വീട്ടിൽ വന്നാൽ ട്യൂഷൻ നൽകാം; വിദ്യാർഥിനിയോട് മോശം പെരുമാറ്റം, അധ്യാപകനെ കൈകാര്യം ചെയ്ത് വിദ്യാർഥികൾ

Spread the love

കൊൽക്കത്ത ∙ ബംഗാളിൽ കോളജ് അധ്യാപകനെ വിദ്യാർഥികൾ ചെരുപ്പുമാല അണിയിച്ചും ചൂലു കൊണ്ട് അടിച്ചും നടത്തിച്ചു. ബംഗാളിലെ ഗോബർദംഗ ഹിന്ദു കോളജിലെ താൽക്കാലിക അധ്യാപകനെയാണ് ലൈംഗിക പീഡനം ആരോപിച്ച് വിദ്യാർഥികൾ ചെരിപ്പ് മാല അണിയിച്ച് പരേഡ് ചെയ്യിച്ചത്. അധ്യാപകന്റെ മുഖത്ത് ചീമുട്ട എറിയുകയും ചെയ്തു. പരേഡിനു ശേഷം അധ്യാപകനെ വിദ്യാർഥികൾ പൊലീസിനു കൈമാറി.

 

ഭൂമിശാസ്ത്ര വിഭാഗത്തിൽ അധ്യാപകനായിരുന്ന സന്ദീപ് ദത്തയെയാണ് വിദ്യാർഥിനിയുടെ പരാതിയെ തുടർന്ന് പൊലീസ് അറസ്റ്റ് ചെയ്തത്. ഫോണിലൂടെ മോശമായി സംസാരിക്കുകയും അനുചിതമായി പെരുമാറുകയും ചെയ്തിരുന്നതായി പരാതിയിൽ പറയുന്നു. വീട്ടിൽ വന്നാൽ സൗജന്യമായി ട്യൂഷൻ നൽകാമെന്നും അധ്യാപകൻ വിദ്യാർഥിനിക്ക് വാഗ്ദാനം നൽകി. വീട്ടിൽ വരാൻ വിസമ്മതിച്ചാൽ പരാജയപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയതായും വിദ്യാർഥിനി പരാതിയിൽ പറയുന്നു. തുടർന്ന് ഗോബർദംഗ പൊലീസ് സ്റ്റേഷനിലാണ് പെൺകുട്ടി പരാതി നൽകിയത്.

 

പൊലീസിൽ പരാതി നൽകിയതിനൊപ്പം കോളജിലെ സീനിയർ വിദ്യാർഥികളോടും യുവതി അധ്യാപകന്റെ പ്രവൃത്തികൾ പറഞ്ഞു. ഇതോടെയാണ് വിദ്യാർഥികൾ അധ്യാപകനെ ചൂൽ കൊണ്ട് അടിക്കുകയും ചെരുപ്പുമാല ധരിപ്പിച്ച് പരേഡ് ചെയ്യിക്കുകയും ചെയ്തത്. ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

  • Related Posts

    ഓടിക്കോ, മൂർഖനാണ്’; വെള്ളച്ചാട്ടത്തിനടുത്ത് കൈക്കുഞ്ഞുമായി നിന്ന യുവാവിന്റെ ദേഹത്തേയ്ക്ക് പാമ്പ് വീണു

    Spread the love

    Spread the loveമുംബൈ∙ വെള്ളച്ചാട്ടത്തിനടുത്ത് കൈക്കുഞ്ഞുമായി നിൽക്കുകയായിരുന്ന യുവാവിന്റെ ദേഹത്തേയ്ക്ക് പാമ്പ് വീണു. മഹാരാഷ്ട്രയിലെ സിന്ധുദുർഗ് ജില്ലയിലെ സഹ്യാദ്രി മലനിരകളിൽ സ്ഥിതി ചെയ്യുന്ന അംബോലി വെള്ളച്ചാട്ടത്തിലാണ് സംഭവം. വെള്ളച്ചാട്ടം കാണാനെത്തിയ യുവാവിന്റെ തോളിലേക്കാണ് പാമ്പ് വീണത്. ഇത് സമീപത്തുണ്ടായിരുന്നവരെ പരിഭ്രാന്തരാക്കി. സംഭവത്തിന്റെ…

    അഡിഡാസ് ഇന്ത്യയില്‍ കൂട്ടപ്പിരിച്ചുവിടല്‍; 350 ജീവനക്കാരെ ബാധിക്കുമെന്ന് റിപ്പോര്‍ട്ട്

    Spread the love

    Spread the loveഗുരുഗ്രാം: ജര്‍മന്‍ സ്‌പോര്‍ട്‌സ് വെയര്‍ കമ്പനിയായ അഡിഡാസ് ഇന്ത്യയിലെ ടെക് വിഭാഗത്തില്‍ ജീവനക്കാരുടെ എണ്ണം കുറച്ചു. ഗുരുഗ്രാം ടെക് ഹബിലെ 350-ഓളം ജീവനക്കാരെ കഴിഞ്ഞ ദിവസം കമ്പനി പിരിച്ചു വിട്ടിരുന്നു. 350 ജീവനക്കാരെന്ന കണക്ക് കമ്പനി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും പ്രവര്‍ത്തനങ്ങള്‍…

    Leave a Reply

    Your email address will not be published. Required fields are marked *