അമിതവേഗതയില്‍ വാഹനമോടിച്ച് പിടിക്കപ്പെട്ടാല്‍ കടുത്ത ശിക്ഷ; കുവൈത്തില്‍ മുന്നറിയിപ്പ്

Spread the love

കുവൈത്ത് സിറ്റി: കുവൈത്തിലെ റോഡുകളില്‍ അമിതവേഗതയില്‍ വാഹനമോടിച്ച് പിടിക്കപ്പെട്ടാല്‍ കടുത്ത ശിക്ഷ. അമിതവേഗത ഉള്‍പ്പെടെയുള്ള ഗുരുതരമായ നിരവധി ഗതാഗത നിയമലംഘനങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ജനറല്‍ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ട്രാഫിക് പരിശോധന ശക്തമാക്കി. വാഹനാപകടങ്ങള്‍ കുറയ്ക്കുന്നതിനും ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കുന്നതിനുമുള്ള തുടര്‍ച്ചയായ നടപടികളുടെ ഭാഗമായി പ്രധാന റോഡുകളിലും ഹൈവേകളിലും ട്രാഫിക് പട്രോളിങ് ശക്തമാക്കിയിട്ടുണ്ട്.

 

പിഴ ചുമത്തുന്നതിനപ്പുറം, ഗതാഗത സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും മറ്റ് യാത്രക്കാരുടെ ജീവന് ഭീഷണിയാകുന്ന രീതിയില്‍ അശ്രദ്ധമായി വാഹനമോടിക്കുന്നവരെ നിലക്കു നിര്‍ത്താനുമാണ് ഈ ക്യാംപയ്നിലൂടെ ലക്ഷ്യമിടുന്നത്. ഗതാഗത നിയമങ്ങള്‍ എല്ലാവര്‍ക്കും ഒരേപോലെ ബാധകമാണെന്നും നിയമലംഘകര്‍ക്കെതിരെ കര്‍ശന നിയമനടപടികള്‍ സ്വീകരിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.

 

നിയമലംഘകര്‍ സ്വദേശികളാണെങ്കില്‍ അവരെ ട്രാഫിക് പൊലീസ് സ്റ്റേഷനില്‍ തടങ്കലില്‍ വെയ്ക്കുകയും, പ്രവാസികളാണെങ്കില്‍ അവരെ രാജ്യത്തുനിന്ന് നാടുകടത്തുകയുമാണ് ചെയ്യുക. വാഹനം നിയന്ത്രണം വിടാനും ഗുരുതരമായ പരിക്കുകള്‍ക്കും മരണങ്ങള്‍ക്കും കാരണമാകുന്ന വലിയ അപകടങ്ങളിലേക്ക് നയിക്കാനും സാധ്യതയുള്ളതിനാല്‍, അമിതവേഗത ഏറ്റവും അപകടകരമായ നിയമലംഘനമായാണ് ട്രാഫിക് വിഭാഗം കണക്കാക്കുന്നത്.

  • Related Posts

    100 വയസ്സ് പിന്നിട്ടവർ ഒരു ലക്ഷം കടന്നു; ലോകത്തെ ഞെട്ടിച്ച് ജപ്പാന്റെ ദീർഘായുസ് റെക്കോർഡ്

    Spread the love

    Spread the loveലോകത്ത് ഏറ്റവും കൂടുതൽ ആയുർദൈർഘ്യമുള്ള ജനസംഖ്യയുള്ള രാജ്യങ്ങളിലൊന്നായ ജപ്പാനിൽ പുതിയ റെക്കോർഡ്. രാജ്യത്ത് 100 വയസോ അതിൽ കൂടുതലോ പ്രായമുള്ളവരുടെ എണ്ണം ആദ്യമായി ഒരു ലക്ഷം കടന്നിരിക്കുന്നു. ജപ്പാൻ ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ പ്രകാരം…

    മലയാളി യുവ ഡോക്ടർ കുഴഞ്ഞുവീണ് മരിച്ചു

    Spread the love

    Spread the loveഷാർജ ∙ മലയാളി യുവ ദന്ത ഡോക്ടർ ഷാർജയിൽ കുഴഞ്ഞുവീണ് മരിച്ചു. അലനല്ലൂർ തയ്യിൽ യാസിറിന്റെ ഭാര്യ മലപ്പുറം വണ്ടൂർ പൂക്കുളം സ്വദേശി ഡോ. അഫീന റഹീം (32) ആണ് മരിച്ചത്. ഇല്ലിക്കതൊടിക അബ്ദുറഹീമിന്റെ മകളാണ്. മൃതദേഹം ചൊവ്വാഴ്ച…

    Leave a Reply

    Your email address will not be published. Required fields are marked *