നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി ബേക്കറി ഉടമ പിടിയിൽ; 2 ലക്ഷത്തോളം രൂപ പിടിച്ചെടുത്തു

Spread the love

 

 

മാനന്തവാടി: മാനന്തവാടി പിലാക്കാവിലെ ബേക്കറിയിൽ നിന്നും നിരോധിത പുകയില ഉൽപ്പന്നങ്ങളും വൻ തുകയും പോലീസ് പിടിച്ചെടുത്തു. പിലാക്കാവ് ടൗണിൽ ‘ആഷിഖ് ബേക്കറി’ നടത്തുന്ന ഇബ്രാഹിം എം.കെ. (52) ആണ് അറസ്റ്റിലായത്. രഹസ്യ വിവരത്തെത്തുടർന്ന് സബ് ഇൻസ്പെക്ടർ സോബിൻ കെ.കെയുടെ നേതൃത്വത്തിലാണ് കടയിൽ പരിശോധന നടത്തിയത്.

 

കടയ്ക്കുള്ളിൽ ഒളിപ്പിച്ച നിലയിൽ 25 കൂൾ ലിപ്പുകളും 66 പാക്കറ്റ് ഹാൻസുമാണ് കണ്ടെടുത്തത്. കൂടാതെ പുകയില ഉൽപ്പന്നങ്ങൾ വിറ്റ വകയിലുള്ള 1,89,570 രൂപയും പോലീസ് കസ്റ്റഡിയിലെടുത്തു. കർണാടകയിൽ നിന്നാണ് വിൽപനയ്ക്കായി ഇവ എത്തിച്ചതെന്ന് പ്രതി പോലീസിനോട് സമ്മതിച്ചു. ഇയാൾക്കെതിരെ കെ.പി. ആക്ട്, കോട്പ (COTPA) ആക്ട് എന്നിവ പ്രകാരം കേസെടുത്തു. മുൻപും സമാനമായ കേസുകളിൽ ഇയാൾ അകപ്പെട്ടിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. വിദ്യാർത്ഥികളെ ലക്ഷ്യം വെച്ച് ഇത്തരം ഉൽപ്പന്നങ്ങൾ വിൽക്കുന്നവർക്കെതിരെകർശന നടപടി തുടരുമെന്നും പോലീസ് വ്യക്തമാക്കി.

  • Related Posts

    ആന്റോ അഗസ്റ്റിന്‍ റിമാന്‍ഡില്‍

    Spread the love

    Spread the loveകല്‍പ്പറ്റ: അനധികൃതമായി വീട്ടില്‍ മദ്യം സൂക്ഷിച്ച കേസില്‍ റിപ്പോര്‍ട്ടര്‍ ടിവി ഉടമ ആന്റോ അഗസ്റ്റിന്‍ റിമാന്‍ഡില്‍. ബത്തേരി മജിസ്‌ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്. അബ്കാരി കേസില്‍ 14 ദിവസത്തേക്കാണ് ആന്റോ അഗസ്റ്റിനെ റിമാന്‍ഡ് ചെയ്തത്. ആന്റോ അഗസ്റ്റിനെ മാനന്തവാടി ജില്ലാ…

    എം.ഡി.എം.എ യുമായി കോഴിക്കോട് സ്വദേശിയായ യുവാവ് പിടിയിൽ 

    Spread the love

    Spread the loveബത്തേരി : കോഴിക്കോട്, താമരശ്ശേരി, രാരോത്ത്, അക്കരപ്പറമ്പിൽ വീട്ടിൽ ഷാബീർ ഷാൻ(23) നെയാണ് ബത്തേരി പോലീസും ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും ചേർന്ന് പിടികൂടിയത്. 16.09.2026 വൈകുന്നേരം മുത്തങ്ങ പോലീസ് ചെക്ക് പോസ്റ്റിൽ വാഹന പരിശോധനക്കിടെ കർണാടക ഭാഗത്തു നിന്നും…

    Leave a Reply

    Your email address will not be published. Required fields are marked *