പാക്ക് സ്വദേശിയുമായി നിരന്തരം വാട്സാപ് ചാറ്റ്; ബേപ്പൂരിൽ യുവാവ് അറസ്റ്റിൽ

Spread the love

ബേപ്പൂർ ∙ മത്സ്യബന്ധന ബോട്ടിൽ ജോലിക്കെത്തിയ ബംഗാൾ സ്വദേശിയായ യുവാവിനെ പാക്കിസ്ഥാൻ ബന്ധം സംശയിച്ച് പൊലീസ് പിടികൂടി. പാക്കിസ്ഥാൻ സ്വദേശിയുമായി ഇയാൾ നിരന്തരം വാട്സാപ് ചാറ്റ് നടത്തിയതായി പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി. ബേപ്പൂർ സ്റ്റേഷനിൽ പൊലീസും കേന്ദ്ര ഇന്റലിജൻസ് ബ്യൂറോ, കോസ്റ്റ് ഗാർഡ് ഉദ്യോഗസ്ഥരും യുവാവിനെ ചോദ്യം ചെയ്തു വരികയാണ്.

 

ഉച്ചയ്ക്ക് ഹാർബറിൽ എത്തിയ ഇയാളെ സംശയം തോന്നിയാണു പിടികൂടിയത്. ചോദ്യം ചെയ്തപ്പോൾ ബോട്ടിൽ ജോലിക്ക് എത്തിയതാണെന്നായിരുന്നു മൊഴി. എന്നാൽ ഏതു ബോട്ടിലാണെന്ന് ഇയാൾക്ക് വ്യക്തമാക്കാനായില്ല. ആധാർ കാർഡ് പരിശോധിച്ചതിൽ ബംഗാൾ സ്വദേശിയാണെന്നു തിരിച്ചറിഞ്ഞിട്ടുണ്ട്. തനിക്ക് യുട്യൂബ് ചാനൽ ഉണ്ടെന്നും ഇതുവഴി പരിചയപ്പെട്ടാണ് പാക് സ്വദേശിയുമായി വാട്സാപ് ചാറ്റ് നടത്തിയതെന്നുമാണ് യുവാവ് പറയുന്നത്. എന്നാൽ ഇയാളുടെ മൊഴി പൊലീസ് വിശ്വാസത്തിലെടുത്തിട്ടില്ല. രേഖകളും ഫോണും മറ്റും വിശദമായി പരിശോധിച്ചു വരികയാണെന്നു ഫറോക്ക് അസിസ്റ്റന്റ് കമ്മിഷണർ എ.പ്രേംജിത്ത് പറഞ്ഞു.

 

 

  • Related Posts

    ഇളവ് ഇവര്‍ക്ക് മാത്രം; മുന്‍ഗണനാ റേഷന്‍ കാര്‍ഡുകള്‍ പിഴ കൂടാതെ പൊതുവിഭാഗത്തിലേക്ക് മാറ്റാനുള്ള അവസാന അവസരം ഡിസംബര്‍ 8

    Spread the love

    Spread the loveതിരുവനന്തപുരം: മുന്‍ഗണനാ റേഷന്‍ കാര്‍ഡുകള്‍ അനര്‍ഹമായി കൈവശം വെച്ചിരിക്കുന്നവര്‍ക്ക് അവ പൊതുവിഭാഗത്തിലേക്ക് മാറ്റാനുള്ള അവസരം ഡിസംബര്‍ എട്ടുവരെയാണ്. മഞ്ഞ, പിങ്ക് കാര്‍ഡുകള്‍ കൈവശമുള്ളവരില്‍ അര്‍ഹത നഷ്ടപ്പെട്ടവര്‍ക്ക് പിഴയോ മറ്റ് ശിക്ഷാനടപടികളോ ഇല്ലാതെ സ്വമേധയാ കാര്‍ഡുകള്‍ തിരികെ ഏല്‍പ്പിക്കാമെന്ന് ഭക്ഷ്യ-പൊതുവിതരണ…

    അക്ഷരയുടെ മരണം; ബസ് ഡ്രൈവറുടെ ലൈസന്‍സ് ആജീവനാന്തം റദ്ദാക്കണമെന്ന് പൊലീസ്

    Spread the love

    Spread the loveകൊച്ചി: ഐടി ജീവനക്കാരി അക്ഷര മരിച്ച സംഭവത്തില്‍ ബസ് ഡ്രൈവര്‍ ബിനോയിയുടെ ലൈസന്‍സ് ആജീവനാന്തം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഇന്‍ഫോപാര്‍ക്ക് പൊലീസ് മോട്ടോര്‍ വാഹന വകുപ്പിന് കത്ത് നല്‍കി. ഡ്രൈവറുടെ ഗുരുതരമായ അശ്രദ്ധയാണ് അപകടത്തിനും മരണത്തിനും കാരണമായതെന്ന് പൊലീസ് കത്തില്‍…

    Leave a Reply

    Your email address will not be published. Required fields are marked *