ഞാനല്ല കൊന്നത്…പരസ്പരം കുറ്റപ്പെടുത്തി സിയയും കാമുകനും; രക്ഷപ്പെടാനുള്ള തന്ത്രം?

Spread the love

പുണെ∙ യുവ വ്യവസായി കേതൻ അഗർവാളിനെ കൊലപ്പെടുത്തിയ സംഭവത്തിൽ പരസ്പരം കുറ്റപ്പെടുത്തി പ്രതികളായ പ്രതിശ്രുത വധു സിയ ഗോയലും കാമുകൻ ചേതൻ ബാബുലാൽ ചൗധരിയും. ഒളിച്ചോടാനാണ് താൻ ലക്ഷ്യമിട്ടതെന്നും കൊലപാതകത്തിനു നിർബന്ധിച്ചത് സിയയാണെന്നുമാണു ചേതൻ പൊലീസിനോട് പറഞ്ഞു. അതേസമയം കൊലപാതകത്തിന്റെ ഉത്തരവാദിത്തം സിയ ചേതനുമേൽ ചുമത്തി. കൊലപാതകം ചേതന്റെ ആശയമാണെന്നും ജൂൺ 14ന് കേതനെ വധിക്കാനുള്ള ആദ്യ ശ്രമം പരാജയപ്പെട്ടപ്പോൾ ചേതൻ തന്റെ മുന്നിലിരുന്നു പൊട്ടിക്കരഞ്ഞെന്നും സിയ അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞു.

 

ഗൂഢാലോചനാ കുറ്റങ്ങളിൽനിന്ന് രക്ഷപ്പെടാൻ പ്രതികൾ നടത്തുന്ന തന്ത്രമായാണ് പൊലീസ് ഈ പരസ്പര വിരുദ്ധമായ മൊഴികളെ കാണുന്നത്. ജൂൺ 29 വരെ ഇരുവരും പൊലീസ് കസ്റ്റഡിയിൽ തുടരും. ഒളിച്ചോടി വിവാഹം കഴിക്കാൻ ഇരുവരും പദ്ധതിയിട്ടെങ്കിലും കുടുംബത്തിന്റെ അന്തസ്സിനെക്കുറിച്ചുള്ള ആശങ്കകൾ കാരണം സിയ പിന്മാറിയതായി പൊലീസ് പറയുന്നു. കേതനുമായുള്ള സിയയുടെ വിവാഹനിശ്ചയം റദ്ദാക്കാൻ ഇരുവരും പല വഴികളും ചർച്ച ചെയ്ത ശേഷമാണ് കൊലപാതകത്തിലേക്ക് കടന്നത്.

 

ജൂൺ 18ന് രാവിലെ പുണെയിലെ കഫേയിൽ നടത്തിയ കൂടിക്കാഴ്ചയിലാണ് ഇരുവരും കൊലപാതക പദ്ധതികൾക്ക് അന്തിമരൂപം നൽകിയതെന്നു പൊലീസ് പറയുന്നു. കൊലപാതകത്തിനുള്ള രീതികളെക്കുറിച്ചും, കേതനെ കോട്ടയുടെ ഏത് ഭാഗത്ത് നിന്നു തള്ളിയിടണമെന്നതിനെക്കുറിച്ചും ചർച്ച ചെയ്തു. ഉച്ചയ്ക്ക് ശേഷം, ഏകദേശം 3,300 അടി ഉയരമുള്ള കോട്ടയിലേക്ക് ട്രെക്കിങിനായി കേതനെ സിയ കൂട്ടിക്കൊണ്ടുപോയി. ചേതൻ ഇവരെ പിന്തുടർന്നു. വൈകിട്ട് കേതനെ കൊക്കയിലേക്കു തള്ളിയിട്ടു. കേതൻ കാൽ വഴുതി വീണതാണെന്നാണു സിയ പറഞ്ഞത്. സംശയംതോന്നിയ കേതന്റെ കുടുംബം പൊലീസിനെ സമീപിക്കുകയായിരുന്നു. ഫോൺരേഖകളടക്കം പരിശോധിച്ചാണ് പൊലീസ് കൊലപാതകമാണെന്നു കണ്ടെത്തിയത്.

  • Related Posts

    തെരുവുനായ ശല്യം രൂക്ഷം; ചാക്കിലാക്കി പഞ്ചായത്ത് ഓഫീസിൽ തുറന്നുവിട്ട് നാട്ടുകാർ

    Spread the love

    Spread the loveനാസിക്: തെരുവുനായ ശല്യത്തിനെതിരെ നൽകിയ പരാതികളിൽ നടപടിയുണ്ടായില്ലെന്ന് ആരോപിച്ച് മഹാരാഷ്ട്രയിലെ നാസിക്കിൽ വേറിട്ട പ്രതിഷേധം. നിഫാഡ് നഗർ പഞ്ചായത്ത് ചീഫ് ഓഫീസറുടെ മുറിയിലെത്തിയ യുവസേന പ്രവർത്തകർ തെരുവുനായ്ക്കളെ ഓഫീസിനുള്ളിൽ തുറന്നുവിട്ടാണ് പ്രതിഷേധിച്ചത്. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.  …

    ഗ്രഹാം സ്റ്റെയിൻസിനെയും മക്കളെയും ചുട്ടുകൊന്ന കേസ്: ദാരാ സിങ്ങിന്റെ ജയിൽ മോചന ഹരജി തള്ളി ഒഡീഷ സർക്കാർ

    Spread the love

    Spread the loveന്യൂഡൽഹി: ആസ്ത്രേലിയൻ മിഷണറി ഗ്രഹാം സ്റ്റെയിൻസിനെയും രണ്ട് മക്കളെയും കൊലപ്പെടുത്തിയ കേസിൽ ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്ന ദാരാ സിങ് എന്ന രവീന്ദ്ര കുമാർ പാലിന്റെ ശിക്ഷാ ഇളവ് ഹരജി ഒഡീഷ സർക്കാർ തള്ളി. ആഗസ്റ്റ് 31ന് ചേർന്ന സ്റ്റേറ്റ്…

    Leave a Reply

    Your email address will not be published. Required fields are marked *