സ്വകാര്യ ഭാഗങ്ങളിൽ വടി കയറ്റി, മുഖം അടിച്ചുതകർത്തു; പതിനഞ്ചുകാരി വീട്ടിൽ ബലാത്സംഗത്തിനിരയായി

Spread the love

ഗുവാഹത്തി∙ അസമിൽ പതിനഞ്ചുകാരിയെ വീട്ടിൽ വച്ച് അതിക്രൂരമായി ബലാത്സംഗം ചെയ്തു കൊലപ്പെടുത്തി. അക്രമികൾ സ്വകാര്യ ഭാഗങ്ങളിൽ വടി കയറ്റുകയും മുഖം അടിച്ചു തകർക്കുകയും ചെയ്തു. അസമിലെ ഹൈലകണ്ടി ജില്ലയിലാണ് മനുഷ്യ മനഃസാക്ഷിയെ ഞെട്ടിച്ച സംഭവം.

 

ശനിയാഴ്ച രാത്രിയായിരുന്നു സംഭവം. കുട്ടിയുടെ തലയും മുഖവും തകർന്നിരുന്നുവെന്നും സ്വകാര്യ ഭാഗങ്ങളിൽ വടി കുത്തിക്കയറ്റിയിരുന്നെന്നും പൊലീസ് വൃത്തങ്ങൾ പറഞ്ഞു. മർദനത്തിനു മുൻപ് കുട്ടി പീഡനത്തിന് ഇരയായിട്ടുണ്ടെന്നു കുടുംബം ആരോപിക്കുന്നു. മരണകാരണം സംബന്ധിച്ചു വ്യക്തത വരുത്തുന്നതിനായി പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ടിനായി കാത്തിരിക്കുകയാണ് അന്വേഷണ സംഘം.

 

കുട്ടിയും മാതാപിതാക്കളും ഒരു ബന്ധുവിന്റെ വീട്ടിൽ പോയിരുന്നു. അവിടെ വച്ച് ബന്ധുവുമായി ഉണ്ടായ തർക്കത്തെ തുടർന്നു പെൺകുട്ടി സ്വന്തം വീട്ടിലേക്കു തിരികെപ്പോന്നു. പിന്നീട് മടങ്ങിയെത്തിയ മാതാപിതാക്കൾ കണ്ടത് അവളുടെ ചേതനയറ്റ ശരീരമാണ്. തിരിച്ചറിയാൻ കഴിയാത്ത വിധത്തിലായിരുന്നു മൃതദേഹം. പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടു പ്രദേശവാസികൾ ദേശീയപാത ഉപരോധിച്ചു. സംഭവത്തില്‍ അഞ്ചുപേരെ കസ്റ്റഡ‍ിയിലെടുത്തതായി പൊലീസ് അറിയിച്ചു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ ലൈംഗികാതിക്രമം സംബന്ധിച്ചു വ്യക്തത വരൂവെന്നും എസ്എസ്പി അമിതാഭ് സിൻഹ അറിയിച്ചു.

  • Related Posts

    എസ്‌യുവി സ്കൂട്ടറിലിടിച്ചു, യാത്രക്കാരൻ മരിച്ചു; വാഹനമുപേക്ഷിച്ച് മറ്റൊരു കാറിൽ മുങ്ങി യുവതിയും സുഹൃത്തുക്കളും

    Spread the love

    Spread the loveകാൺപുർ∙ ഡ്രൈവിങ് പഠിച്ചുകൊണ്ടിരുന്ന യുവതി ഓടിച്ച വാഹനമിടിച്ച് സ്കൂട്ടർ യാത്രക്കാരന് ദാരുണാന്ത്യം. കാൺപുരിലാണ് സംഭവം. സന്തോഷ് സിങ് ചൗഹാൻ (55) ആണ് മരിച്ചത്. അമിതവേഗത്തിലെത്തിയ എസ്‌‍യുവി നിയന്ത്രണം വിട്ട് സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു.   രണ്ട് സ്ത്രീകളും ഒരു പുരുഷനുമാണ്…

    വീണ്ടും കൂട്ട ബലാത്സംഗം, അതിക്രമത്തിന് ഇരയായത് പതിനെട്ടുകാരി; ഓട്ടോറിക്ഷാ ഡ്രൈവറും കൂട്ടാളിയും അറസ്റ്റിൽ

    Spread the love

    Spread the loveപട്ന ∙ ബിഹാറിലെ രോഹ്താസ് ജില്ലയിലുള്ള സസാരത്തിൽ പതിനെട്ടുകാരിയായ പെൺകുട്ടി ലൈംഗികാതിക്രമത്തിന് ഇരയായി. യാത്രയ്ക്കിടയിലാണ് പെൺകുട്ടിയെ ഓട്ടോറിക്ഷാ ഡ്രൈവറും കൂട്ടാളിയും ചേർന്ന് തട്ടിക്കൊണ്ടുപോയത്. വിജനമായ സ്ഥലത്തെത്തിച്ച ശേഷം ഇവർ പെൺകുട്ടിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു. സംഭവത്തിനു പിന്നാലെ രണ്ട് പ്രതികളെയും…

    Leave a Reply

    Your email address will not be published. Required fields are marked *