യുഎസ് സൈന്യത്തിന്റെ ബി-52 ബോംബർ വിമാനം തകർന്നു; 8 മരണം

Spread the love

കലിഫോർണിയ∙ യുഎസ് സൈന്യത്തിന്റെ ബി-52 ബോംബർ വിമാനം തകർന്ന് വിമാനത്തിലുണ്ടായിരുന്ന എട്ട് പേരും മരിച്ചു. ലോസ് ആഞ്ചലസിന് ഏകദേശം 95 കിലോമീറ്റർ വടക്കുള്ള എഡ്വേർഡ്സ് വ്യോമസേനാ താവളത്തിലാണ് അപകടമുണ്ടായത്.

 

പരീക്ഷണ പറക്കലിന്റെ ഭാഗമായി സഞ്ചരിച്ച വിമാനമാണ് തകർന്നതെന്നും ആരും രക്ഷപ്പെട്ടിട്ടില്ലെന്നും എഡ്വേർഡ്സ് എയർഫോഴ്സ് ബേസ് പ്രസ്താവനയിൽ പറഞ്ഞു. അപകടത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചു. എയർഫീൽഡ് അടച്ചു. ഇവിടേക്ക് വരേണ്ടിയിരുന്ന മറ്റ് വിമാനങ്ങൾ തിരിച്ചുവിട്ടതായി അധികൃതർ സമൂഹമാധ്യമത്തിലൂടെ അറിയിച്ചു.

 

1954ലാണ് ബി–52 ബോംബർ യുഎസ് സേനയുടെ ഭാഗമായത്. സോവിയറ്റ് യൂണിയനുമായുള്ള യുദ്ധം മുന്നിൽക്കണ്ടാണ് ഇത് രൂപകൽപന ചെയ്തത്. ശീതയുദ്ധം അവസാനിച്ചതിന് ശേഷവും വിമാനത്തിൽ തുടർച്ചയായ നവീകരണങ്ങൾ നടത്തി. ബോംബുകളും ക്രൂയിസ് മിസൈലുകളും ഉൾപ്പെടെയുള്ള വിവിധതരം ആയുധങ്ങൾ വഹിക്കാൻ ശേഷിയുള്ള ഈ കൂറ്റൻ ബോംബർ വിമാനത്തിന് 159 അടി നീളമുണ്ട്. ആണവായുധങ്ങൾ വഹിക്കാനുള്ള ശേഷിയുമുണ്ട്. വിയറ്റ്നാം, ഇറാഖ്, അഫ്ഗാനിസ്ഥാൻ, ഇറാൻ തുടങ്ങിയ സംഘർഷ മേഖലകളിൽ അമേരിക്ക ഈ വിമാനം വിന്യസിച്ചിട്ടുണ്ട്.

  • Related Posts

    പ്രവാസി വനിതയെ ലൈംഗികമായി പീഡിപ്പിച്ചു; കുവൈത്തിൽ പ്രവാസി അറസ്റ്റിൽ

    Spread the love

    Spread the loveകുവൈത്ത് സിറ്റി∙ താമസസ്ഥലത്ത് വച്ച് ഫിലിപ്പീൻ വനിതയെ ലൈംഗികമായി പീഡിപ്പിക്കുകയും ശാരീരികമായി ഉപദ്രവിക്കുകയും ചെയ്തെന്ന പരാതിയിൽ ഈജിപ്ഷ്യൻ പ്രവാസി അറസ്റ്റിൽ. 44 വയസ്സുകാരനായ ഈജിപ്ഷ്യൻ സ്വദേശിയെയാണ് സുരക്ഷാ ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തത്.   സംഭവവുമായി ബന്ധപ്പെട്ട് സൗത്ത് നുഗ്ര…

    10 വര്‍ഷമായി ഡ്രൈവിങ് ലൈസന്‍സ് പുതുക്കിയിട്ടില്ലേ? യുഎഇയില്‍ ഇനി ‘ഒന്നേയെന്ന്’ തുടങ്ങണം

    Spread the love

    Spread the loveഅബുദാബി: 10 വര്‍ഷമായി ഡ്രൈവിങ് ലൈസന്‍സ് പുതുക്കിയിട്ടില്ലേ? എന്നാല്‍ ഇനി പുതുക്കി കിട്ടണമെങ്കില്‍ വീണ്ടും ടെസ്റ്റ് പാസാകണം. ഡ്രൈവിങ് ലൈസന്‍സ് ചട്ടങ്ങളില്‍ പുതിയ മാറ്റങ്ങള്‍ കൊണ്ടുവരികയാണ് യുഎഇ. 2027 ജനുവരി 1-ന് പ്രാബല്യത്തില്‍ വരുന്ന ഫെഡറല്‍ ട്രാഫിക് ചട്ടങ്ങള്‍…

    Leave a Reply

    Your email address will not be published. Required fields are marked *