പെൺകുട്ടിയുടെ മുറിയിൽ അതിക്രമിച്ചു കയറി യുവാവ്; പൂട്ടിയിട്ട് വീട്ടുകാർ: കൂട്ടുകാരെത്തി മോചിപ്പിച്ചു

Spread the love

കോഴിക്കോട്∙ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ വീട്ടിൽ അതിക്രമിച്ചുകയറുകയും വീട്ടുകാരെ ആക്രമിക്കുകയും ചെയ്ത യുവാവിനും സുഹൃത്തുക്കൾക്കുമെതിരെ കേസ്. താമരശ്ശേരിയിൽ ഇന്നലെ അർധരാത്രിയാണ് സംഭവം. അടിവാരം സ്വദേശി മിഷ്ബാഹുലിനെതിരെ പൊലീസ് പോക്സോ കേസെടുത്തു.

 

രാത്രി പെൺകുട്ടിയുടെ മുറിയിൽ മിഷ്ബാഹുൽ ഒളിച്ചുകടക്കുകയായിരുന്നു. വിവരമറിഞ്ഞ വീട്ടുകാർ മുറി പുറത്തുനിന്നു പൂട്ടി. എന്നാൽ, മിഷ്ബാഹുൽ ഇക്കാര്യം സുഹൃത്തുക്കളെ വിളിച്ച് അറിയിച്ചു. ഇതോടെ സുഹൃത്തുക്കൾ സംഘം ചേർന്നെത്തി വീട്ടുകാരെ ആക്രമിച്ച് മിഷ്ബാഹുലിനെ മോചിപ്പിക്കുകയായിരുന്നു.

 

ആറുപേർക്കെതിരെ വീടുകയറി ആക്രമിച്ചതിനും കേസെടുത്തിട്ടുണ്ട്. ഇൻസ്റ്റഗ്രാം വഴി മിഷ്ബാഹുലും പെൺകുട്ടിയുമായി അടുപ്പമുണ്ടായിരുന്നെന്നാണു സൂചന. പൊലീസ് വിശദമായ അന്വേഷണം തുടങ്ങി.

 

 

  • Related Posts

    വിവാഹ വാഗ്ദാനം നൽകി പെൺകുട്ടിയെ പീഡിപ്പിച്ചു, സ്വകാര്യ ചിത്രങ്ങൾ ഫോണിൽ പകർത്തി; യുവാവ് പിടിയിൽ

    Spread the love

    Spread the loveകൊല്ലം ∙ രണ്ട് പോക്സോ കേസ് ഉൾപ്പെടെ അഞ്ചോളം കേസുകളിലെ പ്രതിയായ യുവാവ് വീണ്ടും പോക്സോ കേസിൽ പിടിയിൽ. പള്ളിത്തോട്ടം ഗലീലിയോ നഗറിൽ ഫിജോയ് ആണ് പിടിയിലായത്. 16 വയസ്സുകാരിയെ പീഡിപ്പിച്ച കേസിലാണ് അറസ്റ്റ്. വിവാഹ വാഗ്ദാനം നൽകി…

    യൂട്യൂബർ ഹെലൻ ഓഫ് സ്പാർട്ട അറസ്റ്റിൽ

    Spread the love

    Spread the loveതൃശ്ശൂർ: സോഷ്യൽ മീഡിയയിലൂടെ ട്രാൻസ്‌ജെൻഡറെ ലൈംഗികമായി അധിക്ഷേപിക്കുകയും അപകീർത്തിപ്പെടുത്തുകയും ചെയ്ത കേസിൽ പ്രമുഖ യൂട്യൂബറും ഇൻഫ്ലുവൻസറുമായ ‘ഹെലൻ ഓഫ് സ്പാർട്ട’ എന്ന ധന്യ ഹർഷിദിനെ തൃശ്ശൂർ സിറ്റി സൈബർ പോലീസ് അറസ്റ്റ് ചെയ്തു. പിന്നീട് ഇവരെ ജാമ്യത്തിൽ വിട്ടയച്ചു.…

    Leave a Reply

    Your email address will not be published. Required fields are marked *