കാട്ടാനയുടെ ആക്രമണത്തിൽ വയോധികന് പരിക്കേറ്റു:സംഭവം വയനാട്ടിൽ

Spread the love

 

 

കാട്ടിക്കുളം: കാട്ടിക്കുളം പുളിമൂട്‌കുന്നിൽ കാട്ടാനയുടെ ആക്രമണത്തിൽ വയോധികന് പരിക്കേറ്റു. പുളിമുട്‌കുന്ന് മിച്ചഭൂമിയിലെ രാജു (65) നാണ് പരിക്കേറ്റത്.ഇന്ന് രാവിലെ പത്ത് മണിയോടെയാ ണ് സംഭവം. പ്രദേശത്തെ ജനവാസ മേഖലയിലിറങ്ങിയ ആനയെ വനംവകുപ്പും, നാട്ടുകാരും ചേർന്ന് തുരത്തുന്നതിനിടെയാണ് സംഭവം. വീടിന് സമീപത്തായി പണിയെക്കുകയായിരുന്ന രാജുവിനെ കാട്ടാന തട്ടിയതായി പ്രദേശവാസികൾ പറഞ്ഞു. തലയ്ക്ക് പരിക്കേ ൽക്കുകയും, ശ്വാസതടസ്സം അനുഭവപ്പെടുകയും ചെയ്‌ത രാജു വിനെ വനം വകുപ്പിൻ്റെ വാഹനത്തിൽ മാനന്തവാടി മെഡിക്കൽ കോളേജിലേക്ക് എത്തിക്കുകയായിരുന്നു. നിലവിൽ എക്സ്റേയ ടക്കമുള്ള പരിശോധനാ നടപടികൾ പുരോഗമിക്കുകയാണ്.

  • Related Posts

    സ്‌കൂട്ടര്‍ മോഷണം ; പ്രായപൂർത്തിയവാത്ത കുട്ടിയടക്കം 3 പേർ പിടിയില്‍

    Spread the love

    Spread the love  നൂല്‍പ്പുഴ: ടൗണില്‍ നിര്‍ത്തിയിരുന്ന സ്‌കൂട്ടര്‍ മോഷ്ടിച്ചു കടന്നു കളഞ്ഞ സംഭവത്തില്‍ പ്രായപൂര്‍ത്തിയാവാത്ത കുട്ടിയുള്‍പ്പെടെ മൂന്നു പേര്‍ പിടിയില്‍. ആലപ്പുഴ, പരവൂര്‍, ദാസ് വീട്ടില്‍, ദാസ് ചന്ദ്രന്‍(19), പനമരം, ഓടക്കൊല്ലി ഉന്നതി, വി. പ്രസാദ്(19), എന്നിവരെയും പ്രായപൂര്‍ത്തിയാവാത്ത കുട്ടിയെയുമാണ്…

    ഷിഗല്ല പ്രതിരോധ മുൻകരുതൽ യോഗം നടത്തി  

    Spread the love

    Spread the love    പടിഞ്ഞാറത്തറ :ബത്തേരി താലൂക്കിൽ ഷിഗല്ല രോഗം റിപ്പോർട്ട് ചെയ്യപ്പെട്ട സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി പടിഞ്ഞാറത്തറ ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തിൽ പ്രത്യേക യോഗം സംഘടിപ്പിച്ചു. രോഗപ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ഡ്രൈ ഡേ, ക്ലീൻ ഡ്രൈവ്, ബോധവൽക്കരണക്ലാസുകൾ,കിണറുകളിൽ…

    Leave a Reply

    Your email address will not be published. Required fields are marked *