‘മുഖ്യമന്ത്രിയെ കാണാൻ കഴിയുന്നത് തൃഷയ്ക്ക് മാത്രം’; അധിക്ഷേപിച്ച് എഐഡിഎംകെ നേതാവ്

Spread the love

ചെന്നൈ: തൃഷയെ അധിക്ഷേപിച്ച് മുതിർന്ന എഐഡിഎംകെ നേതാവ് ആർ ബി ഉദയകുമാർ. മുഖ്യമന്ത്രിയെ കാണാൻ കഴിയുന്നത് തൃഷയ്ക്ക് മാത്രം എന്നാണ് ഉദയകുമാർ പറഞ്ഞത്. വൈകാതെ വിജയ്, തൃഷയെ ഉപമുഖ്യമന്ത്രി ആക്കും. രാത്രി 12 മണിക്ക് മുഖ്യമന്ത്രിക്കൊപ്പം കേക്ക് മുറിക്കാൻ വേറെ ആർക്ക് കഴിയുമെന്നും ഉദയകുമാർ ചോദിച്ചു.

‘ജന നായകൻ’ റിലീസ് ചെയ്ത ദിവസം സംസ്ഥാന സർക്കാർ അപ്രഖ്യാപിത അവധി നൽകിയെന്ന ആരോപണവുമായി ഉദയകുമാർ നേരത്തെയും രംഗത്ത് വന്നിരുന്നു. മുഖ്യമന്ത്രി മുതൽ മന്ത്രിമാർ വരെയുള്ള ഭരണനേതൃത്വം സിനിമ കാണുന്നതിനാണ് മുഴുവൻ ശ്രദ്ധ നൽകിയതെന്നും അദ്ദേഹം വിമർശിച്ചു.

 

മുഖ്യമന്ത്രി ഉൾപ്പെടെ മന്ത്രിമാർക്കും സംസ്ഥാനത്തിനാകെയും അപ്രഖ്യാപിത സർക്കാർ അവധി പ്രഖ്യാപിച്ചതു പോലുള്ള സാഹചര്യം തമിഴ്നാടിന്റെ ചരിത്രത്തിൽ ഇതുവരെ ഉണ്ടായിട്ടുണ്ടോയെന്ന് ഉദയകുമാർ ചോദിച്ചു. മുഖ്യമന്ത്രി വിജയ്‌യെ അനുഗമിച്ച് മന്ത്രിമാരും എംഎൽഎമാരും ഉൾപ്പെടെയുള്ള ഭരണകക്ഷി നേതാക്കൾ റിലീസ് ദിനത്തിൽ തിയറ്ററുകളിലെത്തി സിനിമ കാണുകയും സെൽഫികൾ ഉൾപ്പെടെയുള്ള ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കുകയും ചെയ്തുവെന്നും അദ്ദേഹം ആരോപിച്ചു.

 

ആഴ്ചയിൽ ഒരിക്കൽ നടത്തേണ്ട പ്രധാന ഔദ്യോഗിക ചുമതലകൾ പോലും മുഖ്യമന്ത്രി അന്നേ ദിവസം മാറ്റിവെച്ചതായി ഉദയകുമാർ പറഞ്ഞു. ഭരണനിർവഹണത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് പകരം സർക്കാർ സിനിമ ആഘോഷിക്കുന്നതിലായിരുന്നു മുഴുവൻ ശ്രദ്ധയെന്നും അദ്ദേഹം വിമർശിച്ചു. റിലീസ് ദിനം ഉത്സവമായി ആഘോഷിക്കണമെന്ന മന്ത്രിയുടെ ആഹ്വാനത്തെയും അദ്ദേഹം പരിഹസിച്ചു.

 

സിനിമ റിലീസിനോടനുബന്ധിച്ച് ആരാധകരുടെ ആഘോഷങ്ങൾ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ക്രമസമാധാന പ്രശ്നങ്ങൾ സൃഷ്ടിച്ചുവെന്നും ഉദയകുമാർ ആരോപിച്ചു. കാവേരി ഡെൽറ്റയിലെ ജലസേചന പ്രശ്നം, കർണാടകയുമായുള്ള ജലവിതരണ തർക്കം, മേക്കേദാട്ടു അണക്കെട്ട് വിഷയം തുടങ്ങിയ ജനകീയ പ്രശ്നങ്ങളിൽ സർക്കാർ ഫലപ്രദമായി ഇടപെടുന്നില്ലെന്ന് അദ്ദേഹം വിമർശിച്ചു.

  • Related Posts

    അവിഹിതം കണ്ടുപിടിച്ചു; ഭർത്താവിനെ ശ്വാസം മുട്ടിച്ച് കൊന്ന് ഭാര്യയും കാമുകനും: ‘ഹൃദയാഘാത’ നാടകം പൊളിഞ്ഞു

    Spread the love

    Spread the loveബെംഗളൂരു∙ ഭർത്താവിനെ കാമുകന്റെ സഹായത്തോടെ കൊലപ്പെടുത്തിയശേഷം ഹൃദയാഘാതമാണെന്നു വരുത്തിത്തീർത്ത് യുവതി. ഒരു മാസത്തോളം കുറ്റകൃത്യം മറച്ചുവച്ച യുവതിയെയും കാമുകനെയും ഒടുവിൽ പൊലീസ് അറസ്റ്റ് ചെയ്തു. നാൽപത്തിയൊന്നുകാരനായ ഉപേന്ദ്രയാണ് കൊല്ലപ്പെട്ടത്. ബെംഗളൂരു ദൊഡ്ഡതൊഗൂരുവിൽ നടന്ന കൊലപാതകത്തിൽ ഉപേന്ദ്രയുടെ ഭാര്യ അനിത…

    കുളിക്കുമ്പോൾ ഒഴുക്കിൽപ്പെട്ടു; 4 വിദ്യാർഥിനികളും ഹോസ്റ്റൽ വാർഡനും മുങ്ങി മരിച്ചു

    Spread the love

    Spread the loveചെന്നൈ ∙ തിരുവണ്ണാമലൈയിലുള്ള സർക്കാർ ഹോസ്റ്റലിലെ 4 വിദ്യാർഥിനികളും വാർഡനും തടാകത്തിൽ കുളിക്കവേ മുങ്ങി മരിച്ചു. ദീപാവലി അവധിയായതിനാൽ ഇന്നലെ ഉച്ചയ്ക്കാണ് ഇവർ സമീപത്തെ സമുദ്രം തടാകത്തിലേക്ക് പോയത്. തുടർന്ന് ഒഴുക്കിൽപ്പെടുകയായിരുന്നു. വിജയലക്ഷ്മി, അല്ലി, ഭൂമിക, വള്ളിയമ്മാൾ എന്നീ…

    Leave a Reply

    Your email address will not be published. Required fields are marked *