‘അപൂർവങ്ങളിൽ അപൂർവം’: മൂന്നരവയസ്സുകാരിയെ പീഡിപ്പിച്ചു കൊന്ന സംഭവത്തിൽ 65കാരന് വധശിക്ഷ

Spread the love

പുണെ∙ മഹാരാഷ്ട്രയിലെ നസ്രപ്രുരിൽ മൂന്നരവയസ്സുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിക്ക് വധശിക്ഷ. ഭീംറാവു കാംബ്ലിക്കാണ് (65) മഹാരാഷ്ട്രയിലെ സെഷൻസ് കോടതി സ്പെഷൽ ജഡ്ജി എസ്.ആർ.ശാലുൻഖെയുടേതാണ് വിധി. അപൂർവങ്ങളിൽ അപൂർവമാണ് കുറ്റകൃത്യമെന്ന് കോടതി നിരീക്ഷിച്ചു. പ്രതി കുറ്റക്കാരനാണെന്ന് സാഹചര്യ, ഫൊറൻസിക് തെളിവുകളിൽ നിന്ന് വ്യക്തമായതായും കോടതി പറഞ്ഞു.

 

മേയ് ഒന്നിനാണ് കേസിനാസ്പദമായ സംഭവം. അവധിക്കാലത്ത് നസ്രപുരിലെ മുത്തശ്ശിയുടെ വീട്ടിലെത്തിയതായിരുന്നു കുഞ്ഞ്. തെരുവിലൂടെ നടക്കവേ പലഹാരങ്ങൾ നൽകാമെന്നു പറഞ്ഞ് ഭീംറാവു കാംബ്ലിയെ കുട്ടിയെ പ്രലോഭിപ്പിച്ചുകൊണ്ട് പോകുകയായിരുന്നു. പശുക്കുട്ടിയെ കാട്ടിക്കൊടുക്കാമെന്നും പറഞ്ഞു. തുടർന്ന് ഇയാൾ കുഞ്ഞിനെ പീഡിപ്പിച്ചു കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തെത്തുടർന്ന് വലിയ പ്രതിഷേധമാണുയർന്നത്.

 

15 ദിവസത്തിനുള്ളിൽ പൊലീസ് കുറ്റപത്രം സമർപ്പിച്ച കേസിൽ 55 സാക്ഷികളെ വിസ്തരിച്ചു. നേരത്തെ 62കാരിയെയും 17കാരിയെയും ഒരു മൃഗത്തെയും ലൈംഗികമായി ഉപദ്രവിച്ചെന്ന കേസും ഭീംറാവു കാംബ്ലിയുടെ പേരിലുണ്ട്.

  • Related Posts

    കൊലപ്പെടുത്താൻ പദ്ധതി, അവിഹിത ബന്ധം, ആദ്യവിവാഹം മറച്ചുവെച്ചു; ഭർത്താവിനെതിരേ ഗുരുതര ആരോപണങ്ങളുമായി ഉത്തരാഖണ്ഡ് മന്ത്രി

    Spread the love

    Spread the loveഡെഹ്റാഡൂൺ: ഭർത്താവ് ഗിർധാരി ലാൽ സാഹുവിനെതിരെ ഗുരുതര ആരോപണങ്ങളുമായി ഉത്തരാഖണ്ഡ് വനിതാ-ശിശുവികസന മന്ത്രിയും ബി.ജെ.പി നേതാവുമായ രേഖ ആര്യ. വധശ്രമം, ഗാർഹിക പീഡനം, ജാതി അധിക്ഷേപം തുടങ്ങിയ ആരോപണങ്ങളുയർത്തി രേഖ ആര്യ ഡെഹ്റാഡൂണിലെ കന്റോൺമെന്റ് പൊലീസ് സ്റ്റേഷനിൽ പരാതി…

    4 ലക്ഷം പേർക്ക് വിരുന്ന്, കുതിരപ്പന്തയം, ജയിക്കുന്നയാൾക്ക് ഥാർ; എംഎൽഎയുടെ മകളുടെ വിവാഹത്തിന് പാക്കിസ്ഥാനിൽ നിന്നും അതിഥികൾ

    Spread the love

    Spread the loveപട്ന∙ നാലുലക്ഷം പേർക്ക് വിഭവസമൃദ്ധമായ വിരുന്ന്, വിദേശത്തുനിന്നെത്തിക്കുന്ന പൂക്കൾ, കുതിരപ്പന്തയ മത്സരം; ജയിക്കുന്നയാൾക്ക് മഹീന്ദ്ര ഥാർ… ബിഹാറിലെ മൊകാമ എംഎൽഎ അനന്ത് സിങ്ങിന്റെ മകളുടെ വിവാഹത്തിനുള്ള ഒരുക്കങ്ങൾ കേട്ടാൽ ആരും അമ്പരന്നു പോകും. ലാഡ്മ ഗ്രാമത്തിൽ ഏക്കറുകണക്കിന് ഭൂമിയാണ്…

    Leave a Reply

    Your email address will not be published. Required fields are marked *