വയനാടിന്റെ വികസനഭാവിക്ക് ദിശപാകിയ ബജറ്റ്: കൃഷിമന്ത്രി ടി.സിദ്ദിഖ്

Spread the love

 

 

.വയനാട് ജില്ലയുടെ വികസനഭാവിക്ക് ദിശപാകിയ ബജറ്റാണ് മുഖ്യമന്ത്രി സഭയില്‍ അവതരിപ്പിച്ചതെന്ന് കൃഷിമന്ത്രി ടി.സിദ്ദിഖ്. വയനാടിന്റെ സാധ്യതകളെ ഇതുപോലെ പഠിക്കാനും കണ്ടെത്താനും വഴികാട്ടാനും നേതൃത്വം നല്‍കിയ സാഹചര്യം ഇതിന് മുന്‍പ് ഉണ്ടായിട്ടില്ല. അടിസ്ഥാന സൗകര്യ വികസനം, വിദ്യാഭ്യാസം കാര്‍ഷിക മേഖല എന്നിവയ്ക്ക് അര്‍ഹമായ പരിഗണന ബജറ്റില്‍ നല്‍കിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

 

ഗോത്രവര്‍ഗ മേഖലയെ യുഡിഎഫ് സര്‍ക്കാര്‍ ചേര്‍ത്ത് നിര്‍ത്തിയതിന് തെളിവാണ് ബജറ്റില്‍ വയനാട് ട്രൈബല്‍ സര്‍വകലാശാലയും തദ്ദേശീയ വിജ്ഞാന മേഖലയും തുടങ്ങാനുള്ള തീരുമാനം. ആദിവാസി സമൂഹങ്ങളുടെ സവിശേഷമായ സാംസ്‌കാരിക പൈതൃകം, പരമ്പരാഗത വിജ്ഞാന സമ്പ്രദായങ്ങള്‍, വികസനാഭിലാഷങ്ങള്‍ എന്നിവ ലോകത്തിന് പരിചയപ്പെടുത്താനുള്ള വിപ്ലവകരമായ നടപടിയാണിത്. ഗോത്രസമൂഹത്തിന്റെ തദ്ദേശപരമായ അറിവും സംസ്‌കാരവും നിലനിര്‍ത്താനുള്ള വിശാലമായ ദിശാബോധം ബജറ്റില്‍ പ്രകടമാണ്. ഗോത്ര വിജ്ഞാന വിസ്‌ഫോടനത്തിനുള്ള ഇടമായി സര്‍വകലാശാലയുടെ ഭാവിപ്രവര്‍ത്തനങ്ങള്‍ മാറ്റുമെന്നും മന്ത്രി വ്യക്തമാക്കി.

 

ബജറ്റിലെ പ്രഖ്യാപനങ്ങള്‍ വയനാടിന്റെ കുതിച്ചുചാട്ടത്തിന് വഴിയൊരുക്കും. സുല്‍ത്താന്‍ബത്തേരി നിയോജകമണ്ഡലത്തില്‍ ഗവണ്‍മെന്റ് ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജ് സ്ഥാപിക്കുന്നതിന് പ്രാരംഭ നടപടിയ്ക്കായി രണ്ട് കോടി രൂപ വകയിരുത്തിയിട്ടുണ്ട്. വയനാട് പാക്കേജില്‍ ഉള്‍പ്പെടുത്തി മൈസൂര്‍ – നഞ്ചന്‍കോട് പാത (നിലമ്പൂര്‍) നിര്‍മ്മിക്കുന്നതിനുള്ള പ്രാരംഭ നടപടിയ്ക്കായി 2 കോടി രൂപ വകയിരുത്തി.

 

വയനാട് മെഡിക്കല്‍ കോളേജിന്റെ ശോചനീയാവസ്ഥ പരിഹരിക്കാന്‍ പ്രത്യേക പരിഗണന ബജറ്റില്‍ നല്‍കിയിട്ടുണ്ട്. കൂടാതെ മൈസൂര്‍-നഞ്ചന്‍കോഡ്, പടിഞ്ഞാറേത്തറ- പൂഴിത്തോട് ബദല്‍ പാത, സ്‌പൈസ് പാര്‍ക്ക്, കോഫി പാര്‍ക്ക് എന്നിവയ്ക്കുള്ള തുക വയനാട് പാക്കേജില്‍ ഉള്‍പ്പെടുത്തി പ്രഖ്യാപിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. വാഴവറ്റ-എഴാംചിറ റോഡ്,പാത്തിക്കല്‍ പാലം തുടങ്ങിയ പദ്ധതികള്‍ക്കും ബജറ്റില്‍ തുക വകയിരുത്തി. പൊതുമരാമത്ത് വകുപ്പിന്റെ ബജറ്റില്‍ പള്ളിക്കുന്ന് വെണ്ണിയോട് റോഡ്, കല്‍പ്പറ്റ ജില്ലാ ആസ്ഥാന ഔട്ടര്‍ റിങ്ങ് റോഡ് എന്നീ റോഡുകളുടെ വികസനത്തിനായി 15 കോടി രൂപ വിലയിരുത്തിട്ടുണ്ടെന്നും മന്ത്രി ടി.സിദ്ദിഖ് അറിയിച്ചു.

  • Related Posts

    ആന്റോ അഗസ്റ്റിന്‍ റിമാന്‍ഡില്‍

    Spread the love

    Spread the loveകല്‍പ്പറ്റ: അനധികൃതമായി വീട്ടില്‍ മദ്യം സൂക്ഷിച്ച കേസില്‍ റിപ്പോര്‍ട്ടര്‍ ടിവി ഉടമ ആന്റോ അഗസ്റ്റിന്‍ റിമാന്‍ഡില്‍. ബത്തേരി മജിസ്‌ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്. അബ്കാരി കേസില്‍ 14 ദിവസത്തേക്കാണ് ആന്റോ അഗസ്റ്റിനെ റിമാന്‍ഡ് ചെയ്തത്. ആന്റോ അഗസ്റ്റിനെ മാനന്തവാടി ജില്ലാ…

    എം.ഡി.എം.എ യുമായി കോഴിക്കോട് സ്വദേശിയായ യുവാവ് പിടിയിൽ 

    Spread the love

    Spread the loveബത്തേരി : കോഴിക്കോട്, താമരശ്ശേരി, രാരോത്ത്, അക്കരപ്പറമ്പിൽ വീട്ടിൽ ഷാബീർ ഷാൻ(23) നെയാണ് ബത്തേരി പോലീസും ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും ചേർന്ന് പിടികൂടിയത്. 16.09.2026 വൈകുന്നേരം മുത്തങ്ങ പോലീസ് ചെക്ക് പോസ്റ്റിൽ വാഹന പരിശോധനക്കിടെ കർണാടക ഭാഗത്തു നിന്നും…

    Leave a Reply

    Your email address will not be published. Required fields are marked *