കാട്ടിക്കുളം: കാട്ടിക്കുളം പുളിമൂട്‌കുന്നിൽ കാട്ടാനയുടെ ആക്രമണത്തിൽ പരിക്കേറ്റ വയോധികൻ മരിച്ചു. പുളിമുട്കുന്ന് മിച്ചഭൂ മിയിലെ രാജു (65) വാണ്
മരിച്ചത്. ഗുരുതര പരിക്കേറ്റ രാജുവിനെ മാനന്തവാടി മെഡിക്കൽ കോളേജിൽ
പ്രവേശിപ്പിച്ചെങ്കിലും ആരോ ഗ്യസ്ഥിതി വഷളാവുകയും,
തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റാനുള്ള നടപടികൾ
പുരോഗമിക്കവെ മരണ പ്പെടുകയുമായിരുന്നു. ഇന്ന് രാവിലെ പത്ത്
മണിയോടെയാണ് കാട്ടാന രാജുവിനെ ആക്രമിച്ചത്. പ്രദേശത്തെ ജനവാസ മേഖല യിലിറങ്ങിയ
ആനയെ വനംവകുപ്പും, നാട്ടുകാരും ചേർന്ന് തുര ത്തുന്നതിനിടെയായിരുന്നു സംഭവം.








