പാരിസ്∙ വടക്കുകിഴക്കൻ ഫ്രാൻസിലെ ടോംബ്ലെയ്നിൽ വിമാനം തകർന്നുവീണ് 11 പേർ മരിച്ചു. സ്കൈഡൈവിങ്ങിന് പോയ സംഘമാണ് വിമാനത്തിൽ ഉണ്ടായിരുന്നതെന്നാണ് പ്രാഥമിക വിവരം. അപകടത്തിന്റെ കാരണം വ്യക്തമല്ല.
രക്ഷാപ്രവർത്തകരും പൊലീസ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധന തുടരുകയാണ്. വിമാനത്തിൽ എത്ര പേർ ഉണ്ടായിരുന്നുവെന്നോ മരിച്ചവരുടെ വിശദാംശങ്ങളോ സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണമില്ല. അപകടത്തിന് പിന്നാലെ പ്രദേശത്ത് സുരക്ഷാ മുന്നറിയിപ്പ് പുറപ്പെടുവിച്ചു.








