വീട്ടിൽ അതിക്രമിച്ചു കയറി; വിവാഹിതയായ യുവതിയുടേയും ആൺ സുഹൃത്തിന്റെയും വിഡിയോ പകർത്തി

Spread the love

കാസർകോട് ∙ രാത്രി വീട്ടിൽ അതിക്രമിച്ചു കയറി യുവതിയുടേയും ആൺ സുഹൃത്തിന്റെയും വിഡിയോ പകർത്തി ഭീഷണിപ്പെടുത്തിയവർക്കെതിരെ കേസ്. മഞ്ചേശ്വരം പൊലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന ഭർതൃമതിയായ 27കാരിയുടെ പരാതിയിലാണ് രണ്ട് പേർക്കെതിരെ മഞ്ചേശ്വരം പൊലീസ് കേസെടുത്തത്.

 

ജൂൺ 23ന് രാത്രി പത്തരയോടെയാണ് സംഭവം. യുവതിയുടെ വീട്ടിൽ അതിക്രമിച്ചു കയറിയ പ്രതികൾ യുവതിയുടേയും ആൺസുഹൃത്തിന്റെയും വിഡിയോ ചിത്രീകരിച്ചു. വിഡിയോ സമൂഹ മാധ്യമം വഴി പ്രചരിപ്പിക്കുമെന്നും യുവതിയുടെ ഭർത്താവിന് അയച്ചു കൊടുക്കുമെന്നും ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെട്ടു. പണം ഇല്ലെന്ന് പറഞ്ഞപ്പോൾ യുവതിയുടെ കമ്മൽ ഊരിവാങ്ങി.

 

തുടർന്നുള്ള ദിവസങ്ങളിലും പണം ആവശ്യപ്പെട്ട് ഭീഷണി തുടർന്നു. പ്രതികളുമായി യുവതി ലൈംഗിക ബന്ധത്തിന് വഴങ്ങണമെന്നും ഭീഷണിപ്പെടുത്തി. ഇതോടെയാണ് യുവതി പൊലീസിൽ പരാതി നൽകിയത്. പ്രതികൾ പൊലീസിന്റെ പിടിയിലായെന്നാണ് സൂചന.

  • Related Posts

    വീണ്ടും കൂട്ട ബലാത്സംഗം, അതിക്രമത്തിന് ഇരയായത് പതിനെട്ടുകാരി; ഓട്ടോറിക്ഷാ ഡ്രൈവറും കൂട്ടാളിയും അറസ്റ്റിൽ

    Spread the love

    Spread the loveപട്ന ∙ ബിഹാറിലെ രോഹ്താസ് ജില്ലയിലുള്ള സസാരത്തിൽ പതിനെട്ടുകാരിയായ പെൺകുട്ടി ലൈംഗികാതിക്രമത്തിന് ഇരയായി. യാത്രയ്ക്കിടയിലാണ് പെൺകുട്ടിയെ ഓട്ടോറിക്ഷാ ഡ്രൈവറും കൂട്ടാളിയും ചേർന്ന് തട്ടിക്കൊണ്ടുപോയത്. വിജനമായ സ്ഥലത്തെത്തിച്ച ശേഷം ഇവർ പെൺകുട്ടിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു. സംഭവത്തിനു പിന്നാലെ രണ്ട് പ്രതികളെയും…

    ഇവിടെ ഡ്രൈവർ; ഇടയ്ക്കിടെ നാട്ടിലെത്തി കൊലപാതകം; ബിഹാറിലെ കൊടുംകുറ്റവാളി കൊല്ലത്ത് പിടിയിൽ

    Spread the love

    Spread the loveകൊല്ലം ∙ ബിഹാർ പൊലീസിന്റെ പട്ടികയിലെ കൊടുംകുറ്റവാളിയും രാഷ്ട്രീയ ജനതാദൾ (ആർജെഡി) നേതാവിനെ വെടിവച്ചു കൊലപ്പെടുത്തിയ കേസിൽ പ്രതിയുമായ ബിഹാർ സ്വദേശി കൊല്ലത്ത് പിടിയിൽ. ബിഹാർ സീതമഠി ജില്ലക്കാരനായ മുഹമ്മദ് അജാജ് അഹമ്മദിനെ (32) കൊല്ലം ഈസ്റ്റ് പൊലീസാണ്…

    Leave a Reply

    Your email address will not be published. Required fields are marked *