കെഎസ്ആർടിസി ‘പ്രിയദർശനി’ പദ്ധതി: സ്വകാര്യ ബസുകൾ കടുത്ത പ്രതിസന്ധിയിൽ, അടുത്തമാസം മുതൽ സർവീസ് നിർത്തിവച്ചേക്കും

Spread the love

 

കൽപ്പറ്റ : കെഎസ്ആർടിസിയുടെ ‘പ്രിയദർശനി യാത്രാ പദ്ധതി’യെ തുടർന്ന് യാത്രക്കാരുടെ എണ്ണം ഗണ്യമായി കുറഞ്ഞതോടെ കടുത്ത പ്രതിസന്ധിയിലായി സംസ്ഥാനത്തെ സ്വകാര്യ ബസ് വ്യവസായം. സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച നികുതി ഇളവ് അപര്യാപ്തമാണെന്നും, ഈ പ്രതിസന്ധി തുടർന്നാൽ അടുത്ത മാസം മുതൽ സർവീസുകൾ പൂർണ്ണമായി നിർത്തിവയ്ക്കേണ്ടി വരുമെന്നും പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് ഓർഗനൈസേഷൻ ഭാരവാഹികൾ മുന്നറിയിപ്പ് നൽകി.

കെഎസ്ആർടിസി ബസുകളിൽ പ്രിയദർശനി യാത്രാ പദ്ധതി ആരംഭിച്ചതിന് പിന്നാലെ സ്വകാര്യ ബസ്സുകളെ ആശ്രയിക്കുന്ന യാത്രക്കാരുടെ എണ്ണത്തിൽ വലിയ ഇടിവാണ് സംഭവിച്ചിരിക്കുന്നത്. ഇത് ദിനംപ്രതിയുള്ള കളക്ഷനെ സാരമായി ബാധിക്കുകയും ബസ്സുടമകളെ കടുത്ത സാമ്പത്തിക ബാധ്യതയിലേക്ക് തള്ളിവിടുകയും ചെയ്തു. ഈ പ്രതിസന്ധി മറികടക്കാൻ സംസ്ഥാന സർക്കാർ ബജറ്റിൽ പ്രഖ്യാപിച്ച 50 ശതമാനം നികുതി ഇളവ് ഒന്നിനും തികയില്ലെന്ന് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് ഓർഗനൈസേഷൻ പ്രസിഡൻ്റ് ആർ. ശിവദാസൻ, സെക്രട്ടറി എൽദോ മാത്യു എന്നിവർ വ്യക്തമാക്കി.

  • Related Posts

    ആന്റോ അഗസ്റ്റിന്‍ റിമാന്‍ഡില്‍

    Spread the love

    Spread the loveകല്‍പ്പറ്റ: അനധികൃതമായി വീട്ടില്‍ മദ്യം സൂക്ഷിച്ച കേസില്‍ റിപ്പോര്‍ട്ടര്‍ ടിവി ഉടമ ആന്റോ അഗസ്റ്റിന്‍ റിമാന്‍ഡില്‍. ബത്തേരി മജിസ്‌ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്. അബ്കാരി കേസില്‍ 14 ദിവസത്തേക്കാണ് ആന്റോ അഗസ്റ്റിനെ റിമാന്‍ഡ് ചെയ്തത്. ആന്റോ അഗസ്റ്റിനെ മാനന്തവാടി ജില്ലാ…

    എം.ഡി.എം.എ യുമായി കോഴിക്കോട് സ്വദേശിയായ യുവാവ് പിടിയിൽ 

    Spread the love

    Spread the loveബത്തേരി : കോഴിക്കോട്, താമരശ്ശേരി, രാരോത്ത്, അക്കരപ്പറമ്പിൽ വീട്ടിൽ ഷാബീർ ഷാൻ(23) നെയാണ് ബത്തേരി പോലീസും ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും ചേർന്ന് പിടികൂടിയത്. 16.09.2026 വൈകുന്നേരം മുത്തങ്ങ പോലീസ് ചെക്ക് പോസ്റ്റിൽ വാഹന പരിശോധനക്കിടെ കർണാടക ഭാഗത്തു നിന്നും…

    Leave a Reply

    Your email address will not be published. Required fields are marked *