ട്രെക്കിങ് കൊലപാതകം: സിയയുടെ ഫോൺ എപ്പോഴും ബിസി, ചോദിച്ചാൽ ദേഷ്യം, കേതന്റെ സംശയം ശരിയായി

Spread the love

പുണെ ∙ പ്രതിശ്രുത വധുവായിരുന്ന സിയ ഗോയലിനു മറ്റൊരാളുമായി ബന്ധമുണ്ടെന്നു കൊല്ലപ്പെട്ട യുവ വ്യവസായി കേതൻ അഗർവാൾ സംശയിച്ചിരുന്നതായി അന്വേഷണസംഘം വ്യക്തമാക്കി. കേതൻ കുടുംബവുമായി ഇതു പങ്കുവച്ചിരുന്നു. വിവാഹം ഉറപ്പിക്കുന്നതിനു മുൻപു സിയയുടെ പശ്ചാത്തലം വിശദമായി അന്വേഷിച്ചിരുന്നോ എന്നും മകൻ ചോദിച്ചതായും കേതന്റെ പിതാവ് വിശാൽ അഗർവാൾ പൊലീസിനോടു പറഞ്ഞു.

 

പലപ്പോഴും സിയയുടെ ഫോൺ തിരക്കിലാണെന്നും നിസ്സാര കാര്യങ്ങൾക്കു പോലും വലിയ രീതിയിൽ ദേഷ്യപ്പെടുന്നതായും കേതൻ കുടുംബാംഗങ്ങളോടു പറഞ്ഞിരുന്നു. സിയയുടെ സംസാരത്തിൽ ചേതന്റെ കാര്യം പലപ്പോഴും കയറി വരുന്നതു മകനെ അസ്വസ്ഥനാക്കിയിരുന്നെന്നും പിതാവ് വ്യക്തമാക്കി. കഴിഞ്ഞ 18നാണു സിയ ഗോയലും കാമുകൻ ചേതൻ ചൗധരിയും ചേർന്നു ലോഹ്ഗഡ് കോട്ടയിൽ നിന്നു പ്രതിശ്രുതവരൻ കേതൻ അഗർവാളിനെ കൊക്കയിലേക്കു തള്ളിയിട്ടു കൊലപ്പെടുത്തിയത്.

  • Related Posts

    ഓടിക്കോ, മൂർഖനാണ്’; വെള്ളച്ചാട്ടത്തിനടുത്ത് കൈക്കുഞ്ഞുമായി നിന്ന യുവാവിന്റെ ദേഹത്തേയ്ക്ക് പാമ്പ് വീണു

    Spread the love

    Spread the loveമുംബൈ∙ വെള്ളച്ചാട്ടത്തിനടുത്ത് കൈക്കുഞ്ഞുമായി നിൽക്കുകയായിരുന്ന യുവാവിന്റെ ദേഹത്തേയ്ക്ക് പാമ്പ് വീണു. മഹാരാഷ്ട്രയിലെ സിന്ധുദുർഗ് ജില്ലയിലെ സഹ്യാദ്രി മലനിരകളിൽ സ്ഥിതി ചെയ്യുന്ന അംബോലി വെള്ളച്ചാട്ടത്തിലാണ് സംഭവം. വെള്ളച്ചാട്ടം കാണാനെത്തിയ യുവാവിന്റെ തോളിലേക്കാണ് പാമ്പ് വീണത്. ഇത് സമീപത്തുണ്ടായിരുന്നവരെ പരിഭ്രാന്തരാക്കി. സംഭവത്തിന്റെ…

    അഡിഡാസ് ഇന്ത്യയില്‍ കൂട്ടപ്പിരിച്ചുവിടല്‍; 350 ജീവനക്കാരെ ബാധിക്കുമെന്ന് റിപ്പോര്‍ട്ട്

    Spread the love

    Spread the loveഗുരുഗ്രാം: ജര്‍മന്‍ സ്‌പോര്‍ട്‌സ് വെയര്‍ കമ്പനിയായ അഡിഡാസ് ഇന്ത്യയിലെ ടെക് വിഭാഗത്തില്‍ ജീവനക്കാരുടെ എണ്ണം കുറച്ചു. ഗുരുഗ്രാം ടെക് ഹബിലെ 350-ഓളം ജീവനക്കാരെ കഴിഞ്ഞ ദിവസം കമ്പനി പിരിച്ചു വിട്ടിരുന്നു. 350 ജീവനക്കാരെന്ന കണക്ക് കമ്പനി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും പ്രവര്‍ത്തനങ്ങള്‍…

    Leave a Reply

    Your email address will not be published. Required fields are marked *