സംസ്ഥാനത്തെ നിര്‍മാണ മേഖല സ്തംഭനത്തിലേക്ക്; നിര്‍മാണ സാമഗ്രികള്‍ കൊണ്ടുപോകുന്നതിന് വിലക്കുമായി തമിഴ്‌നാട് സര്‍ക്കാര്‍

Spread the love

അയല്‍ സംസ്ഥാനങ്ങളിലേക്ക് പാറക്കല്ലുകള്‍, എംസാന്റ്, മെറ്റല്‍ തുടങ്ങിയ നിര്‍മാണ സാമഗ്രികള്‍ കൊണ്ടുപോകുന്നതിന് വിലക്ക് ഏര്‍പ്പെടുത്തി തമിഴ്‌നാട് സര്‍ക്കാര്‍. ഇന്നലെ മുതല്‍ മൂന്ന് മാസത്തേക്ക് ആണ് വിലക്ക് ഏര്‍പ്പെടുത്തിയത്. വിലക്ക് പ്രാബല്യത്തില്‍ വന്നതോടെ ദേശീയ പാത നിര്‍മാണം, വിഴിഞ്ഞം വികസനം തുടങ്ങി നിരവധി പദ്ധതികളുടെ പ്രവര്‍ത്തനത്തെ സാരമായി ബാധിക്കും.

 

തമിഴ്‌നാട്ടില്‍ നിന്നുള്ള എം സാന്റിനെ ആശ്രിക്കുന്ന കേരളം, കര്‍ണാടക തുടങ്ങിയ അയല്‍ സംസ്ഥാനങ്ങളെ വിലക്ക് കാര്യമായി ബാധിക്കും. ഖനനവകുപ്പ് മന്ത്രിയും ജിയോളജി ഉദ്യോഗസ്ഥന്‍മാരുമായി മുഖ്യമന്ത്രി വിജയ് കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് തീരുമാനം.

 

അതിര്‍ത്തി ജില്ലകളിലെ കലക്ടര്‍മാരോടും പൊലീസ് ഉദ്യോഗസ്ഥരോട് ജാഗ്രത പുലര്‍ത്താന്‍ മുഖ്യമന്ത്രി നിര്‍ദേശം നല്‍കി. ഉത്തരവ് കര്‍ശനമായി നടപ്പാക്കാന്‍ എല്ലാവകുപ്പുകളലെയും ഉദ്യോഗസ്ഥര്‍ക്ക് കര്‍ശനനിര്‍ദേശം നല്‍കി. വിലക്ക് ലംഘിക്കുന്നവര്‍ക്കെതിരെ തമിഴ്‌നാട് പ്രിവന്‍ഷന്‍ ഓഫ് ഇല്‍ലീഗല്‍ മൈനിങ് ട്രാന്‍സ്‌പോര്‍ട്ട് ആന്‍ഡ് സ്‌റ്റോറേജ് ഓഫ് മിനറല്‍സ് ഡീലേഴ്‌സ് നിയമപ്രകാരം കടുത്ത നടപടികള്‍ സ്വീകരിക്കുമെന്ന് സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കി. തമിഴ്‌നാട്ടില്‍ ത്വരിതവേഗത്തില്‍ നഗരവത്കരണവും അടിസ്ഥാന വികസനവും നടക്കുന്നുണ്ടെന്നും ഇത് പാറക്കല്ലകള്‍, മറ്റ് നിര്‍മാണ വസ്തുക്കളുടെ ഉയര്‍ന്ന ആവശ്യകതയ്ക്ക് കാരണമാകുന്നുണ്ടെന്നും സര്‍ക്കാര്‍ അറിയിച്ചു.

 

 

  • Related Posts

    അവിഹിതം കണ്ടുപിടിച്ചു; ഭർത്താവിനെ ശ്വാസം മുട്ടിച്ച് കൊന്ന് ഭാര്യയും കാമുകനും: ‘ഹൃദയാഘാത’ നാടകം പൊളിഞ്ഞു

    Spread the love

    Spread the loveബെംഗളൂരു∙ ഭർത്താവിനെ കാമുകന്റെ സഹായത്തോടെ കൊലപ്പെടുത്തിയശേഷം ഹൃദയാഘാതമാണെന്നു വരുത്തിത്തീർത്ത് യുവതി. ഒരു മാസത്തോളം കുറ്റകൃത്യം മറച്ചുവച്ച യുവതിയെയും കാമുകനെയും ഒടുവിൽ പൊലീസ് അറസ്റ്റ് ചെയ്തു. നാൽപത്തിയൊന്നുകാരനായ ഉപേന്ദ്രയാണ് കൊല്ലപ്പെട്ടത്. ബെംഗളൂരു ദൊഡ്ഡതൊഗൂരുവിൽ നടന്ന കൊലപാതകത്തിൽ ഉപേന്ദ്രയുടെ ഭാര്യ അനിത…

    കുളിക്കുമ്പോൾ ഒഴുക്കിൽപ്പെട്ടു; 4 വിദ്യാർഥിനികളും ഹോസ്റ്റൽ വാർഡനും മുങ്ങി മരിച്ചു

    Spread the love

    Spread the loveചെന്നൈ ∙ തിരുവണ്ണാമലൈയിലുള്ള സർക്കാർ ഹോസ്റ്റലിലെ 4 വിദ്യാർഥിനികളും വാർഡനും തടാകത്തിൽ കുളിക്കവേ മുങ്ങി മരിച്ചു. ദീപാവലി അവധിയായതിനാൽ ഇന്നലെ ഉച്ചയ്ക്കാണ് ഇവർ സമീപത്തെ സമുദ്രം തടാകത്തിലേക്ക് പോയത്. തുടർന്ന് ഒഴുക്കിൽപ്പെടുകയായിരുന്നു. വിജയലക്ഷ്മി, അല്ലി, ഭൂമിക, വള്ളിയമ്മാൾ എന്നീ…

    Leave a Reply

    Your email address will not be published. Required fields are marked *