ഇത്തരം വസ്ത്രങ്ങൾ ലഗേജിൽ വച്ചാൽ ‘മുട്ടൻ പണി’; എയർപോർട്ടിലേക്ക് പോകും മുൻപ് ഇതറിയണം, യാത്രക്കാർക്കുള്ള നിർദേശവുമായി ഒമാൻ

Spread the love

മസ്‌കത്ത്∙ ഒമാനിലേക്ക് വരുന്നവര്‍ നിരോധിത വസ്തുക്കള്‍ കൊണ്ടുവരുകയോ ഇറക്കുമതി ചെയ്യുകയോ ചെയ്യരുതെന്ന് ഒമാന്‍ പൊലീസ്. കസ്റ്റംസ് ഡയറക്ടറേറ്റ് ജനറല്‍ മുന്നറിയിപ്പ് നല്‍കി. നിരോധിത വസ്തുക്കളുടെ പട്ടികയും അധികൃതര്‍ പുറത്തുവിട്ടു.

 

നിരോധിത വസ്തുക്കളില്‍ ലഹരിമരുന്നുകളും മനോപ്രേരക വസ്തുക്കളും, സ്‌ഫോടക വസ്തുക്കള്‍, സൈനിക യൂണിഫോമിനോട് സാമ്യമുള്ള വസ്ത്രങ്ങളും ഉപകരണങ്ങളും, എല്ലാത്തരം ആയുധങ്ങളും, യഥാര്‍ഥ സ്വഭാവം മറച്ചുവെക്കുന്ന വസ്തുക്കള്‍ (ഉദാഹരണത്തിന് കുന്തമോ വാളോ ഒളിപ്പിച്ച വടികള്‍), യഥാര്‍ഥ തോക്കുകളോട് സാമ്യമുള്ള കളിത്തോക്കുകളും പിസ്റ്റളുകളും, റൈഫിള്‍ സ്‌കോപ്പുകളും നൈറ്റ് വിഷൻ സ്‌കോപ്പുകളും, സ്റ്റണ്‍ ഗണുകളും ടേസറുകളും, ആനക്കൊമ്പ് എന്നിവ ഉള്‍പ്പെടുന്നു.

 

രാജ്യാന്തര തലത്തിലോ ഒമാനിലോ നിരോധിച്ചിട്ടുള്ളതോ, നിലവിലുള്ള രാജ്യാന്തര കരാറുകള്‍ക്കും പ്രാദേശിക നിയമങ്ങള്‍ക്കും വിരുദ്ധമായതോ ആയ വസ്തുക്കള്‍ ഇറക്കുമതി ചെയ്യാന്‍ അനുമതിയില്ലെന്നും പൊലീസ് വ്യക്തമാക്കി. കൂടാതെ, വ്യാജ ഉൽപന്നങ്ങള്‍, കൃത്രിമമായി നിർമിച്ച വസ്തുക്കള്‍, അംഗീകൃത ഗുണനിലവാര മാനദണ്ഡങ്ങള്‍ പാലിക്കാത്ത ഉൽപന്നങ്ങള്‍, ബൗദ്ധിക സ്വത്തവകാശങ്ങള്‍ ലംഘിക്കുന്ന വസ്തുക്കള്‍ എന്നിവയും ഒമാനിലേക്ക് കൊണ്ടുവരാന്‍ പാടില്ലെന്ന് അധികൃതര്‍ ഓർമിപ്പിച്ചു.

  • Related Posts

    100 വയസ്സ് പിന്നിട്ടവർ ഒരു ലക്ഷം കടന്നു; ലോകത്തെ ഞെട്ടിച്ച് ജപ്പാന്റെ ദീർഘായുസ് റെക്കോർഡ്

    Spread the love

    Spread the loveലോകത്ത് ഏറ്റവും കൂടുതൽ ആയുർദൈർഘ്യമുള്ള ജനസംഖ്യയുള്ള രാജ്യങ്ങളിലൊന്നായ ജപ്പാനിൽ പുതിയ റെക്കോർഡ്. രാജ്യത്ത് 100 വയസോ അതിൽ കൂടുതലോ പ്രായമുള്ളവരുടെ എണ്ണം ആദ്യമായി ഒരു ലക്ഷം കടന്നിരിക്കുന്നു. ജപ്പാൻ ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ പ്രകാരം…

    മലയാളി യുവ ഡോക്ടർ കുഴഞ്ഞുവീണ് മരിച്ചു

    Spread the love

    Spread the loveഷാർജ ∙ മലയാളി യുവ ദന്ത ഡോക്ടർ ഷാർജയിൽ കുഴഞ്ഞുവീണ് മരിച്ചു. അലനല്ലൂർ തയ്യിൽ യാസിറിന്റെ ഭാര്യ മലപ്പുറം വണ്ടൂർ പൂക്കുളം സ്വദേശി ഡോ. അഫീന റഹീം (32) ആണ് മരിച്ചത്. ഇല്ലിക്കതൊടിക അബ്ദുറഹീമിന്റെ മകളാണ്. മൃതദേഹം ചൊവ്വാഴ്ച…

    Leave a Reply

    Your email address will not be published. Required fields are marked *