‘വിധി പിൻവലിച്ചില്ലെങ്കിൽ കുടുംബത്തെ തീയിട്ടു കൊല്ലും’; മുൻ ജഡ്ജിക്കും കുടുംബത്തിനും വധഭീഷണി; മകളെ ലണ്ടനിൽ മർദിച്ചു

Spread the love

മുംബൈ∙ ദാവൂദി ബോറ സമുദായത്തിന്റെ ആത്മീയ നേതൃത്വവുമായി ബന്ധപ്പെട്ട തർക്കത്തിൽ വിധി പ്രസ്താവിച്ച ഹൈക്കോടതി മുൻ ജഡ്ജി ജസ്റ്റിസ് ജി.എസ്.പട്ടേലിനും കുടുംബത്തിനും നേരെ 10 മാസമായി ഭീഷണിയെത്തുന്നതായി പരാതി. കുടുംബാംഗങ്ങളെ മർദിച്ചതായും പരാതിയിലുണ്ട്. ദാവൂദി ബോറ സമുദായത്തിന്റെ തലവനായി സയ്യിദ്ന മുഫദ്ദൽ സൈഫുദ്ദീനെ നിയമിച്ചതു ശരിവച്ച് 2024ൽ ജസ്റ്റിസ് പട്ടേൽ വിധി പ്രഖ്യാപിച്ചിരുന്നു. വിധി തെറ്റാണെന്നും പിൻവലിക്കണമെന്നും ജഡ്ജി മാപ്പ് പറയുന്ന വിഡിയോ വേണമെന്നുമാണു ഭീഷണി ഉയർത്തുന്നവരുടെ ആവശ്യം.

 

ഏപ്രിൽ 22നു മുഖംമൂടി ധരിച്ച ഒരാൾ ലണ്ടനിലെ തെരുവിൽ വച്ച് ജസ്റ്റിസ് പട്ടേലിന്റെ മകളെ ക്രൂരമായി മർദിക്കുകയും മൂക്കിനു പരുക്കേൽപിക്കുകയും ചെയ്തിരുന്നു. മുംബൈയിലെ വസതിയിലേക്കും ലണ്ടനിലുള്ള മകളുടെ വീട്ടിലേക്കും ഒട്ടേറെ തവണ അജ്ഞാതരുടെ ഭീഷണിക്കത്തുകൾ ലഭിച്ചിട്ടുണ്ട്. 5നു മകൾക്കു ലഭിച്ച കത്തിൽ കുടുംബത്തെ മുഴുവൻ തീയിട്ടു കൊല്ലുമെന്ന ഭീഷണിയുണ്ട‌്. ലണ്ടൻ പൊലീസും യുകെയിലെ ഭീകരവിരുദ്ധസേനയും അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. മുംബൈയിലും പൊലീസ് കേസ് റജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

 

അതേസമയം, ദാവൂദി ബോറ സമുദായത്തിന്റെ തലവനായി സയ്യിദ്ന മുഫദ്ദൽ സൈഫുദ്ദീനെ നിയമിച്ചതിനെ എതിർക്കുന്ന താഹെർ ഫക്രുദ്ദീന്റെ അനുയായികൾ ഭീഷണികളെയും ആക്രമണങ്ങളെയും ശക്തമായി അപലപിച്ചു. തങ്ങളെ അപകീർത്തിപ്പെടുത്താനുള്ള ഗൂഢാലോചനയുടെ ഭാഗമാണു ഭീഷണിയെന്നാണ് അവരുടെ ആരോപണം.

  • Related Posts

    തെരുവുനായ ശല്യം രൂക്ഷം; ചാക്കിലാക്കി പഞ്ചായത്ത് ഓഫീസിൽ തുറന്നുവിട്ട് നാട്ടുകാർ

    Spread the love

    Spread the loveനാസിക്: തെരുവുനായ ശല്യത്തിനെതിരെ നൽകിയ പരാതികളിൽ നടപടിയുണ്ടായില്ലെന്ന് ആരോപിച്ച് മഹാരാഷ്ട്രയിലെ നാസിക്കിൽ വേറിട്ട പ്രതിഷേധം. നിഫാഡ് നഗർ പഞ്ചായത്ത് ചീഫ് ഓഫീസറുടെ മുറിയിലെത്തിയ യുവസേന പ്രവർത്തകർ തെരുവുനായ്ക്കളെ ഓഫീസിനുള്ളിൽ തുറന്നുവിട്ടാണ് പ്രതിഷേധിച്ചത്. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.  …

    ഗ്രഹാം സ്റ്റെയിൻസിനെയും മക്കളെയും ചുട്ടുകൊന്ന കേസ്: ദാരാ സിങ്ങിന്റെ ജയിൽ മോചന ഹരജി തള്ളി ഒഡീഷ സർക്കാർ

    Spread the love

    Spread the loveന്യൂഡൽഹി: ആസ്ത്രേലിയൻ മിഷണറി ഗ്രഹാം സ്റ്റെയിൻസിനെയും രണ്ട് മക്കളെയും കൊലപ്പെടുത്തിയ കേസിൽ ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്ന ദാരാ സിങ് എന്ന രവീന്ദ്ര കുമാർ പാലിന്റെ ശിക്ഷാ ഇളവ് ഹരജി ഒഡീഷ സർക്കാർ തള്ളി. ആഗസ്റ്റ് 31ന് ചേർന്ന സ്റ്റേറ്റ്…

    Leave a Reply

    Your email address will not be published. Required fields are marked *