4 വർഷത്തെ പ്രണയം, വിവാഹാഭ്യർഥന നിരസിച്ചതോടെ പക; അത്താഴത്തിന് ക്ഷണിച്ച് വരുത്തി കാമുകിയെ കുത്തിവീഴ്ത്തി കൊന്നു

Spread the love

ബെംഗളൂരു∙ വിവാഹാഭ്യർഥന നിരസിച്ചതിന്റെ പേരിൽ യുവാവ് പട്ടാപ്പകൽ യുവതിയെ കുത്തിക്കൊന്നു. ബെംഗളൂരു മഹാലക്ഷ്മി ലേഔട്ടിൽ ആണ് സംഭവം. അഞ്ജലി (23) ആണ് കൊല്ലപ്പെട്ടത്. പ്രതി രാജീവിനെ പൊലീസ് പിടികൂടി. കഴിഞ്ഞ ദിവസം രാത്രി ഒൻപതരയോടെയായിരുന്നു നഗരത്തെ നടുക്കിയ കൊലപാതകം.

 

യുവതിയെ അത്താഴം കഴിക്കാൻ ക്ഷണിച്ച ശേഷമാണ് പ്രതി ക്രൂരമായി കുത്തിക്കൊന്നത്. നാട്ടുകാർ നോക്കിനിൽക്കെ രാജീവ് അഞ്ജലിയുടെ കഴുത്തിൽ കത്തി കുത്തിയിറക്കുകയായിരുന്നു. കുത്തേറ്റ് വീണ അഞ്ജലിയെ നാട്ടുകാർ ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ മഹാലക്ഷ്മി ലേഔട്ട് പൊലീസ് പ്രതിയെ സമീപത്ത് നിന്ന് തന്നെ പിടികൂടി. പ്രതി കുറ്റം സമ്മതിച്ചു.

 

അഞ്ജലിയും രാജീവും ഒരുമിച്ചാണ് ജോലി ചെയ്തിരുന്നത്. 4 വർഷമായി ഇരുവരും പ്രണയത്തിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. എന്നാൽ വിവാഹത്തിന് യുവതിയുടെ വീട്ടുകാർ എതിർപ്പ് പ്രകടിപ്പിച്ചു. രാജീവിന്റെ ക്രിമിനൽ പശ്ചാത്തലമാണ് വീട്ടുകാരുടെ എതിർപ്പിനു കാരണമായത്. ഇത് വകവയ്ക്കാതെ ഇരുവരും ബന്ധം തുടർന്നെങ്കിലും അടുത്തിടെ അഞ്ജലി ബന്ധത്തിൽ നിന്ന് പിന്മാറാൻ ശ്രമിച്ചു. കഴിഞ്ഞ ദിവസം അഞ്ജലിയെ അത്താഴത്തിനായി ക്ഷണിച്ച രാജീവ്, ഹോട്ടലിൽ വച്ച് വീണ്ടും വിവാഹാഭ്യർത്ഥന നടത്തി. എന്നാൽ അഞ്ജലി ഇത് നിരസിച്ചതിൽ പ്രകോപിതനായ രാജീവ്, കയ്യിൽ കരുതിയിരുന്ന കത്തിയെടുത്ത് കുത്തുകയുമായിരുന്നു.

  • Related Posts

    സമൂഹമാധ്യമങ്ങളിലെ അമ്പിളി, പ്രണയ റീലുകൾ; പോക്സോ കേസിൽ യുവാവ് റിമാൻഡിൽ

    Spread the love

    Spread the loveവടക്കാഞ്ചേരി ∙ പോക്സോ കേസിൽ യുവാവ് റിമാൻഡിൽ. കുമ്പളങ്ങാട് പള്ളിയത്തുപറമ്പിൽ വിഘ്നേശ് കൃഷ്ണയാണു (24) പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ജയിലിലായത്. സമൂഹമാധ്യമങ്ങളിൽ അമ്പിളി എന്ന പേരിൽ പ്രണയ റീലുകൾ പോസ്റ്റ് ചെയ്യുന്നയാളായിരുന്നു വിഘ്നേശ്.   പീഡനത്തിന് ഇരയായ…

    വ്യവസായിയുടെ കൊലപാതകം: മരുമകൾക്കു പുറമെ മകനും പങ്ക്? കൊലയാളി ഫോണിൽ വിളിച്ചത് 6 തവണ

    Spread the love

    Spread the loveലക്നൗ∙ ഉത്തർ പ്രദേശിലെ കാൺപുരിൽ വ്യവസായിയെ കൊലപ്പെടുത്തിയ സംഭവത്തിൽ മകനും പങ്കെന്ന് സൂചന. ഫാർമസ്യൂട്ടിക്കൽ വ്യവസായിയായ വിനീത് മനോച്ച (63) കൊല്ലപ്പെട്ട സംഭവത്തിലാണ് പുതിയ വിവരങ്ങൾ പുറത്തുവരുന്നത്. സെപ്റ്റംബർ 5ന് നടന്ന കൊലപാതകത്തിൽ വിനീതിന്റെ മരുമകൾ ഷാലുവിനെയും കൊല…

    Leave a Reply

    Your email address will not be published. Required fields are marked *