16 കൊല്ലം വാടക വീട്ടിൽ, ഒടുവില്‍ കൊച്ചിൻ ഹനീഫയുടെ കുടുംബത്തിന് സ്വപ്നഭവനം; താങ്ങായി നിന്നത് ദിലീപ്

Spread the love

മലയാളികളുടെ പ്രിയനടൻ കൊച്ചിൻ ഹനീഫയുടെ കുടുംബത്തിന് വീടൊരുങ്ങി. കൊച്ചി വെണ്ണലയിലാണ് നടന്റെ കുടുംബത്തിനായി വീട് നിർമിച്ചത്. കൊച്ചിൻ ഹനീഫയുടെ അപ്രതീക്ഷിത മരണത്തിന് ശേഷം കഴിഞ്ഞ പതിനാറ് വർഷമായി വാടക വീട്ടിലായിരുന്നു ഭാര്യ ഫാസിലയും ഇരട്ടക്കുട്ടികളായ സർഫയും മർവയും കഴിഞ്ഞിരുന്നത്.

 

കൊച്ചി വെണ്ണല അംബേദ്കർ റോഡിലാണ് ‘കൊച്ചിൻ ഹനീഫാസ് എബി മൻസിൽ’ എന്ന പേരിലുള്ള വീട് പണി കഴിപ്പിച്ചിരിക്കുന്നത്. പിതാവ് എബി മുഹമ്മദിന്റെ പേരിലാകണം തന്റെ വീടെന്നത് കൊച്ചിൻ ഹനീഫയുടെ എക്കാലത്തെയും വലിയ ആഗ്രഹമായിരുന്നു. അഞ്ച് ബെഡ്റൂം ഉൾപ്പടെ മനോഹരമായി ഇന്റീരിയർ ചെയ്ത മൂന്ന് നില വീട്ടിൽ മലയാളികളുടെ പ്രിയ നടന്റെ ഓർമകൾ നിറഞ്ഞ് നിൽക്കുന്നു. വീടിന്റെ ഗൃഹപ്രവേശന ചടങ്ങിൽ നടൻ ദിലീപും പങ്കെടുത്തു.

 

മക്കളായ സഫയും മർവയും ചേർന്നാണ് ഇന്റീരിയർ ഡിസൈൻ ചെയ്തിരിക്കുന്നത്. കൊച്ചിൻ ഹനീഫ വിട്ട് പിരിയുമ്പോൾ നാല് വയസായിരുന്നു ഇരട്ടകളായ സഫയ്ക്കും മർവയ്ക്കും. കുഞ്ഞുങ്ങളെ ചേർത്തണച്ച ഫാസില കഴിഞ്ഞ പതിനാറ് വർഷങ്ങളായി ഹനീഫ കണ്ട സ്വപ്നങ്ങൾ ഓരോന്നായി നേടിയെടുക്കുകയാണ്.

 

തലശ്ശേരിക്കാരിയായ ഫാസീല ഹനീഫയുടെ മരണശേഷം ബന്ധുക്കൾ നിർബന്ധിച്ചിട്ടും നാട്ടിലേക്ക് മടങ്ങാൻ കൂട്ടാക്കിയില്ല. പേരിന് മുമ്പ് നാടിനെ ചേർത്തുവച്ച വലിയ കലാകാരന്റെ ഓർമകൾ ഈ മണ്ണിൽ തന്നെ ഉണ്ടാകണമെന്ന ആഗ്രഹമായിരുന്നു ഫാസിലയ്ക്ക്. 16 കൊല്ലം കടവന്തറയിലെ വാടക വീട്ടിൽ താമസിച്ച കുടുംബം ഒടുവിൽ കൊച്ചിൻ ഹനീഫുയുടെ ആഗ്രഹപ്രകാരം കൊച്ചിയിൽ തന്നെ വീട് നിർമ്മിക്കുകയായിരുന്നു.

 

ഹനീഫയുടെ കുടുംബത്തിന് അവശ്യഘട്ടങ്ങളിൽ താങ്ങായി എത്തിയത് നടൻ ദിലീപായിരുന്നു. സഹായത്തിനായി ആർക്കുമുന്നിലും കൈനീട്ടാത്ത കൊച്ചിൻ ഹനീഫയുടെ സ്വഭാവം അറിയാമായിരുന്ന ദിലീപ്, കുടുംബത്തിന് സ്ഥിരവരുമാനം ലഭിക്കുന്നുണ്ട് എന്ന് ഉറപ്പാക്കിയിരുന്നു. ഹനീഫയുടെ ഇന്നോവ കാർ തന്റെ സിനിമ സെറ്റുകളിൽ ഓടാൻ അനുവദിക്കണമെന്ന് ദിലീപ് പറഞ്ഞു. ഇതിലൂടെ ദിലീപ് കരുതിയത് ഹനീഫയുടെ കുടുംബത്തിന് ഒരു സ്ഥിര വരുമാനം ലഭിക്കുക എന്നതായിരുന്നു. ഒപ്പം ഹനീഫയുടെ സാന്നിധ്യം സിനിമാ സെറ്റുകളിൽ ഉണ്ടാവുക എന്നതുമായിരുന്നു. ഒന്നോ രണ്ടോ മാസമല്ല, പതിനാറ് വർഷം ദിലീപ് ഇതുചെയ്തു. ആരുടെ മുന്നിലും കൈനീട്ടാൻ കൊച്ചിൻ ഹനീഫയ്ക്കോ കുടുംബത്തിനോ ഒരു കാലത്തും താൽപര്യമുണ്ടായിരുന്നില്ല.

 

ഒരു രൂപയ്ക്ക് പോലും ആരുടെ മുന്നിലും കൈ നീട്ടിയിട്ടില്ല. ചില നിയമ തടസ്സങ്ങൾ ഉണ്ടായിരുന്നു. എങ്കിലും അവസാനം ഹനീഫയുടെ സമ്പാദ്യം കൊണ്ട് തന്നെ ഒടുവിൽ അദ്ദേഹം ആഗ്രഹിച്ചതുപോലെ ഒരു വീട് നിർമിക്കാൻ കഴിഞ്ഞുവെന്ന് കൊച്ചിൻ ഹനീഫയുടെ കുടുംബം പറഞ്ഞു. ‘ഹനീഫ്ക്ക ആളൊരു അഭിമാനിയാണ്. ആരുടെ മുന്നിലും തലകുനിക്കുന്നത് ഇഷ്ടമില്ലാത്തയാളാണ്. പതിനാറ് വർഷം അതുകൊണ്ട് തന്നെ എല്ലാ പ്രശ്നങ്ങളും തീർത്ത് വീട് നിർമ്മിക്കാൻ കാത്തിരുന്നു’ എന്നാണ് നടന്റെ ഭാര്യ ഫാസില മാധ്യമങ്ങളോട് പറഞ്ഞത്. നിയമകുരുക്കിലായിരുന്ന കൊച്ചിൻ ഹനീഫയുടെ സ്വത്ത് സമ്പാദ്യങ്ങൾ താരത്തിന്റെ മക്കൾക്ക് പതിനെട്ട് വയസായതോടെ തിരികെ ലഭിച്ചതാണ് കുടുംബത്തിന് ആശ്വാസമായത്.

  • Related Posts

    വിവാഹ വാഗ്ദാനം നൽകി പെൺകുട്ടിയെ പീഡിപ്പിച്ചു, സ്വകാര്യ ചിത്രങ്ങൾ ഫോണിൽ പകർത്തി; യുവാവ് പിടിയിൽ

    Spread the love

    Spread the loveകൊല്ലം ∙ രണ്ട് പോക്സോ കേസ് ഉൾപ്പെടെ അഞ്ചോളം കേസുകളിലെ പ്രതിയായ യുവാവ് വീണ്ടും പോക്സോ കേസിൽ പിടിയിൽ. പള്ളിത്തോട്ടം ഗലീലിയോ നഗറിൽ ഫിജോയ് ആണ് പിടിയിലായത്. 16 വയസ്സുകാരിയെ പീഡിപ്പിച്ച കേസിലാണ് അറസ്റ്റ്. വിവാഹ വാഗ്ദാനം നൽകി…

    യൂട്യൂബർ ഹെലൻ ഓഫ് സ്പാർട്ട അറസ്റ്റിൽ

    Spread the love

    Spread the loveതൃശ്ശൂർ: സോഷ്യൽ മീഡിയയിലൂടെ ട്രാൻസ്‌ജെൻഡറെ ലൈംഗികമായി അധിക്ഷേപിക്കുകയും അപകീർത്തിപ്പെടുത്തുകയും ചെയ്ത കേസിൽ പ്രമുഖ യൂട്യൂബറും ഇൻഫ്ലുവൻസറുമായ ‘ഹെലൻ ഓഫ് സ്പാർട്ട’ എന്ന ധന്യ ഹർഷിദിനെ തൃശ്ശൂർ സിറ്റി സൈബർ പോലീസ് അറസ്റ്റ് ചെയ്തു. പിന്നീട് ഇവരെ ജാമ്യത്തിൽ വിട്ടയച്ചു.…

    Leave a Reply

    Your email address will not be published. Required fields are marked *