മാനന്തവാടി ജിവിഎച്ച്‌എസ്‌എസില്‍ വിജിലൻസ് ഗ്രൂപ്പ് രൂപീകരിച്ചു

Spread the love

 

മാനന്തവാടി: ഗവ. വൊക്കേഷണല്‍ ഹയർ സെക്കൻഡറി സ്കൂളില്‍ “കാവല്‍ക്കണ്ണുകള്‍’എന്ന പേരില്‍ ലഹരിവിരുദ്ധ സ്റ്റുഡന്റ്സ് വിജിലൻസ് ഗ്രൂപ്പ് രൂപീകരിച്ചു.

 

എൻഎസ്‌എസ് യൂണിറ്റിന്റയും വിമുക്തി ക്ലബിന്റെയും സംയുക്താഭിമുഖ്യത്തില്‍ നേത്രദാന ദിനത്തിലാണ് ഗ്രൂപ്പിന് രൂപം നല്‍കിയത്. വിമുക്തി മിഷൻ ജില്ലാ കോ ഓർഡിനേറ്റർ എൻ.സി. സജിത്കുമാർ ഉദ്ഘാടനം ചെയ്തു.പ്രിൻസിപ്പല്‍ പി.സി. തോമസ് അധ്യക്ഷത വഹിച്ചു. എൻഎസ്‌എസ് പ്രോഗ്രാം ഓഫീസർ എ.പി. അജിഷ്, എ.ജെ. ബിജു, അരവിന്ദൻ പുതിയപറന്പില്‍, പി.ജി. ഗിരിജ, എൻഎസ്‌എസ് വോളണ്ടിയർ ലീഡർ അർഷാദ് അൻവർ, അവന്തിക അനീഷ് എന്നിവർ പ്രസംഗിച്ചു.

 

കാന്പസിലോ പരിസരത്തോ ലഹരി പദാർഥങ്ങളുടെ സാന്നിധ്യമോ വിപണനമോ ശ്രദ്ധയില്‍പ്പെട്ടാലുടൻ അധ്യാപകരെയോ എക്സൈസ് അധികൃതരെയോ അറിയിക്കുകയാണ് വിജിലൻസ് ഗ്രൂപ്പിന്റെ പ്രധാന ലക്ഷ്യം.

  • Related Posts

    ആന്റോ അഗസ്റ്റിന്‍ റിമാന്‍ഡില്‍

    Spread the love

    Spread the loveകല്‍പ്പറ്റ: അനധികൃതമായി വീട്ടില്‍ മദ്യം സൂക്ഷിച്ച കേസില്‍ റിപ്പോര്‍ട്ടര്‍ ടിവി ഉടമ ആന്റോ അഗസ്റ്റിന്‍ റിമാന്‍ഡില്‍. ബത്തേരി മജിസ്‌ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്. അബ്കാരി കേസില്‍ 14 ദിവസത്തേക്കാണ് ആന്റോ അഗസ്റ്റിനെ റിമാന്‍ഡ് ചെയ്തത്. ആന്റോ അഗസ്റ്റിനെ മാനന്തവാടി ജില്ലാ…

    എം.ഡി.എം.എ യുമായി കോഴിക്കോട് സ്വദേശിയായ യുവാവ് പിടിയിൽ 

    Spread the love

    Spread the loveബത്തേരി : കോഴിക്കോട്, താമരശ്ശേരി, രാരോത്ത്, അക്കരപ്പറമ്പിൽ വീട്ടിൽ ഷാബീർ ഷാൻ(23) നെയാണ് ബത്തേരി പോലീസും ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും ചേർന്ന് പിടികൂടിയത്. 16.09.2026 വൈകുന്നേരം മുത്തങ്ങ പോലീസ് ചെക്ക് പോസ്റ്റിൽ വാഹന പരിശോധനക്കിടെ കർണാടക ഭാഗത്തു നിന്നും…

    Leave a Reply

    Your email address will not be published. Required fields are marked *