സംഘർഷം രൂക്ഷം; ഹോർമുസ് കടലിടുക്ക് അടച്ച് ഇറാൻ, ആക്രമണം ശക്തമാക്കി യുഎസ്

Spread the love

ടെഹ്റാൻ∙ സംഘർഷത്തെ തുടർന്ന് ഹോർമുസ് കടലിടുക്ക് വീണ്ടും അടച്ചതായി ഇറാൻ. ഹോർമുസിൽ കപ്പലുകളെ ആക്രമിക്കുന്ന ഇറാനുനേരെ സൈന്യം മൂന്നാംഘട്ട ആക്രമണം ആരംഭിച്ചതായി യുഎസ് സെൻട്രൽ കമാൻഡ് അറിയിച്ചു. കടലിടുക്കിന്റെ തീരത്തുള്ള ബന്ദർ അബ്ബാസ്, സിരിക് എന്നീ നഗരങ്ങളിൽ സ്ഫോടനങ്ങളുണ്ടായതായി ഇറാന്റെ ഔദ്യോഗിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

 

കപ്പലുകൾക്കു നേരെ ആക്രമണം നടത്താനുള്ള ഇറാന്റെ ശേഷി ഇല്ലാതാക്കുമെന്ന് യുഎസ് സൈന്യം പ്രസ്താവനയിൽ പറഞ്ഞു. ഇറാൻ നടത്തിയ ആക്രമണത്തിൽ സൈപ്രസ് പതാകയുള്ള ഒരു കണ്ടെയ്നർ കപ്പലിന്റെ എൻജിൻ റൂമിന് ഗുരുതരമായ കേടുപാടുകൾ സംഭവിച്ചതായും ഒരു ജീവനക്കാരനെ കാണാതായെന്നും യുഎസ് സെൻട്രൽ കമാൻഡ് പറഞ്ഞു.

 

അതേസമയം, ഒന്നിലധികം കപ്പലുകൾ തങ്ങളുടെ മുന്നറിയിപ്പുകളും നിർദേശങ്ങളും അവഗണിച്ച് അനുവദനീയമല്ലാത്ത പാതയിലൂടെ സഞ്ചരിച്ചതായി റവല്യൂഷനറി ഗാർഡ്സ് അറിയിച്ചു. ഇതിൽ ഒരു കപ്പലിന് നേരെ മുന്നറിയിപ്പ് വെടിയുതിർക്കുകയും കപ്പൽ തടയുകയും ചെയ്തതായും അവർ പറഞ്ഞു. അടുത്ത അറിയിപ്പ് ഉണ്ടാകുന്നത് വരെ കടലിടുക്ക് അടഞ്ഞുതന്നെ കിടക്കുമെന്നും, തങ്ങൾക്ക് നേരെ കൂടുതൽ ആക്രമണങ്ങൾ ഉണ്ടായാൽ മേഖലയിലെ ശത്രുക്കളുടെ മറ്റ് താവളങ്ങൾ ലക്ഷ്യമിടുമെന്നും ഇറാൻ മുന്നറിയിപ്പ് നൽകി. ഇറാൻ തെറ്റായ തീരുമാനമാണ് എടുത്തതെന്നും ഇപ്പോൾ അവർ അതിനുള്ള വില നൽകുകയാണെന്നും പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത് സമൂഹമാധ്യമത്തിൽ കുറിച്ചു.

 

  • Related Posts

    100 വയസ്സ് പിന്നിട്ടവർ ഒരു ലക്ഷം കടന്നു; ലോകത്തെ ഞെട്ടിച്ച് ജപ്പാന്റെ ദീർഘായുസ് റെക്കോർഡ്

    Spread the love

    Spread the loveലോകത്ത് ഏറ്റവും കൂടുതൽ ആയുർദൈർഘ്യമുള്ള ജനസംഖ്യയുള്ള രാജ്യങ്ങളിലൊന്നായ ജപ്പാനിൽ പുതിയ റെക്കോർഡ്. രാജ്യത്ത് 100 വയസോ അതിൽ കൂടുതലോ പ്രായമുള്ളവരുടെ എണ്ണം ആദ്യമായി ഒരു ലക്ഷം കടന്നിരിക്കുന്നു. ജപ്പാൻ ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ പ്രകാരം…

    മലയാളി യുവ ഡോക്ടർ കുഴഞ്ഞുവീണ് മരിച്ചു

    Spread the love

    Spread the loveഷാർജ ∙ മലയാളി യുവ ദന്ത ഡോക്ടർ ഷാർജയിൽ കുഴഞ്ഞുവീണ് മരിച്ചു. അലനല്ലൂർ തയ്യിൽ യാസിറിന്റെ ഭാര്യ മലപ്പുറം വണ്ടൂർ പൂക്കുളം സ്വദേശി ഡോ. അഫീന റഹീം (32) ആണ് മരിച്ചത്. ഇല്ലിക്കതൊടിക അബ്ദുറഹീമിന്റെ മകളാണ്. മൃതദേഹം ചൊവ്വാഴ്ച…

    Leave a Reply

    Your email address will not be published. Required fields are marked *