‘അവർ അഭ്യർഥിച്ചു; ഇറാന്റെ നിലനിൽ‌പ്പിനായി സമ്മതിച്ചു’: ഇറാനെതിരായ ആക്രമണം റദ്ദാക്കിയെന്ന് ട്രംപ്

Spread the love

വാഷിങ്ടൻ∙ ഇറാനെതിരെ വാരാന്ത്യത്തിൽ നടത്താനിരുന്ന ആക്രമണങ്ങൾ റദ്ദാക്കിയതായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇറാനും മറ്റു പശ്ചിമേഷ്യൻ രാജ്യങ്ങളും നിർബന്ധിച്ചതുകൊണ്ടാണ് തീരുമാനം മാറ്റിയതെന്നും ഇരുരാജ്യങ്ങളും തമ്മിലുള്ള ഒരു കരാറിന്റെ അടിസ്ഥാന രൂപരേഖ അംഗീകരിച്ചിട്ടുണ്ടെന്നും ട്രംപ് പറഞ്ഞു. സമൂഹ മാധ്യമ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലിൽ പങ്കുവച്ച കുറിപ്പിലാണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്.

 

‘‘ഇറാനെതിരായ ആക്രമണത്തിന് അമേരിക്ക പൂർണ സജ്ജമാണ്. രണ്ടാം ലോകമഹായുദ്ധത്തിനുശേഷം ലോകം കണ്ടിട്ടില്ലാത്ത വിധം അതിശക്തമായ ആക്രമണം നടത്താൻ ഞങ്ങൾ തയാറാണ്. എന്നാൽ ഒരു കരാറിന്റെ അടിസ്ഥാന വിഷയങ്ങളിൽ ധാരണയായതിനാൽ, ആക്രമണത്തിൽ നിന്ന് തൽക്കാലം പിന്മാറാൻ ഇറാനും മറ്റു പശ്ചിമേഷ്യൻ രാജ്യങ്ങളും ഞങ്ങളോട് അഭ്യർഥിച്ചിട്ടുണ്ട്.

ഹോർമുസ് കടലിടുക്ക് ഉടനടി പൂർണമായി തുറക്കുക, ഇറാന്റെ ആണവ ഭീഷണി അവസാനിപ്പിക്കുക തുടങ്ങിയ നിബന്ധനകളോടു കൂടിയതാണ് കരാർ. ഇറാന്റെയും മറ്റു രാജ്യങ്ങളുടെയും അഭ്യർഥനപ്രകാരം ലോകത്തിന്റെ ഭാവിക്കായി, ഇറാന്റെ നിലനിൽപ്പിനായി ആക്രമണം റദ്ദാക്കാൻ സമ്മതിച്ചു. വേഗത്തിൽ ഒരു കരാറിലെത്താമെങ്കിൽ മാത്രം എന്ന വ്യവസ്ഥയിലാണ് ആക്രമണം റദ്ദാക്കാമെന്ന് സമ്മതിച്ചത്. ഈ നിലപാടിൽ ഇസ്രയേലും എനിക്കൊപ്പമുണ്ട്’’ – ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചു.

  • Related Posts

    100 വയസ്സ് പിന്നിട്ടവർ ഒരു ലക്ഷം കടന്നു; ലോകത്തെ ഞെട്ടിച്ച് ജപ്പാന്റെ ദീർഘായുസ് റെക്കോർഡ്

    Spread the love

    Spread the loveലോകത്ത് ഏറ്റവും കൂടുതൽ ആയുർദൈർഘ്യമുള്ള ജനസംഖ്യയുള്ള രാജ്യങ്ങളിലൊന്നായ ജപ്പാനിൽ പുതിയ റെക്കോർഡ്. രാജ്യത്ത് 100 വയസോ അതിൽ കൂടുതലോ പ്രായമുള്ളവരുടെ എണ്ണം ആദ്യമായി ഒരു ലക്ഷം കടന്നിരിക്കുന്നു. ജപ്പാൻ ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ പ്രകാരം…

    മലയാളി യുവ ഡോക്ടർ കുഴഞ്ഞുവീണ് മരിച്ചു

    Spread the love

    Spread the loveഷാർജ ∙ മലയാളി യുവ ദന്ത ഡോക്ടർ ഷാർജയിൽ കുഴഞ്ഞുവീണ് മരിച്ചു. അലനല്ലൂർ തയ്യിൽ യാസിറിന്റെ ഭാര്യ മലപ്പുറം വണ്ടൂർ പൂക്കുളം സ്വദേശി ഡോ. അഫീന റഹീം (32) ആണ് മരിച്ചത്. ഇല്ലിക്കതൊടിക അബ്ദുറഹീമിന്റെ മകളാണ്. മൃതദേഹം ചൊവ്വാഴ്ച…

    Leave a Reply

    Your email address will not be published. Required fields are marked *