കൽപ്പറ്റ: നാളെ (ഓഗസ്റ്റ് 4) വയനാട് ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഒഴികെ നിലവിൽ പൊതുഅവധി പ്രഖ്യാപിച്ചിട്ടില്ലെന്ന് ജില്ലാ കലക്ടർ അറിയിച്ചു.
ജില്ലയിലെ കാലാവസ്ഥാ സാഹചര്യം നിരന്തരം വിലയിരുത്തിവരികയാണെന്നും, സാഹചര്യങ്ങൾക്കനുസരിച്ച് എന്തെങ്കിലും മാറ്റമുണ്ടെങ്കിൽ രാവിലെ 7.00 മണിക്ക് ഔദ്യോഗിക അറിയിപ്പ് പുറത്തിറക്കുമെന്നും കലക്ടർ അറിയിച്ചു.
അവധി സംബന്ധിച്ച അഭ്യൂഹങ്ങൾ പ്രചരിപ്പിക്കുകയോ വിശ്വസിക്കുകയോ ചെയ്യാതെ ഔദ്യോഗിക അറിയിപ്പുകൾ മാത്രം പിന്തുടരണമെന്ന് ജില്ലാ ഭരണകൂടം പൊതുജനങ്ങളോട് അഭ്യർഥിച്ചു.







