കുഞ്ഞുങ്ങൾ കരഞ്ഞപ്പോൾ വാഷിങ് മെഷീനിനിലിട്ടു, വായിൽ വെള്ളം പമ്പ് ചെയ്തു; ഡേകെയറിലെ ക്രൂരതയിൽ 2 ആയമാർ അഴിക്കുള്ളിൽ

Spread the love

ബെംഗളൂരു ∙ കാപ്ജെമിനി ഐടി കമ്പനിയുടെ ബെംഗളൂരു ക്യാംപസിലെ ഡേകെയർ സെന്ററിൽ കുഞ്ഞുങ്ങളെ അതിക്രൂരമായി ഉപദ്രവിച്ച കേസിൽ 2 ആയമാരെ പൊലീസ് അറസ്റ്റ് ചെയ്തു. കേസിലെ ഒന്നും രണ്ടും പ്രതികളായ മഞ്ജുളയും വിജയലക്ഷ്മിയുമാണ് അറസ്റ്റിലായത്. ഇവരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കേസിലെ മറ്റു 3 പേരെ കൂടി ഉടൻ അറസ്റ്റ് ചെയ്തേക്കും.

 

രണ്ടും മൂന്നും വയസ്സുള്ള കുരുന്നുകളെ കരഞ്ഞതിന്റെ പേരിൽ വാഷിങ് മെഷീനിനിൽ ഇടുന്നതും, ശുചിമുറിയിലെ പൈപ്പ് ഉപയോഗിച്ച് വായിലേക്ക് വെള്ളമടിച്ചു കയറ്റുന്നതിന്റെയും വിഡിയോ ചിത്രീകരിച്ച ജൂൺ 29നു മഞ്ജുളയും വിജയലക്ഷ്മിയുമാണ് ജോലിയിലുണ്ടായിരുന്നത്. മഞ്ജുളയാണ് മറ്റു 4 ആയമാരെയും ജോലിക്കെടുത്തത്. കുട്ടികളെ പരിചരിക്കാൻ പരിശീലനമൊന്നും ഇവർക്കു നൽകിയിരുന്നില്ലെന്നും പൊലീസ് കണ്ടെത്തി. കുട്ടികളുടെ രക്ഷിതാക്കളുടെ മൊഴിയെടുത്തതിനു പുറമേ സിസിടിവി ദൃശ്യങ്ങളും പരിശോധിക്കുന്നുണ്ട്.

 

ബ്രാൻഡ് ബെംഗളൂരൂവിന്റെ പ്രതിഛായയ്ക്കു കളങ്കം വരുത്തുന്ന ഇത്തരം ക്രൂരതകൾക്കെതിരെ സർക്കാർ മുഖംനോക്കാതെ നടപടിയെടുക്കുമെന്ന് ആഭ്യന്തര മന്ത്രി പ്രിയങ്ക് ഖർഗെ പറഞ്ഞു. ആഗോള പ്രവർത്തന മാനദണ്ഡങ്ങളുള്ള കമ്പനികളായാലും, വനിതാശിശുക്ഷേമ വകുപ്പിന്റെ മാർഗനിർദേശം പാലിച്ചേ ഡേകെയർ കേന്ദ്രങ്ങൾ പ്രവർത്തിപ്പിക്കാവൂ എന്നും മന്ത്രി പറഞ്ഞു.

  • Related Posts

    തെരുവുനായ ശല്യം രൂക്ഷം; ചാക്കിലാക്കി പഞ്ചായത്ത് ഓഫീസിൽ തുറന്നുവിട്ട് നാട്ടുകാർ

    Spread the love

    Spread the loveനാസിക്: തെരുവുനായ ശല്യത്തിനെതിരെ നൽകിയ പരാതികളിൽ നടപടിയുണ്ടായില്ലെന്ന് ആരോപിച്ച് മഹാരാഷ്ട്രയിലെ നാസിക്കിൽ വേറിട്ട പ്രതിഷേധം. നിഫാഡ് നഗർ പഞ്ചായത്ത് ചീഫ് ഓഫീസറുടെ മുറിയിലെത്തിയ യുവസേന പ്രവർത്തകർ തെരുവുനായ്ക്കളെ ഓഫീസിനുള്ളിൽ തുറന്നുവിട്ടാണ് പ്രതിഷേധിച്ചത്. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.  …

    ഗ്രഹാം സ്റ്റെയിൻസിനെയും മക്കളെയും ചുട്ടുകൊന്ന കേസ്: ദാരാ സിങ്ങിന്റെ ജയിൽ മോചന ഹരജി തള്ളി ഒഡീഷ സർക്കാർ

    Spread the love

    Spread the loveന്യൂഡൽഹി: ആസ്ത്രേലിയൻ മിഷണറി ഗ്രഹാം സ്റ്റെയിൻസിനെയും രണ്ട് മക്കളെയും കൊലപ്പെടുത്തിയ കേസിൽ ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്ന ദാരാ സിങ് എന്ന രവീന്ദ്ര കുമാർ പാലിന്റെ ശിക്ഷാ ഇളവ് ഹരജി ഒഡീഷ സർക്കാർ തള്ളി. ആഗസ്റ്റ് 31ന് ചേർന്ന സ്റ്റേറ്റ്…

    Leave a Reply

    Your email address will not be published. Required fields are marked *