‘നഴ്‌സിങ് ലൈംഗികവത്കരിക്കപ്പെട്ട ജോലി, യൂണിഫോമിന് ബ്രിട്ടീഷ് ലുക്ക്’; വേഷം മാറ്റണമെന്ന് കങ്കണ

Spread the love

കങ്കണ റണൗട്ട് നായികയാകുന്ന പുതിയ ചിത്രമാണ് ഭാരത് ഭാഗ്യ വിധാത. ചിത്രത്തില്‍ കങ്കണ നഴ്‌സിന്റെ വേഷത്തിലാണ് എത്തുന്നത്. മുംബൈ കാമ ആശുപത്രിയിലെ നഴ്‌സായിട്ടാണ് കങ്കണ അഭിനയിക്കുന്നത്. 26/11 മുംബൈ ഭീകരാക്രമണത്തില്‍ ആക്രമണം നേരിടേണ്ടി വന്ന ആശുപത്രിയാണിത്. ആക്രമണത്തിനിടയിലും ആശുപത്രിയിലെ രോഗികളെ പരിചരിച്ചിരുന്ന നഴ്‌സുമാരുടെ കഥയാണ് ചിത്രം പറയുന്നത്.

 

നഴ്‌സുമാരുടെ ജീവിത സാഹചര്യം മാറേണ്ടതുണ്ടെന്നും, ലൈംഗികവത്കരിക്കപ്പെടുന്ന വിഭാഗമാണ് നഴ്‌സുമാരുടേതുമെന്നാണ് കങ്കണ പറയുന്നത്. ”അവരുടെ ജീവിതത്തേക്കാള്‍ ആളുകള്‍ അവരെ എങ്ങനെ കാണുന്നുവെന്നതിലാണ് മാറ്റം വരേണ്ടത്. ഏറ്റവും കൂടുതല്‍ ലൈംഗികവത്കരിക്കപ്പെട്ട ജോലിയാണത്. ഹാലോവീനില്‍ നഴ്‌സിന്റെ വേഷത്തിലാണ് ആളുകള്‍ വരുന്നത്. അവരെക്കുറിച്ച് തമാശ പറയും. മതിയായ വേദനമില്ല. ജോലിഭാരം കൂടുതലാണ്. ലൈംഗികവത്കരിക്കപ്പെടുന്നു” എന്നാണ് കങ്കണ പറയുന്നത്.

 

”നഴ്‌സുമാരുടെ ഡ്രസ് കോഡ് ബ്രിട്ടീഷ് കാലത്തു നിന്നുള്ളത്. ഡോക്ടര്‍മാര്‍ക്ക് എന്തും ധരിക്കാം. മുകളിലൊരു കോട്ട് ഇട്ടാല്‍ മതി. എന്നാല്‍ നഴ്‌സുമാര്‍ക്ക് യൂണിഫോമുണ്ട്. ചൂടാണെങ്കിലും തണുപ്പാണെങ്കിലും അവരത് ധരിക്കണം. അത് വിദേശ ലുക്കാണ്” എന്നും കങ്കണ പറയുന്നുണ്ട്.

 

”സിനിമയിലെ യൂണിഫോമിന്റെ കാര്യത്തില്‍ ഞങ്ങള്‍ പരമാവധി ആത്മാര്‍ത്ഥമായിട്ടാണ് അവതരിപ്പിച്ചിരിക്കുന്നത്. അത് നിങ്ങളുടെ യൂണിഫോമാണ്, നിങ്ങളുടെ ഉത്തരവാദിത്തമാണ്. വ്യക്തിപരമായി എനിക്ക് തോന്നുന്നത് അത് ബ്രിട്ടീഷ് ലുക്കാണെന്നാണ്. പിന്നും തൊപ്പിയും ബെല്‍റ്റുമെല്ലാം ഒന്നാം ലോകയുദ്ധ കാലത്തേയും രണ്ടാം ലോക യുദ്ധ കാലത്തേയും യുഎസ് നേവിയില്‍ നിന്നും സ്വാധീനമുള്‍ക്കൊണ്ടവയാണ്” എന്നും കങ്കണ പറയുന്നു.

  • Related Posts

    തെരുവുനായ ശല്യം രൂക്ഷം; ചാക്കിലാക്കി പഞ്ചായത്ത് ഓഫീസിൽ തുറന്നുവിട്ട് നാട്ടുകാർ

    Spread the love

    Spread the loveനാസിക്: തെരുവുനായ ശല്യത്തിനെതിരെ നൽകിയ പരാതികളിൽ നടപടിയുണ്ടായില്ലെന്ന് ആരോപിച്ച് മഹാരാഷ്ട്രയിലെ നാസിക്കിൽ വേറിട്ട പ്രതിഷേധം. നിഫാഡ് നഗർ പഞ്ചായത്ത് ചീഫ് ഓഫീസറുടെ മുറിയിലെത്തിയ യുവസേന പ്രവർത്തകർ തെരുവുനായ്ക്കളെ ഓഫീസിനുള്ളിൽ തുറന്നുവിട്ടാണ് പ്രതിഷേധിച്ചത്. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.  …

    ഗ്രഹാം സ്റ്റെയിൻസിനെയും മക്കളെയും ചുട്ടുകൊന്ന കേസ്: ദാരാ സിങ്ങിന്റെ ജയിൽ മോചന ഹരജി തള്ളി ഒഡീഷ സർക്കാർ

    Spread the love

    Spread the loveന്യൂഡൽഹി: ആസ്ത്രേലിയൻ മിഷണറി ഗ്രഹാം സ്റ്റെയിൻസിനെയും രണ്ട് മക്കളെയും കൊലപ്പെടുത്തിയ കേസിൽ ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്ന ദാരാ സിങ് എന്ന രവീന്ദ്ര കുമാർ പാലിന്റെ ശിക്ഷാ ഇളവ് ഹരജി ഒഡീഷ സർക്കാർ തള്ളി. ആഗസ്റ്റ് 31ന് ചേർന്ന സ്റ്റേറ്റ്…

    Leave a Reply

    Your email address will not be published. Required fields are marked *