കോഴിക്കോട്∙ കുന്നമംഗലത്തു മധ്യവയസ്കനെ കത്തി കൊണ്ട് കുത്തി കൊല്ലാൻ ശ്രമിച്ച പ്രതി പിടിയിൽ. കുന്നമംഗലം ചാത്തൻകാവ് സ്വദേശി കുറുങ്ങോട്ട് വീട്ടിൽ ജിതേഷ് (44) ആണ് പിടിയിലായത്.
കഴിഞ്ഞ ഞായറാഴ്ചയാണ് മദ്യം വാങ്ങാൻ പണം നൽകാത്തതിനെ തുടർന്ന് ചാത്തൻകാവ് സ്വദേശിയായ നന്ദകുമാറിനെ പ്രതി കത്തി കൊണ്ടു കുത്തുന്നത്. ഇടത് കൈയ്യുടെ എല്ല് അടിച്ചുപൊട്ടിക്കുകയും ചെയ്തു. തുടർന്ന് നന്ദകുമാറിന്റെ പരാതിയിൽ കേസ് റജിസ്റ്റർ ചെയ്ത പൊലീസ് ചാത്തൻകാവ് പരിസരത്ത് വച്ച് പ്രതിയെ പിടികൂടുകയായിരുന്നു.
പ്രതി കുന്ദമംഗലം പൊലീസ് സ്റ്റേഷൻ പരിധിയിലെ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടയാളാണ്. ഇയാളുടെ പേരിൽ വിവിധ സ്റ്റേഷനുകളിലായി വാഹനം മോഷണം, കൊലപാതക ശ്രമം, സ്ത്രീകൾക്കെതിരെയുള്ള അതിക്രമം എന്നിങ്ങനെയായി ഇരുപതോളം നിലവിലുണ്ടെന്നു പൊലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.






