വിവിധ പരീക്ഷകളുടെ ഉത്തരക്കടലാസുകള്‍ നശിപ്പിക്കാന്‍ പിഎസ്‌സി; ഉത്തരവിറങ്ങി

Spread the love

തിരുവനന്തപുരം∙ വിവാദങ്ങള്‍ക്കിടയില്‍ വിവിധ പരീക്ഷകളുടെ ഉത്തരക്കടലാസുകള്‍ നശിപ്പിക്കാന്‍ പിഎസ്‌സി. 2023 ജനുവരി 1 മുതല്‍ ഡിസംബര്‍ 31 വരെ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ച തസ്തികകളുടെയും അവയുടെ കൂടെ പൊതുപരീക്ഷ നടത്തിയിട്ടുള്ള തസ്തികകളുടേയും ഉള്‍പ്പെടെ തുടര്‍നടപടികള്‍ ആവശ്യമില്ലാത്ത ഒഎംആര്‍, വിവരണാത്മക പരീക്ഷകളുടെയും ഉത്തരക്കടലാസുകള്‍ നശിപ്പിക്കാനാണ് ഉത്തരവായിരിക്കുന്നത്.

 

642 കാറ്റഗറികളിലെ പരീക്ഷകളുടെ ഉത്തരക്കടലാസാണ് നശിപ്പിക്കുന്നത്. 1961ലെ കേരളാ ഡിസ്ട്രക്ഷന്‍ ഓഫ് റെക്കോര്‍ഡ്‌സ് നിയമത്തിന്റെ രണ്ടാം വകുപ്പു പ്രകാരമാണ് പിഎസ് സി ഉത്തരക്കടലാസുകള്‍ നശിപ്പിക്കുന്നത്. അടുത്തിടെ വിവാദമായ ആസൂത്രണ ബോര്‍ഡ് ചീഫ് തസ്തികയിലേക്കുള്ള പരീക്ഷ നടന്നത് 2023 ജൂലൈ 13നായിരുന്നു. പിഎസ്‌സിക്കെതിരെ ഉയര്‍ന്നിരിക്കുന്ന പരാതികളുടെ അടിസ്ഥാനത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി ഇന്നു പ്രഖ്യാപിച്ചിരുന്നു.

  • Related Posts

    രാമായണത്തിന്റെ വ്യാജപതിപ്പ് ഫെയ്‌സ്ബുക്കില്‍

    Spread the love

    Spread the loveകൊച്ചി: ബിഗ് ബജറ്റ് ചിത്രമായ രാമായാണത്തിന്റെ വ്യാജപതിപ്പ് ഫെയ്‌സ്ബുക്കില്‍. മൂന്ന് മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ഹിന്ദി പതിപ്പിന്റെ ഭാഗങ്ങളാണ് ഫെയ്‌സ്ബുക്കില്‍ പ്രചരിക്കുന്നത്. വിദേശ അക്കൗണ്ട് വഴിയാണ് ചിത്രത്തിന്റെ ഭൂരിഭാഗവും പുറത്തുവന്നതെന്നാണ് വിവരം.   അറബിക് പേരിലുള്ള ആളുടെ അക്കൗണ്ട് വഴിയാണ്…

    സ്ത്രീയെ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി; കൊലപാതകമെന്ന് പോലീസ് നിഗമനം

    Spread the love

    Spread the loveഇടുക്കി ശാന്തൻപാറ ചേരിയാറിൽ ഒറ്റയ്ക്ക് താമസിച്ചിരുന്ന സ്ത്രീയെ വീടിന് സമീപത്തെ നടപ്പാതയിൽ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ചേരിയാർ സ്വദേശിനി റാണി (57) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ കൊലപാതകമാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. കഴിഞ്ഞ രണ്ട് ദിവസമായി ഇവരെ…

    Leave a Reply

    Your email address will not be published. Required fields are marked *