‘ഭാര്യയെ കൈവിട്ടു’, അമ്മായിയമ്മയെ വിവാഹം കഴിച്ച് യുവാവ്; സോഷ്യല്‍മീഡിയയില്‍ ചര്‍ച്ച

Spread the love

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ കാന്‍പൂരില്‍ ഒരു സ്ത്രീയും അവരുടെ മരുമകനും തമ്മില്‍ വിവാഹം കഴിച്ചതായി അവകാശപ്പെടുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറല്‍. അത്യപൂര്‍വ സംഭവം സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയായതോടെ, പൊലീസ് അന്വേഷണം ആരംഭിച്ചു.

 

അക്ബര്‍പൂര്‍ മേഖലയിലാണ് ഈ സംഭവം. ഞായറാഴ്ച ഉച്ചയോടെയാണ് ഈ വീഡിയോ വ്യാപകമായി പ്രചരിക്കാന്‍ തുടങ്ങിയത്. ദൃശ്യങ്ങളില്‍, മാലയണിഞ്ഞ് വിവാഹ സര്‍ട്ടിഫിക്കറ്റുമായി നില്‍ക്കുന്ന ദമ്പതികളെ കാണാം. തങ്ങളുടെ ഈ ബന്ധത്തെ ന്യായീകരിച്ചുകൊണ്ട് സംസാരിക്കുന്ന അമ്മായിയമ്മയും മരുമകനും പൊതുജനങ്ങള്‍ തങ്ങളെ അംഗീകരിക്കണമെന്നും പിന്തുണയ്ക്കണമെന്നും വീഡിയോയിലൂടെ ആവശ്യപ്പെടുന്നുണ്ട്. വിഡിയോയുടെ സത്യാവസ്ഥ സ്ഥിരീകരിച്ചിട്ടില്ല.

 

ഈ വിഡിയോടുള്ള സോഷ്യല്‍മീഡിയ പ്രതികരണങ്ങള്‍ സമ്മിശ്രമാണ്. നിലവില്‍, ഇതുമായി ബന്ധപ്പെട്ട കുടുംബങ്ങളുടെ ഭാഗത്തുനിന്ന് പ്രതികരണങ്ങളൊന്നും ഉണ്ടായിട്ടില്ല. എന്നാല്‍ ഇതുവരെ ഒരു കക്ഷിയും പരാതിയൊന്നും നല്‍കിയിട്ടില്ല. ഈ സ്ത്രീയും മരുമകനും തമ്മില്‍ ദീര്‍ഘകാലമായി അടുത്ത ബന്ധമുണ്ടായിരുന്നതായി പ്രദേശവാസികള്‍ വ്യക്തമാക്കുന്നു.

 

വിവാഹം നടന്ന സമയത്തെയും സ്ഥലത്തെയും കുറിച്ചുള്ള വിശദാംശങ്ങള്‍ ഇപ്പോഴും വ്യക്തമല്ല. കൂടാതെ, വിവാഹവുമായി ബന്ധപ്പെട്ട രേഖകളൊന്നും ഔദ്യോഗികമായി പുറത്തുവിട്ടിട്ടുമില്ല.

  • Related Posts

    ഭാര്യയുടെ ശരീരത്തെ പരിഹസിച്ചു; ഭർത്താവിന്റെ വിഡിയോ സമൂഹമാധ്യമത്തിൽ പങ്കുവച്ചു, ‘വൈറലായി കുടുംബവഴക്ക്’

    Spread the love

    Spread the loveയൂട്ടാ∙ ഭാര്യയുടെ ശരീരത്തെ പരിഹസിക്കുന്ന റിയാലിറ്റി ടെലിവിഷൻ താരം സാക് അഫ്ലെക്കിന്റെ (30) വിഡിയോ പുറത്തുവിട്ട് റിയാലിറ്റി ടെലിവിഷൻ താരവും ഭാര്യയുമായ ജെൻ അഫ്ലെക്ക് (27) രംഗത്ത്. ഈ മാസം മൂന്നിന് വിവാഹമോചനത്തിന് അപേക്ഷ നൽകിയതിന് പിന്നാലെ ജെൻ…

    അബദ്ധത്തിൽ ഗിയർ മാറ്റി 3 വയസ്സുകാരി, കാർ നേരെ കുളത്തിലേക്ക്; അലറിവിളിച്ച് അമ്മ; മുങ്ങാൻ നിമിഷങ്ങൾ മാത്രം ബാക്കിനിൽക്കേ രക്ഷാപ്രവർത്തനം

    Spread the love

    Spread the loveമിസോറി∙ നിർത്തിയിട്ടിരുന്ന കാർ കുളത്തിലേക്ക് മറിഞ്ഞ് മൂന്നുവയസ്സുകാരി അപകടത്തിൽപ്പെട്ടു. ഒപ്പമുണ്ടായിരുന്ന നാട്ടുകാരുടെ സമയോചിതമായ ഇടപെടൽ മൂലമാണ് കുട്ടി തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്. യുഎസിലെ മിസോറിയിലുള്ള സെന്റ് പീറ്റേഴ്സിൽ വ്യാഴാഴ്ച രാവിലെയോടെയായിരുന്നു നാടകീയ സംഭവങ്ങൾ അരങ്ങേറിയത്.   മേഗൻ കോൾഹാസ് എന്ന…

    Leave a Reply

    Your email address will not be published. Required fields are marked *