൾക്കെതിരെ ലൈംഗികാതിക്രമം നടത്തിയെന്ന വ്യാജആരോപണം ഉന്നയിക്കുന്ന പ്രവണത കൂടി വരുകയാണെന്നു സുപ്രീം കോടതി. വിവാഹമോചന കേസുകളിൽ ഏറ്റവും നികൃഷ്ടവശമാണിതെന്ന വിമർശനവും കോടതി ഉന്നയിച്ചു. ‘പോക്സോ‌‌‌‌‌’ കേസുകളുടെ ഈ ദുരുപയോഗം നിരപരാധികൾ ശിക്ഷിക്കപ്പെടുന്നതിനും കേസിന്റെ ബാഹുല്യത്തിനും കാരണമാകുന്നതായും ജഡ്ജിമാരായ ബി.വി. നാഗരത്ന, ജസ്റ്റിസ് ഉജ്ജൽ ഭുയാൻ എന്നിവരുടെ ബെഞ്ച് നിരീക്ഷിച്ചു.

 

പ്രായപൂർത്തിയാകാത്ത കുട്ടികളുടെ, വിശേഷിച്ചു പെൺമക്കളുടെ പിതാക്കന്മാരായ ഭർത്താക്കന്മാർക്കെതിരെ വ്യാജ ലൈംഗികാതിക്രമ ആരോപണം ഉന്നയിക്കപ്പെടുന്നുണ്ടെന്നാണു കോടതിയുടെ നിരീക്ഷണം. കേസിനു ബലം കിട്ടാനും സാമ്പത്തിക നേട്ടമുണ്ടാക്കാനും എതിർകക്ഷിയെ പരമാവധി ഉപദ്രവിക്കുന്നതിനുമുള്ള ഉപാധിയായി ഇതു മാറ്റുന്നു.

  • Related Posts

    ഓടിക്കോ, മൂർഖനാണ്’; വെള്ളച്ചാട്ടത്തിനടുത്ത് കൈക്കുഞ്ഞുമായി നിന്ന യുവാവിന്റെ ദേഹത്തേയ്ക്ക് പാമ്പ് വീണു

    Spread the love

    Spread the loveമുംബൈ∙ വെള്ളച്ചാട്ടത്തിനടുത്ത് കൈക്കുഞ്ഞുമായി നിൽക്കുകയായിരുന്ന യുവാവിന്റെ ദേഹത്തേയ്ക്ക് പാമ്പ് വീണു. മഹാരാഷ്ട്രയിലെ സിന്ധുദുർഗ് ജില്ലയിലെ സഹ്യാദ്രി മലനിരകളിൽ സ്ഥിതി ചെയ്യുന്ന അംബോലി വെള്ളച്ചാട്ടത്തിലാണ് സംഭവം. വെള്ളച്ചാട്ടം കാണാനെത്തിയ യുവാവിന്റെ തോളിലേക്കാണ് പാമ്പ് വീണത്. ഇത് സമീപത്തുണ്ടായിരുന്നവരെ പരിഭ്രാന്തരാക്കി. സംഭവത്തിന്റെ…

    അഡിഡാസ് ഇന്ത്യയില്‍ കൂട്ടപ്പിരിച്ചുവിടല്‍; 350 ജീവനക്കാരെ ബാധിക്കുമെന്ന് റിപ്പോര്‍ട്ട്

    Spread the love

    Spread the loveഗുരുഗ്രാം: ജര്‍മന്‍ സ്‌പോര്‍ട്‌സ് വെയര്‍ കമ്പനിയായ അഡിഡാസ് ഇന്ത്യയിലെ ടെക് വിഭാഗത്തില്‍ ജീവനക്കാരുടെ എണ്ണം കുറച്ചു. ഗുരുഗ്രാം ടെക് ഹബിലെ 350-ഓളം ജീവനക്കാരെ കഴിഞ്ഞ ദിവസം കമ്പനി പിരിച്ചു വിട്ടിരുന്നു. 350 ജീവനക്കാരെന്ന കണക്ക് കമ്പനി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും പ്രവര്‍ത്തനങ്ങള്‍…

    Leave a Reply

    Your email address will not be published. Required fields are marked *