എല്ലാ കോളജുകളിലും എച്ച്ഐവി ടെസ്റ്റ് നടത്താൻ കർണാടക; എയ്ഡ്സ് ബാധിതരായ യുവാക്കളുടെ എണ്ണം കൂടുന്നു

Spread the love

ബെംഗളൂരു∙ കർണാടകയിലെ മുഴുവൻ കോളജുകളിലും എച്ച്ഐവി ടെസ്റ്റും കൗൺസിലിങ്ങും നടത്താൻ‌ സർക്കാർ തീരുമാനം. കർണാടക സ്റ്റേറ്റ് എയ്ഡ്സ് പ്രിവൻഷൻ സൊസൈറ്റിയുടെ പ്രത്യേക നിർദേശപ്രകാരമാണു നീക്കം. എല്ലാ സർക്കാർ, എയ്ഡഡ്, സ്വാശ്രയ കോളജുകളിലും ഇതുസംബന്ധിച്ച ക്യാംപുകൾ നിർബന്ധമാക്കും.

 

നാഷണൽ എയ്ഡ്സ് കൺട്രോൾ ഓർഗനൈസേഷന്റെ റിപ്പോർട്ട് പ്രകാരം എച്ച്ഐവി ബാധിതരുടെ എണ്ണത്തിൽ രാജ്യത്ത് മൂന്നാം സ്ഥാനത്താണ് കർണാടക. നിലവിൽ സംസ്ഥാനത്ത് 2.60 ലക്ഷം എച്ച്ഐവി ബാധിതരുണ്ട്. ഇതിൽ 2.05 ലക്ഷം പേർ മാത്രമാണ് ചികിത്സ സ്വീകരിക്കുന്നത്. ബാക്കിയുള്ള 54,000 ത്തോളം പേർ രോഗബാധയുണ്ടെന്ന കാര്യം ഇപ്പോഴും തിരിച്ചറിഞ്ഞിട്ടില്ല എന്നത് കടുത്ത ആശങ്കയ്ക്കു കാരണമാകുന്നു.

 

18നും 35നും ഇടയിൽ പ്രായമുള്ള യുവാക്കളിലാണു രോഗബാധ അതിവേഗം പടരുന്നതെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ഈ പ്രായപരിധിയിൽ രോഗബാധിതരായവരുടെ എണ്ണം 2023-24 വർഷത്തിൽ 44,500 ആയിരുന്നത്, 2025-26 ആയപ്പോഴേക്കും 66,600 ആയി കുത്തനെ ഉയർന്നു. ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം 18 മുതൽ 25 വയസ്സുവരെയുള്ള ഏഴായിരത്തിലധികം വിദ്യാർഥികളിലാണു പുതിയതായി എച്ച്ഐവി സ്ഥിരീകരിച്ചത്. ഈ സാഹചര്യത്തിലാണ് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ എച്ച്ഐവി ബോധവൽക്കരണം ശക്തമാക്കാനുള്ള നടപടി.

  • Related Posts

    ഓടിക്കോ, മൂർഖനാണ്’; വെള്ളച്ചാട്ടത്തിനടുത്ത് കൈക്കുഞ്ഞുമായി നിന്ന യുവാവിന്റെ ദേഹത്തേയ്ക്ക് പാമ്പ് വീണു

    Spread the love

    Spread the loveമുംബൈ∙ വെള്ളച്ചാട്ടത്തിനടുത്ത് കൈക്കുഞ്ഞുമായി നിൽക്കുകയായിരുന്ന യുവാവിന്റെ ദേഹത്തേയ്ക്ക് പാമ്പ് വീണു. മഹാരാഷ്ട്രയിലെ സിന്ധുദുർഗ് ജില്ലയിലെ സഹ്യാദ്രി മലനിരകളിൽ സ്ഥിതി ചെയ്യുന്ന അംബോലി വെള്ളച്ചാട്ടത്തിലാണ് സംഭവം. വെള്ളച്ചാട്ടം കാണാനെത്തിയ യുവാവിന്റെ തോളിലേക്കാണ് പാമ്പ് വീണത്. ഇത് സമീപത്തുണ്ടായിരുന്നവരെ പരിഭ്രാന്തരാക്കി. സംഭവത്തിന്റെ…

    അഡിഡാസ് ഇന്ത്യയില്‍ കൂട്ടപ്പിരിച്ചുവിടല്‍; 350 ജീവനക്കാരെ ബാധിക്കുമെന്ന് റിപ്പോര്‍ട്ട്

    Spread the love

    Spread the loveഗുരുഗ്രാം: ജര്‍മന്‍ സ്‌പോര്‍ട്‌സ് വെയര്‍ കമ്പനിയായ അഡിഡാസ് ഇന്ത്യയിലെ ടെക് വിഭാഗത്തില്‍ ജീവനക്കാരുടെ എണ്ണം കുറച്ചു. ഗുരുഗ്രാം ടെക് ഹബിലെ 350-ഓളം ജീവനക്കാരെ കഴിഞ്ഞ ദിവസം കമ്പനി പിരിച്ചു വിട്ടിരുന്നു. 350 ജീവനക്കാരെന്ന കണക്ക് കമ്പനി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും പ്രവര്‍ത്തനങ്ങള്‍…

    Leave a Reply

    Your email address will not be published. Required fields are marked *