ബസ്‌സ്റ്റാൻഡിൽ വച്ച് മർദനം, പിന്നാലെ ആത്മഹത്യ; അധ്യാപികയുടെ മരണത്തിൽ‌ കാമുകൻ അറസ്റ്റിൽ

Spread the love

കണ്ണൂര്‍∙ കണ്ണൂർ സർവകലാശാലയിലെ ഗെസ്റ്റ് അധ്യാപികയും പാനൂർ സ്വദേശിയുമായ ആദിത്യ അനിൽകുമാർ (28) ജീവനൊടുക്കിയ സംഭവത്തില്‍ കണ്ണൂർ മനേക്കര സ്വദേശിയായ കാമുകന്‍ ശരണ്‍ പിടിയില്‍. ഞായറാഴ്ച വീടിനുള്ളിൽ തൂങ്ങിയനിലയിൽ കണ്ടെത്തിയ ആദിത്യയെ കണ്ണൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ചികിത്സയ്ക്കിടെ ഇന്നലെയാണ് മരിച്ചത്.

 

ജൂണ്‍ എട്ടിന് തലശ്ശേരി പഴയ ബസ്സ്റ്റാൻഡിൽ വച്ച് ശരണ്‍ മര്‍ദിച്ചെന്നും അതിന്റെ മനോവിഷമത്തിലാണ് ആദിത്യ ജീവനൊടുക്കാന്‍ ശ്രമിച്ചതെന്നുമാണ് കുടുംബത്തിന്‍റെ ആരോപണം. ആദിത്യയുടെ അമ്മ പി.പി.ഉദയയുടെ പരാതിയിൽ പാനൂർ പൊലീസ് കേസെടുത്തിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് ശരണിനെ അറസ്റ്റു ചെയ്തത്. മർദനമേറ്റ് ഒരാഴ്ച കഴിഞ്ഞ് ജൂൺ 14നാണ് ആദിത്യ ജീവനൊടുക്കാന്‍ ശ്രമിച്ചത്. ആദിത്യയും ശരണും ഏറെക്കാലമായി പ്രണയത്തിലായിരുന്നു. വിവാഹം കഴിക്കാൻ തീരുമാനിച്ചിരുന്നു. എന്നാൽ ആദിത്യയെ ശരണ്‍ ശാരീരികവും മാനസികവുമായി പീഡിപ്പിച്ചിരുന്നതായാണ് കുടുംബം ആരോപിക്കുന്നത്.

  • Related Posts

    കൃഷിയിടത്തിലേക്ക് പോയിട്ട് തിരിച്ചെത്തിയില്ല; ദമ്പതികള്‍ കുളത്തില്‍ മരിച്ച നിലയില്‍

    Spread the love

    Spread the loveകാസര്‍കോട് : കൃഷിയിടത്തിലേക്ക് പോയ ദമ്പതികളെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വെള്ളരിക്കുണ്ട് മാലോം കാര്യോട്ട് ചാലില്‍ തടത്തില്‍ വീട്ടില്‍ സാബു (56), ഭാര്യ സജി സാബു (52 ) എന്നിവരാണ് മരിച്ചത്.   വീട്ടുപറമ്പിലെ കുളത്തില്‍ മരിച്ച…

    ഗുഡ്സ് ഓട്ടോ മറിഞ്ഞ് അപകടം; വയോധികൻ മരിച്ചു

    Spread the love

    Spread the loveപേരാമ്പ്ര (കോഴിക്കോട്) ∙ പേരാമ്പ്ര ഉണ്ണിക്കുന്നുംചാലിൽ ഗുഡ്സ് ഓട്ടോ മറിഞ്ഞ് വയോധികൻ മരിച്ചു. മുളിയങ്ങൽ കൂടത്തിങ്കൽ ഭാസ്കരൻ (65) ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ പത്തോടെയാണ് അപകടം. ഉണ്ണിക്കുന്നുംചാൽ കയറ്റം കയറുന്നതിനിടെ ഗുഡ്സ് ഓട്ടോയുടെ ബ്രേക്ക് നഷ്ടപ്പെട്ട് സമീപത്തെ…

    Leave a Reply

    Your email address will not be published. Required fields are marked *