‘ഡോക്ടർ സാബും സംഘവും പറ്റിച്ചു’: 1.75 കോടി തട്ടിയെന്നു കേസ്; വിപിവിവി ചെയർമാൻ മുങ്ങി

Spread the love

കൊച്ചി ∙ യുഎസ് പ്രതിരോധ വകുപ്പിനു വേണ്ടി ഇന്ത്യയിൽ ആയുധം നിർമിക്കാനുള്ള വ്യാജ കരാർ കാണിച്ചു 800 കോടി രൂപയുടെ ബിസിനസ് കരാർ വാഗ്ദാനം ചെയ്തു 1.75 കോടി രൂപ തട്ടിയെടുത്തെന്ന പരാതിയിൽ ഡൽഹി പൊലീസ് ഒരു കേസ് കൂടി റജിസ്റ്റർ ചെയ്തു. ബെംഗളൂരുവി‍ൽ പ്രവർത്തിക്കുന്ന എസ്ആർഐടി ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിന്റെ പരാതിയിലാണു നടപടി. കമ്പനിയുടെ മലയാളിയായ മാനേജിങ് ഡയറക്ടർ ഡോ.മധു നമ്പ്യാരാണു പരാതിക്കാരൻ.

 

2024 മുതൽ 2026 വരെ പല ഘട്ടങ്ങളിലായി കമ്പനി കബളിപ്പിച്ചെന്നാണു പരാതിയിൽ പറയുന്നത്. വിപിവിവി കമ്പനി, ചെയർമാൻ വെങ്കിട്ട വെങ്കിട്, ഡയറക്ടർമാരായ ഹിതേഷ് കുമാർ, രാഹുൽ രാജീവ് നായർ, രക്ഷാധികാരി ‘ഡോക്ടർ സാബ്’, ‘ഡിഫൻസ് എക്സ്പെർട്’ എന്നു പറയുന്ന രാജൻ മാലിക്ക്, ‘ഡിഫൻസ് ലേഡി’ എന്നു പറയുന്ന പി.സുമിത സുധാകർ, ‘ബിസിനസ് സ്ട്രാറ്റജിസ്റ്റ്’ എന്നു പറയുന്ന അഖീൽ അഹമ്മദ്, വിപിവിവി ഉദ്യോഗസ്ഥരായ മാനസി മലബാറി, ഗോപിക രാജ്, മുഖ്യദല്ലാൾ യലേത്തി പദ്മരാജ് ഗോപാൽ, കെ.രാജീവൻ, അഭിനവ് പോൾ എന്നിവരാണു കേസിലെ പ്രതികൾ.

 

കേരളത്തിൽ വിപിവിവി കമ്പനിക്കെതിരെ റജിസ്റ്റർ ചെയ്ത കേസുകളിൽ എഫ്ഐആറുകളുടെ പകർപ്പുകൾ അടക്കമാണു ഡൽഹിയിലെ വസന്ത് വിഹാർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. പരാതിയിൽ ഒരുമാസത്തെ തെളിവു ശേഖരണവും മൊഴി രേഖപ്പെടുത്തലും പൂർത്തിയാക്കിയ ശേഷമാണ് ഇന്നലെ കേസ് റജിസ്റ്റർ ചെയ്തത്. ഈ കേസിൽ ചോദ്യംചെയ്യാൻ വെളിപ്പിച്ചപ്പോഴാണു വിപിവിവിയുടെ ‘ക്ലാസിഫൈഡ് രേഖകൾ’ പരിശോധിക്കാനുള്ള അധികാരം ഡൽഹി പൊലീസിനില്ലെന്നു പറഞ്ഞു വെങ്കിട്ട വെങ്കിട് ഡൽഹിയിൽനിന്നു മുങ്ങിയത്.

  • Related Posts

    ഓടിക്കോ, മൂർഖനാണ്’; വെള്ളച്ചാട്ടത്തിനടുത്ത് കൈക്കുഞ്ഞുമായി നിന്ന യുവാവിന്റെ ദേഹത്തേയ്ക്ക് പാമ്പ് വീണു

    Spread the love

    Spread the loveമുംബൈ∙ വെള്ളച്ചാട്ടത്തിനടുത്ത് കൈക്കുഞ്ഞുമായി നിൽക്കുകയായിരുന്ന യുവാവിന്റെ ദേഹത്തേയ്ക്ക് പാമ്പ് വീണു. മഹാരാഷ്ട്രയിലെ സിന്ധുദുർഗ് ജില്ലയിലെ സഹ്യാദ്രി മലനിരകളിൽ സ്ഥിതി ചെയ്യുന്ന അംബോലി വെള്ളച്ചാട്ടത്തിലാണ് സംഭവം. വെള്ളച്ചാട്ടം കാണാനെത്തിയ യുവാവിന്റെ തോളിലേക്കാണ് പാമ്പ് വീണത്. ഇത് സമീപത്തുണ്ടായിരുന്നവരെ പരിഭ്രാന്തരാക്കി. സംഭവത്തിന്റെ…

    അഡിഡാസ് ഇന്ത്യയില്‍ കൂട്ടപ്പിരിച്ചുവിടല്‍; 350 ജീവനക്കാരെ ബാധിക്കുമെന്ന് റിപ്പോര്‍ട്ട്

    Spread the love

    Spread the loveഗുരുഗ്രാം: ജര്‍മന്‍ സ്‌പോര്‍ട്‌സ് വെയര്‍ കമ്പനിയായ അഡിഡാസ് ഇന്ത്യയിലെ ടെക് വിഭാഗത്തില്‍ ജീവനക്കാരുടെ എണ്ണം കുറച്ചു. ഗുരുഗ്രാം ടെക് ഹബിലെ 350-ഓളം ജീവനക്കാരെ കഴിഞ്ഞ ദിവസം കമ്പനി പിരിച്ചു വിട്ടിരുന്നു. 350 ജീവനക്കാരെന്ന കണക്ക് കമ്പനി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും പ്രവര്‍ത്തനങ്ങള്‍…

    Leave a Reply

    Your email address will not be published. Required fields are marked *