സിസേറിയൻ‍ വേണ്ട, വീട്ടിൽ വച്ച് യുട്യൂബ് നോക്കി പ്രസവിച്ചു; അമിത രക്തസ്രാവത്തെ തുടർന്ന് യുവതി മരിച്ചു

Spread the love

കോയമ്പത്തൂർ ∙ ഊത്തുകുളിക്കു സമീപം തളവായ്പാളയത്ത് വീട്ടിൽവച്ച് യുട്യൂബിൽ നോക്കി പ്രസവിച്ചതിനെത്തുടർന്ന് അമിത രക്തസ്രാവം കാരണം ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവതി മരിച്ചു. കുഴന്തൈസാമിയുടെ ഭാര്യ ശശികല (32) ആണു മരിച്ചത്.

 

ജൂൺ 25നാണ് വീട്ടിൽ പ്രസവശ്രമം നടന്നത്. 4 വയസ്സുള്ള പെൺകുഞ്ഞുള്ള ദമ്പതികൾ രണ്ടാമത്തെ പ്രസവം വീട്ടിൽ വച്ച് യുട്യൂബ് വിഡിയോ നോക്കി നടത്താൻ തീരുമാനിക്കുകയായിരുന്നു. പെൺകുഞ്ഞിനു ജന്മം നൽകിയ ശേഷം അമിത രക്തസ്രാവത്തെ തുടർന്ന് അവശയായ ശശികലയെ ആദ്യം പെരുന്തുറൈ സർക്കാർ മെഡിക്കൽ കോളജ് ആശുപത്രിയിലും പിന്നീട് കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

 

ആശുപത്രിയിലെത്തിച്ച കുഞ്ഞ് സുരക്ഷിതയായിരുന്നു. ശശികലയുടെ ആദ്യ പ്രസവം സിസേറിയനായിരുന്നു. രണ്ടാമത്തെ കുഞ്ഞിനെ ഓപ്പറേഷൻ കൂടാതെ പ്രസവിക്കണം എന്ന ആഗ്രഹം കൊണ്ടാണ് ശശികലയും ഭർത്താവും അമ്മായിയമ്മയും ചേർന്ന് പ്രസവത്തിനായി ഡോക്ടർമാരെ കാണേണ്ടതില്ലെന്ന് തീരുമാനിച്ചതെന്നാണ് വിവരം. സംഭവത്തിൽ ഊത്തുകുളി പൊലീസും ജില്ലാ ആരോഗ്യ വകുപ്പും അന്വേഷണം തുടങ്ങി.

  • Related Posts

    ഓടിക്കോ, മൂർഖനാണ്’; വെള്ളച്ചാട്ടത്തിനടുത്ത് കൈക്കുഞ്ഞുമായി നിന്ന യുവാവിന്റെ ദേഹത്തേയ്ക്ക് പാമ്പ് വീണു

    Spread the love

    Spread the loveമുംബൈ∙ വെള്ളച്ചാട്ടത്തിനടുത്ത് കൈക്കുഞ്ഞുമായി നിൽക്കുകയായിരുന്ന യുവാവിന്റെ ദേഹത്തേയ്ക്ക് പാമ്പ് വീണു. മഹാരാഷ്ട്രയിലെ സിന്ധുദുർഗ് ജില്ലയിലെ സഹ്യാദ്രി മലനിരകളിൽ സ്ഥിതി ചെയ്യുന്ന അംബോലി വെള്ളച്ചാട്ടത്തിലാണ് സംഭവം. വെള്ളച്ചാട്ടം കാണാനെത്തിയ യുവാവിന്റെ തോളിലേക്കാണ് പാമ്പ് വീണത്. ഇത് സമീപത്തുണ്ടായിരുന്നവരെ പരിഭ്രാന്തരാക്കി. സംഭവത്തിന്റെ…

    അഡിഡാസ് ഇന്ത്യയില്‍ കൂട്ടപ്പിരിച്ചുവിടല്‍; 350 ജീവനക്കാരെ ബാധിക്കുമെന്ന് റിപ്പോര്‍ട്ട്

    Spread the love

    Spread the loveഗുരുഗ്രാം: ജര്‍മന്‍ സ്‌പോര്‍ട്‌സ് വെയര്‍ കമ്പനിയായ അഡിഡാസ് ഇന്ത്യയിലെ ടെക് വിഭാഗത്തില്‍ ജീവനക്കാരുടെ എണ്ണം കുറച്ചു. ഗുരുഗ്രാം ടെക് ഹബിലെ 350-ഓളം ജീവനക്കാരെ കഴിഞ്ഞ ദിവസം കമ്പനി പിരിച്ചു വിട്ടിരുന്നു. 350 ജീവനക്കാരെന്ന കണക്ക് കമ്പനി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും പ്രവര്‍ത്തനങ്ങള്‍…

    Leave a Reply

    Your email address will not be published. Required fields are marked *