തല ബക്കറ്റിൽ മുക്കി, കഴുത്തിൽ ഷാളിട്ട് മുറുക്കി; ജോലിക്ക് പോകാൻ നിർബന്ധിച്ച ഭാര്യയെ കൊന്നു

Spread the love

ഫരീദാബാദ്∙ ഹരിയാനയിലെ ഫരീദാബാദിൽ ആറു മാസം ഗർഭിണിയായ യുവതിയെ ഭർത്താവ് കൊലപ്പെടുത്തി. പഞ്ച്ശീൽ കോളനിയിൽ ബുധനാഴ്ചയാണ് സംഭവം. ജോലിക്ക് പോകണമെന്ന് ഭാര്യ ആവശ്യപ്പെട്ടതിനെ തുടർന്നുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു. നേഹ കുമാരിയാണ് (26) കൊല്ലപ്പെട്ടത്. സംഭവത്തിൽ ഭർത്താവ് അമിത്തിനായി പൊലീസ് അന്വേഷണം തുടങ്ങി. 2025 ഏപ്രിലിലാണ് നേഹ കുമാരിയും അമിത് ഗുപ്തയും വിവാഹിതരായത്. കഴിഞ്ഞ മാസമാണ് ദമ്പതികൾ പഞ്ച്ശീൽ കോളനി പാർട്ട് 2-ൽ വാടക വീട്ടിലേക്ക് താമസം മാറിയത്.

 

അമിത് ഒരു ചെറിയ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുകയായിരുന്നു. എന്നാൽ അമിത് ഇടയ്ക്ക് ജോലിക്ക് പോകാറുണ്ടായിരുന്നില്ല. ഇതിനെച്ചൊല്ലി ദമ്പതികൾക്കിടയിൽ തർക്കമുണ്ടായിരുന്നു. കൊലപാതകം നടന്ന ദിവസം രാവിലെ 8.30നും ഇരുവരും തമ്മിൽ തർക്കമുണ്ടായി. ഇതിനിടെ അമിത് ഭാര്യയെ മർദിച്ചു. ഷാൾ ഉപയോഗിച്ച് കഴുത്ത് ഞെരിക്കുകയും വെള്ളം നിറച്ച ബക്കറ്റിൽ തല നിരവധി തവണ മുക്കുകയും ചെയ്തു. ബന്ധുക്കൾ വീട്ടിലെത്തിയപ്പോൾ നേഹയെ ബാത്ത്റൂമിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

 

സംഭവത്തിന് ശേഷം അമിത് തന്റെ അമ്മാവനെ വിളിച്ച് ഭാര്യയെ ആക്രമിച്ചതായും തല വെള്ളത്തിൽ മുക്കിയതായും പറഞ്ഞുവെന്നും പൊലീസ് പറഞ്ഞു. തുടർന്ന് അമിത് മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്ത് സ്ഥലത്തുനിന്ന് രക്ഷപ്പെട്ടു. ഇയാൾ ഇപ്പോഴും ഒളിവിലാണെന്നും പിടികൂടാനുള്ള ശ്രമം തുടരുകയാണെന്നും പൊലീസ് വ്യക്തമാക്കി.

  • Related Posts

    തെരുവുനായ ശല്യം രൂക്ഷം; ചാക്കിലാക്കി പഞ്ചായത്ത് ഓഫീസിൽ തുറന്നുവിട്ട് നാട്ടുകാർ

    Spread the love

    Spread the loveനാസിക്: തെരുവുനായ ശല്യത്തിനെതിരെ നൽകിയ പരാതികളിൽ നടപടിയുണ്ടായില്ലെന്ന് ആരോപിച്ച് മഹാരാഷ്ട്രയിലെ നാസിക്കിൽ വേറിട്ട പ്രതിഷേധം. നിഫാഡ് നഗർ പഞ്ചായത്ത് ചീഫ് ഓഫീസറുടെ മുറിയിലെത്തിയ യുവസേന പ്രവർത്തകർ തെരുവുനായ്ക്കളെ ഓഫീസിനുള്ളിൽ തുറന്നുവിട്ടാണ് പ്രതിഷേധിച്ചത്. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.  …

    ഗ്രഹാം സ്റ്റെയിൻസിനെയും മക്കളെയും ചുട്ടുകൊന്ന കേസ്: ദാരാ സിങ്ങിന്റെ ജയിൽ മോചന ഹരജി തള്ളി ഒഡീഷ സർക്കാർ

    Spread the love

    Spread the loveന്യൂഡൽഹി: ആസ്ത്രേലിയൻ മിഷണറി ഗ്രഹാം സ്റ്റെയിൻസിനെയും രണ്ട് മക്കളെയും കൊലപ്പെടുത്തിയ കേസിൽ ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്ന ദാരാ സിങ് എന്ന രവീന്ദ്ര കുമാർ പാലിന്റെ ശിക്ഷാ ഇളവ് ഹരജി ഒഡീഷ സർക്കാർ തള്ളി. ആഗസ്റ്റ് 31ന് ചേർന്ന സ്റ്റേറ്റ്…

    Leave a Reply

    Your email address will not be published. Required fields are marked *