ഫ്ലാറ്റ് ഒഴിപ്പിക്കാനെത്തിയ വീട്ടുടമയുടെ ഭാര്യയുടെ മുഖത്തേക്ക് വെടിവച്ച് അഭിഭാഷകൻ; അറസ്റ്റ്

Spread the love

ചണ്ഡീഗഢ്∙ കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ ഫ്ലാറ്റ് ഒഴിപ്പിക്കാനെത്തിയ വീട്ടുടമയുടെ ഭാര്യയ്ക്കുനേരെ വെടിയുതിർത്ത 67 വയസ്സുകാരനായ അഭിഭാഷകനെ പൊലീസ് അറസ്റ്റ് ചെയ്തു. ചണ്ഡീഗഢിലെ സെക്ടർ 42 ലാണ് സംഭവം. രാജിന്ദർ സിങ്ങിന്റെ ഭാര്യ മൻവീന്ദർ കൗറിനുനേരെ വാടകക്കാരനായ ജെ.പി.എസ്. ചഢയാണ് ലൈസൻസുള്ള തോക്കുപയോഗിച്ച് വെടിവച്ചത്. വെടിയുണ്ടയുടെ ചീളുകൾ മുഖത്തു തറച്ച മൻവീന്ദറിനെ പിജിഐഎംഇആർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

 

കഴിഞ്ഞ 36 വർഷമായി ചഢ ഈ ഫ്ലാറ്റിലാണ് താമസിക്കുന്നത്. ഫ്ലാറ്റിന്റെ ഉടമയുമായി ഏറെക്കാലമായി തർക്കമുണ്ടായിരുന്നു. കോടതി ഉത്തരവിനെത്തുടർന്ന് ശനിയാഴ്ച ഫ്ലാറ്റ് ഒഴിപ്പിക്കുന്നതിനുള്ള നടപടികൾക്കായി കോടതി ബെയ്‌ലിഫിനും പൊലീസിനുമൊപ്പം മൻവീന്ദർ കൗറും സ്ഥലത്തെത്തി. എന്നാൽ ചഢ വാതിൽ തുറക്കാൻ തയാറായില്ല. കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ പൂട്ട് പൊളിച്ച് ഫ്ലാറ്റിന്റെ കൈവശാവകാശം ഉടമയ്ക്കു കൈമാറാൻ അധികൃതർക്ക് അനുമതിയുണ്ടായിരുന്നു. തുടർന്ന് പൊലീസ് പൂട്ട് പൊളിച്ചു. ഇതിനിടെ തോക്കുമായി ബാൽക്കണിയിലേക്കെത്തിയ ചഢ വെടിയുതിർക്കുകയായിരുന്നു. വെടിയുണ്ടയുടെ ചീളുകൾ മൻവീന്ദറിന്റെ മുഖത്തു തറച്ചു. വീണ്ടും തോക്കിൽ വെടിയുണ്ട നിറയ്ക്കാൻ ശ്രമിക്കുന്നതിനിടെ പൊലീസ് ചഢയെ കീഴ്പ്പെടുത്തി കസ്റ്റഡിയിലെടുത്തു.

 

അതേസമയം, ഫ്ലാറ്റിന്റെ കൈവശാവകാശം ഏറ്റെടുക്കാൻ കോടതി ഉത്തരവില്ലെന്നും ചിലർ ബലമായി വീട്ടിൽ കയറാൻ ശ്രമിക്കുകയായിരുന്നെന്നും ചഢയുടെ മകൻ ആരോപിച്ചു. 36 വർഷമായി താമസിക്കുന്ന ഫ്ലാറ്റിൽനിന്ന് ഒഴിപ്പിക്കുന്നതിനെതിരെ സ്റ്റേ ഉത്തരവുണ്ടെന്നും ഓഗസ്റ്റ് മൂന്നിന് കേസിൽ അടുത്ത വാദം കേൾക്കാനിരിക്കുകയാണെന്നും കുടുംബം അവകാശപ്പെട്ടു. എന്നാൽ കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ഫ്ലാറ്റ് ഒഴിപ്പിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചതെന്ന് പൊലീസ് വ്യക്തമാക്കി.

  • Related Posts

    എസ്‌യുവി സ്കൂട്ടറിലിടിച്ചു, യാത്രക്കാരൻ മരിച്ചു; വാഹനമുപേക്ഷിച്ച് മറ്റൊരു കാറിൽ മുങ്ങി യുവതിയും സുഹൃത്തുക്കളും

    Spread the love

    Spread the loveകാൺപുർ∙ ഡ്രൈവിങ് പഠിച്ചുകൊണ്ടിരുന്ന യുവതി ഓടിച്ച വാഹനമിടിച്ച് സ്കൂട്ടർ യാത്രക്കാരന് ദാരുണാന്ത്യം. കാൺപുരിലാണ് സംഭവം. സന്തോഷ് സിങ് ചൗഹാൻ (55) ആണ് മരിച്ചത്. അമിതവേഗത്തിലെത്തിയ എസ്‌‍യുവി നിയന്ത്രണം വിട്ട് സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു.   രണ്ട് സ്ത്രീകളും ഒരു പുരുഷനുമാണ്…

    വീണ്ടും കൂട്ട ബലാത്സംഗം, അതിക്രമത്തിന് ഇരയായത് പതിനെട്ടുകാരി; ഓട്ടോറിക്ഷാ ഡ്രൈവറും കൂട്ടാളിയും അറസ്റ്റിൽ

    Spread the love

    Spread the loveപട്ന ∙ ബിഹാറിലെ രോഹ്താസ് ജില്ലയിലുള്ള സസാരത്തിൽ പതിനെട്ടുകാരിയായ പെൺകുട്ടി ലൈംഗികാതിക്രമത്തിന് ഇരയായി. യാത്രയ്ക്കിടയിലാണ് പെൺകുട്ടിയെ ഓട്ടോറിക്ഷാ ഡ്രൈവറും കൂട്ടാളിയും ചേർന്ന് തട്ടിക്കൊണ്ടുപോയത്. വിജനമായ സ്ഥലത്തെത്തിച്ച ശേഷം ഇവർ പെൺകുട്ടിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു. സംഭവത്തിനു പിന്നാലെ രണ്ട് പ്രതികളെയും…

    Leave a Reply

    Your email address will not be published. Required fields are marked *