മക്കളുടെ മുന്നിലിട്ട് പിതാവിനെ തല്ലി; പെൺകുട്ടികളോട് അസഭ്യം പറഞ്ഞു: സ്വകാര്യ ബസ് ജീവനക്കാരെ നാട്ടുകാർ തല്ലി

Spread the love

കോഴിക്കോട്∙ പാളയത്തു നിന്ന് ബംഗളൂരുവിലേക്ക് നൈറ്റ് സർവീസ് ബസിൽ റിസർവേഷനെടുത്ത് പോകാൻ പിതാവിനൊപ്പം എത്തിയ പെൺകുട്ടിക്കും സഹോദരിക്കും പിതാവിനും നേരെ ബസ് ജീവനക്കാരുടെ മർദനം. ആക്രമത്തിൽ പരുക്കേറ്റ പിതാവിനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി 9.50 ന് പാളയം ചിന്താവളപ്പ് സ്വകാര്യ നൈറ്റ് സർവീസ് ബസ് സ്റ്റാൻഡിലാണ് സംഭവം. മകളെ യാത്രയയക്കാൻ എത്തിയ കൂട്ടത്തായി സ്വദേശി സത്യപാലൻ (67) നെ മർദിച്ച ബസ് ജീവനക്കാരെ നാട്ടുകാർ പൊതിരെ തല്ലി പൊലീസിനു കൈമാറി.

 

ബാഗും അനുബന്ധ സാധനങ്ങളും കയറ്റുന്നതുമായി ബന്ധപ്പെട്ട തർക്കത്തിനിടെ ‘ഇന്റർസിറ്റി’ ബസ് ബുക്കിങ് കേന്ദ്രത്തിലെ ജീവനക്കാരാണ് ആക്രമിച്ചത്.പിതാവിനെ മക്കളുടെ മുന്നിൽ വച്ച് അടിച്ചു റോഡിലിട്ടു. പെൺകുട്ടികളോട് അസഭ്യം പറഞ്ഞു. ഇതു കണ്ട് സമീപത്തെ മറ്റു ബസ് ബുക്കിങ് സെന്ററുകളിലെ ജീവനക്കാരും ബസ് ഡ്രൈവർമാരും എത്തി.

 

പരുക്കേറ്റ് ചോർവാർന്ന സത്യപാലനെ എഴുന്നേൽപ്പിച്ചെങ്കിലും വീണ്ടും ജീവനക്കാർ മർദിച്ചു. ഇതേ തുടർന്നാണ് സ്ഥലത്തു എത്തിയ നാട്ടുകാർ ജീവനക്കാരെ പൊതിരെ തല്ലിയത്. തുടർന്ന് കസബ പൊലീസ് എത്തി ഇരുവരേയും കസ്റ്റഡിയിലെടുത്തു. നിലവിൽ നേരത്തെയും ഈ ബസ് സർവീസ് ബുക്ക് ചെയ്ത യാത്രക്കാരെ മർദിച്ച സംഭവം ഉണ്ടായതായി സമീപത്തെ മറ്റു ബസ് ഓപ്പറേറ്റേഴ്സിലെ ജീവനക്കാർ പൊലീസിനോട് പറഞ്ഞു. ജീവനക്കാർക്കെതിരെ നടപടിയുണ്ടാകുമെന്ന് പൊലീസ് അറിയിച്ചതോടെ സ്ഥലത്തെ സംഘർഷം ഒഴിവായി.

  • Related Posts

    സമൂഹമാധ്യമങ്ങളിലെ അമ്പിളി, പ്രണയ റീലുകൾ; പോക്സോ കേസിൽ യുവാവ് റിമാൻഡിൽ

    Spread the love

    Spread the loveവടക്കാഞ്ചേരി ∙ പോക്സോ കേസിൽ യുവാവ് റിമാൻഡിൽ. കുമ്പളങ്ങാട് പള്ളിയത്തുപറമ്പിൽ വിഘ്നേശ് കൃഷ്ണയാണു (24) പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ജയിലിലായത്. സമൂഹമാധ്യമങ്ങളിൽ അമ്പിളി എന്ന പേരിൽ പ്രണയ റീലുകൾ പോസ്റ്റ് ചെയ്യുന്നയാളായിരുന്നു വിഘ്നേശ്.   പീഡനത്തിന് ഇരയായ…

    വ്യവസായിയുടെ കൊലപാതകം: മരുമകൾക്കു പുറമെ മകനും പങ്ക്? കൊലയാളി ഫോണിൽ വിളിച്ചത് 6 തവണ

    Spread the love

    Spread the loveലക്നൗ∙ ഉത്തർ പ്രദേശിലെ കാൺപുരിൽ വ്യവസായിയെ കൊലപ്പെടുത്തിയ സംഭവത്തിൽ മകനും പങ്കെന്ന് സൂചന. ഫാർമസ്യൂട്ടിക്കൽ വ്യവസായിയായ വിനീത് മനോച്ച (63) കൊല്ലപ്പെട്ട സംഭവത്തിലാണ് പുതിയ വിവരങ്ങൾ പുറത്തുവരുന്നത്. സെപ്റ്റംബർ 5ന് നടന്ന കൊലപാതകത്തിൽ വിനീതിന്റെ മരുമകൾ ഷാലുവിനെയും കൊല…

    Leave a Reply

    Your email address will not be published. Required fields are marked *