എലി കൊണ്ടുപോയിട്ടില്ല; കാണാതായ രക്തം പുരണ്ട തൂവാല കണ്ടെത്തി; ഫസല്‍ വധക്കേസിലെ നിര്‍ണായക തെളിവ്

Spread the love

കൊച്ചി: തലശ്ശേരി ഫസല്‍ വധക്കേസിലെ നിര്‍ണായക തെളിവായ തൊണ്ടിമുതലായ തൂവാല കണ്ടെത്തി. കസ്റ്റഡിയില്‍ എടുത്ത ശേഷം പിന്നീട് കാണാതായ രക്തം പുരണ്ട തൂവാലയാണ് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്. എറണാകുളം സിജിഎം കോടതിയില്‍ നിന്ന് കാണാതായ തൊണ്ടിമുതലാണ് കണ്ടുകിട്ടിയിരിക്കുന്നത്. എലി കൊണ്ടുപോയതെന്നായിരുന്നു തൂവാല സൂക്ഷിച്ചിരുന്ന കവറിന് പുറത്ത് എഴുതിയിരുന്നത്.

കഴിഞ്ഞ തവണ കേസിന്റെ വിസ്തരത്തിനിടെയാണ്തൂവാല ഹാജരാക്കാന്‍ സിബിഐ ആവശ്യപ്പെട്ടത്. അപ്പോഴാണ് തൂവാല കാണാനില്ലെന്ന കാര്യം പുറത്തറിഞ്ഞത്. സീല്‍ഡ് കവറിലായിരുന്നു ഇത് സൂക്ഷിച്ചിരുന്നത്. രക്തം പുരണ്ട തൂവാല എലി കരണ്ടു എന്ന് രേഖപ്പെടുത്തിയിരിക്കുകയായിരുന്നു. പിന്നീട് കോടതി തന്നെ ഇതില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടു. അതിനിടെയാണ് സിജിഎം കോടതിയില്‍ നിന്ന് തന്നെ തൂവാല കണ്ടുകിട്ടിയത്.

 

2006 ഒക്ടോബര്‍ 22-നാണ് എന്‍ഡിഎഫ്. പ്രവര്‍ത്തകനായ ഫസല്‍ കൊല്ലപ്പെട്ടത്. സിപിഎം വിട്ട് എന്‍ഡിഎഫില്‍ ചേര്‍ന്നതാണ് ഫസലിന്റെ കൊലപാതകത്തിലേക്ക് നയിച്ച കാരണമെന്നായിരുന്നു പൊലീസിന്റെ കണ്ടെത്തല്‍. കാരായി രാജന്‍, കാരായി ചന്ദ്രശേഖരന്‍, കൊടി സുനി തുടങ്ങിയവരാണ് കേസിലെ പ്രതികള്‍.

  • Related Posts

    സനല്‍ കുമാര്‍ ശശിധരനെതിരെ മാനനഷ്ടക്കേസുമായി മഞ്ജു വാര്യര്‍

    Spread the love

    Spread the loveകൊച്ചി: സംവിധായകന്‍ സനല്‍ കുമാര്‍ ശശിധരനെതിരെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്ത് നടി മഞ്ജു വാര്യര്‍. എറണാകുളം മുന്‍സീഫ് കോടതിയിലാണ് മാനനഷ്ടക്കേസ് ഫയല്‍ ചെയ്തത്. നിരന്തരം തന്നെ അപമാനിക്കുന്ന പ്രതികരണങ്ങളാണ് സനല്‍ കുമാര്‍ ശശിധരന്‍ നടത്തുന്നത്. തനിക്കെതിരായി സാമൂഹിക മാധ്യമങ്ങളില്‍…

    തട്ടിപ്പിന്റെ ‘ഉദയം’ കൊല്ലത്തും; സ്റ്റേജ് അലങ്കാരങ്ങൾ ചെയ്തവർക്ക് പണം നൽകിയില്ല

    Spread the love

    Spread the loveകൊല്ലം∙ വിവാഹ ചടങ്ങുകൾക്കു ഭക്ഷണമെത്തിക്കാമെന്നു പറഞ്ഞ് മുൻകൂറായി പണം കൈപ്പറ്റിയശേഷം കോട്ടയത്ത് 2 കുടുംബങ്ങളെ കബളിപ്പിച്ച ഉദയം കേറ്ററിങ് ആൻഡ് ഇവന്റ്സിനെതിരെ കൊല്ലത്തും പരാതി. ഇരവിപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന ‘റോയൽ ഈവ്‌ വെഡ്ഡിങ്സ് ആൻഡ് ഇവന്റ്‌സ്’ സ്ഥാപനമാണ് പരാതിക്കാർ.…

    Leave a Reply

    Your email address will not be published. Required fields are marked *