സിംഗപ്പൂരിൽ വച്ച് പരിചയം, പാക്കിസ്ഥാനിലെത്താൻ വീസ; 2 വിദേശവനിതകളെ കൂട്ടബലാത്സംഗം ചെയ്തു: പാക്ക് മന്ത്രിയുടെ ബന്ധു പിടിയിൽ

Spread the love

ഇസ്‍ലാമാബാദ്∙ ലഹോറിൽ രണ്ട് വിദേശ വനിതകളെ കൂട്ടബലാത്സംഗം ചെയ്തെന്ന പരാതിയിൽ പാക്കിസ്ഥാൻ ഡെപ്യൂട്ടി പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഇഷാഖ് ദറിന്റെ ബന്ധു അറസ്റ്റിൽ. മന്ത്രിയുടെ ബന്ധു മുഹമ്മദ് റാസ ദർ കേസിലെ പ്രധാനപ്രതിയാണ്. ഇയാൾ ഉൾപ്പെടെ നാലുപേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഹസ്സൻ റാസ, സിക്കന്ദർ ഖാൻ, സാജിദ് അലി എന്നിവരാണ് പിടിയിലായ മറ്റുള്ളവർ.

 

നെതർലൻഡ്സിൽ നിന്നും വെനസ്വേലയിൽ നിന്നും എത്തിയ രണ്ട് വിദേശ വനിതകളെ ജൂൺ 29നാണ് പ്രതികൾ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തത്. ഇരകളിലൊരാളുടെ പിതാവ് അറിയിച്ചതിന് പിന്നാലെയാണ് പൊലീസ് ഇവരെ രക്ഷപ്പെടുത്തിയത്. അഞ്ചുപേരാണ് കേസിലെ പ്രതികൾ. ഒരാൾ നിലവിൽ ഒളിവിലാണ്. ഇയാൾക്കായി തിരച്ചിൽ തുടങ്ങിയെന്ന് പൊലീസ് അറിയിച്ചു.

 

പീഡനത്തിനിരയായ യുവതിയുടെ മൊഴി പ്രകാരം 2025 ഒക്ടോബറിൽ സിംഗപ്പൂരിൽ വച്ചാണ് ഇരുവരും റാസ ദറിനെ പരിചയപ്പെട്ടത്. പിന്നാലെ പാക്കിസ്ഥാനിലേക്ക് ഇവരെ ക്ഷണിച്ചു. ക്രിപ്റ്റോകറൻസി സംരംഭത്തിൽ ഇവർ പാർട്ണർമാരായിരുന്നെന്നും പൊലീസ് പറഞ്ഞു. ഇരുവർക്കും പാക്കിസ്ഥാനിലെത്താനായി വീസ ശരിയാക്കി നൽകിയതും റാസയായിരുന്നു. ലാഹോറിലെത്തിയ ഇരുവരെയും തട്ടിക്കൊണ്ടുപോയി ഒരു വീട്ടിൽ എത്തിച്ച് ബലാത്സംഗം ചെയ്യുകയായിരുന്നു. മോചിപ്പിക്കണമെങ്കിൽ പണം നൽകണമെന്ന് പ്രതികൾ ആവശ്യപ്പെട്ടെന്നും പരാതിയിൽ പറയുന്നു.

  • Related Posts

    തെരുവുനായ ശല്യം രൂക്ഷം; ചാക്കിലാക്കി പഞ്ചായത്ത് ഓഫീസിൽ തുറന്നുവിട്ട് നാട്ടുകാർ

    Spread the love

    Spread the loveനാസിക്: തെരുവുനായ ശല്യത്തിനെതിരെ നൽകിയ പരാതികളിൽ നടപടിയുണ്ടായില്ലെന്ന് ആരോപിച്ച് മഹാരാഷ്ട്രയിലെ നാസിക്കിൽ വേറിട്ട പ്രതിഷേധം. നിഫാഡ് നഗർ പഞ്ചായത്ത് ചീഫ് ഓഫീസറുടെ മുറിയിലെത്തിയ യുവസേന പ്രവർത്തകർ തെരുവുനായ്ക്കളെ ഓഫീസിനുള്ളിൽ തുറന്നുവിട്ടാണ് പ്രതിഷേധിച്ചത്. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.  …

    ഗ്രഹാം സ്റ്റെയിൻസിനെയും മക്കളെയും ചുട്ടുകൊന്ന കേസ്: ദാരാ സിങ്ങിന്റെ ജയിൽ മോചന ഹരജി തള്ളി ഒഡീഷ സർക്കാർ

    Spread the love

    Spread the loveന്യൂഡൽഹി: ആസ്ത്രേലിയൻ മിഷണറി ഗ്രഹാം സ്റ്റെയിൻസിനെയും രണ്ട് മക്കളെയും കൊലപ്പെടുത്തിയ കേസിൽ ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്ന ദാരാ സിങ് എന്ന രവീന്ദ്ര കുമാർ പാലിന്റെ ശിക്ഷാ ഇളവ് ഹരജി ഒഡീഷ സർക്കാർ തള്ളി. ആഗസ്റ്റ് 31ന് ചേർന്ന സ്റ്റേറ്റ്…

    Leave a Reply

    Your email address will not be published. Required fields are marked *