വടകര എംഡിഎംഎ കേസ്; ശമ്പളം 13000 വരെ, അക്കൗണ്ടിൽ ലക്ഷങ്ങൾ, സ്വത്ത് കണ്ടുകെട്ടാൻ പോലീസ്

Spread the love

വടകര: എംഡിഎംഎം കേസിൽ അറസ്റ്റിലായ അധ്യാപികമാർ അടക്കമുള്ള അഞ്ച് പ്രതികളുടെയും സ്വത്ത് കണ്ടുകെട്ടാനുള്ള നീക്കത്തിലേക്ക് പോലീസ്. പ്രതികളുടെ അക്കൗണ്ട് വഴി കോടികളുടെ ഇടപാട് നടന്നുവെന്ന കണ്ടെത്തലിലാണ് പോലീസുള്ളത്.

പന്ത്രണ്ടായിരവും പതിമൂവായിരവും മാത്രം ശമ്പളമുള്ളവരാണ് പിടിയിലായ അധ്യാപികമാർ. പക്ഷെ ഇവരുടെ അക്കൗണ്ടിൽ ലക്ഷക്കണക്കിന് രൂപയാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്. ആഢംബര ജീവിതം നയിച്ചതിനും പോലീസ് തെളിവുകൾ കണ്ടെത്തിയിട്ടുണ്ട്. ഇവർ ലഹരി വിൽപ്പന വഴി സ്വത്തുക്കൾ വാങ്ങിക്കൂട്ടിയോ എന്ന് അന്വേഷിക്കുമെന്ന് കണ്ണൂർ റെയിഞ്ച് ഡിഐജി കെ.കാർത്തിക് വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

 

കഴിഞ്ഞ 28-ാം തീയതി പിടിയിലായ സഫുവാൻ അടക്കം അഞ്ച് പ്രതികളാണ് കേസിൽ ഇപ്പോൾ പോലീസിന്റെ വലയിലായിരിക്കുന്നത്. ഇതിൽ അവസാനം പിടിയിലായ കണ്ണൂർ ഇരിട്ടി സ്വദേശി ജിജിൽ കുര്യാക്കോസിന്റെ അക്കൗണ്ടിലൂടെ മാത്രം കഴിഞ്ഞ ഒരു വർഷത്തിനിടെ ഒരു കോടി രൂപയിലധികമാണ് ഇടപാട് നടന്നത്. സാധാരണ ഡെലിവറി ഏജന്റായി ജോലി ചെയ്യുന്ന ജിജിലിന്റെ അക്കൗണ്ടിലേക്ക് ഇത്രയും പണം വന്നത് ലഹരി ഇടപാടിലൂടെയാണ് എന്നാണ് പോലീസ് കണക്കു കൂട്ടുന്നത്. ഡെലിവറി ജോലി മറയാക്കി ലഹരി വിൽപ്പന നടത്തുകയായിരുന്നുവെന്നാണ് പോലീസ് കരുതുന്നത്.

 

പ്രതികൾ ലഹരി വിൽപ്പന വഴി സ്വത്തുക്കൾ വാങ്ങിക്കൂട്ടിയിട്ടുണ്ടെങ്കിൽ എൻഡിപിഎസ് നിയമപ്രകാരം പിടിച്ചെടുക്കുമെന്നും ഡിഐജി കെ.കാർത്തിക് പറഞ്ഞു. പിടിക്കപ്പെട്ടവരിൽ മൂന്നുപേർ അധ്യാപികമാരായതിനാൽ ഇവർ കുട്ടികളെയും ലഹരി വിൽപ്പനയുടെ ഭാഗമാക്കിയോ എന്ന വലിയ ആശങ്ക ഉയർന്നിരുന്നു. എന്നാൽ തൽക്കാലം അത്തരം വിവരങ്ങൾ ലഭ്യമായിട്ടില്ലെന്നും ഇതുവരെ രക്ഷിതാക്കളിൽ നിന്നോ മറ്റോ പരാതികളൊന്നും ലഭിച്ചിട്ടില്ലെന്നും റൂറൽ എസ്.പി മെറിൻ ജോസഫ് പറഞ്ഞു.

  • Related Posts

    വിവാഹ വാഗ്ദാനം നൽകി പെൺകുട്ടിയെ പീഡിപ്പിച്ചു, സ്വകാര്യ ചിത്രങ്ങൾ ഫോണിൽ പകർത്തി; യുവാവ് പിടിയിൽ

    Spread the love

    Spread the loveകൊല്ലം ∙ രണ്ട് പോക്സോ കേസ് ഉൾപ്പെടെ അഞ്ചോളം കേസുകളിലെ പ്രതിയായ യുവാവ് വീണ്ടും പോക്സോ കേസിൽ പിടിയിൽ. പള്ളിത്തോട്ടം ഗലീലിയോ നഗറിൽ ഫിജോയ് ആണ് പിടിയിലായത്. 16 വയസ്സുകാരിയെ പീഡിപ്പിച്ച കേസിലാണ് അറസ്റ്റ്. വിവാഹ വാഗ്ദാനം നൽകി…

    യൂട്യൂബർ ഹെലൻ ഓഫ് സ്പാർട്ട അറസ്റ്റിൽ

    Spread the love

    Spread the loveതൃശ്ശൂർ: സോഷ്യൽ മീഡിയയിലൂടെ ട്രാൻസ്‌ജെൻഡറെ ലൈംഗികമായി അധിക്ഷേപിക്കുകയും അപകീർത്തിപ്പെടുത്തുകയും ചെയ്ത കേസിൽ പ്രമുഖ യൂട്യൂബറും ഇൻഫ്ലുവൻസറുമായ ‘ഹെലൻ ഓഫ് സ്പാർട്ട’ എന്ന ധന്യ ഹർഷിദിനെ തൃശ്ശൂർ സിറ്റി സൈബർ പോലീസ് അറസ്റ്റ് ചെയ്തു. പിന്നീട് ഇവരെ ജാമ്യത്തിൽ വിട്ടയച്ചു.…

    Leave a Reply

    Your email address will not be published. Required fields are marked *