നിർത്തിയിട്ട ലോറിക്ക് പിന്നിൽ സ്കൂട്ടർ ഇടിച്ചു; യാത്രക്കാരന് ഗുരുതര പരിക്ക്

Spread the love

മീനങ്ങാടി : മീനങ്ങാടിയിൽ റോഡരികിൽ നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിൽ സ്കൂട്ടർ ഇടിച്ചുണ്ടായ അപകടത്തിൽ യാത്രക്കാരന് ഗുരുതരമായി പരിക്കേറ്റു. മീനങ്ങാടി കെ.എസ്.ഇ.ബി ഓഫീസിന് മുൻപിൽ ഇന്ന് രാവിലെയായിരുന്നു അപകടം.

 

തമിഴ്‌നാട് രജിസ്ട്രേഷനിലുള്ള ലോറിയുടെ (TN 28 AL 1338) പിൻഭാഗത്തേക്ക് നിയന്ത്രണം വിട്ട സ്കൂട്ടർ (KL 72 C 5101) ഇടിച്ചു കയറുകയായിരുന്നു. അപകടത്തിൽ പരിക്കേറ്റ യാത്രക്കാരനെ ഉടൻ തന്നെ കൽപ്പറ്റ കൈനാട്ടി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നില അതീവ ഗുരുതരമായതിനാൽ പ്രാഥമിക ചികിത്സയ്ക്ക് ശേഷം ഇദ്ദേഹത്തെ വിദഗ്ധ ചികിത്സയ്ക്കായി മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.സംഭവത്തിൽ മീനങ്ങാടി പോലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.

  • Related Posts

    ആത്മഹത്യയ്ക്ക് ശ്രമിച്ച റിമാൻഡ് തടവുകാരി മരിച്ചു; അറസ്റ്റിലായത് മോഷണക്കേസിൽ

    Spread the love

    Spread the loveമാനന്തവാടി ജില്ലാ ജയിലിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച റിമാൻഡ് തടവുകാരിയായ തൃശ്ശിലേരി ചേക്കോട്ടുകുന്ന് പ്രിയ (43) കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചു. ചൊവ്വാഴ്ച രാവിലെയാണ് പ്രിയയെ ജയിലിനുള്ളിലെ ശുചിമുറിക്ക് സമീപം തൂങ്ങിമരിക്കാൻ ശ്രമിച്ച നിലയിൽ കണ്ടെത്തിയത്. ജയിൽ…

    അവക്കാഡോ ഫെസ്റ്റ്  ജൂലായ് 31 നും  ആഗസ്റ്റ് ഒന്നിനും  ബത്തേരിയിൽ

    Spread the love

    Spread the love  വയനാട് ഹിൽസ് ഫാർമർ പ്രോഡ്യൂസർ കമ്പനിയുടെ നേതൃത്വത്തിൽ അന്താരാഷ്ട്ര അവക്കാഡോ ദിനത്തോടനുബന്ധിച്ച് ജൂലൈ 31, ആഗസ്റ്റ് 1 തീയതികളിൽ ദേശീയ സെമിനാർ ബത്തേരി മുൻസിപ്പൽ ടൗൺഹാളിൽ നടക്കും.   അവക്കാഡോ കൃഷി, മൂല്യവർദ്ധനവ്, വിപണന സാധ്യതകൾ വയനാട്…

    Leave a Reply

    Your email address will not be published. Required fields are marked *