മേപ്പാടി പഞ്ചായത്തിലെ 9 മുതൽ 12 വരെ വാർഡുകളിലെ വിദ്യാർഥികൾക്ക് ഇന്ന് അവധി; ജില്ലയിലെ മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധിയില്ല

Spread the love

വയനാട്: ശക്തമായ മഴയുടെ പശ്ചാത്തലത്തിൽ ഇന്ന് (ഓഗസ്റ്റ് 4) മേപ്പാടി ഗ്രാമപഞ്ചായത്തിലെ 9, 10, 11, 12 വാർഡുകളിലെ എല്ലാ വിദ്യാർഥികൾക്കും അവധി പ്രഖ്യാപിച്ചു. കൂടാതെ, ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധിയായിരിക്കും.

 

ഇവയൊഴികെ വയനാട് ജില്ലയിലെ മറ്റൊരു വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധി പ്രഖ്യാപിച്ചിട്ടില്ലെന്ന് വയനാട് ജില്ലാ കലക്ടർ അറിയിച്ചു.

 

കാലാവസ്ഥാ സാഹചര്യം കണക്കിലെടുത്ത് വിദ്യാർത്ഥികൾ സുരക്ഷിതമായി വിദ്യാലയങ്ങളിലെത്തുന്നതും തിരികെ വീടുകളിലെത്തുന്നതും രക്ഷിതാക്കളും അധ്യാപകരും ബന്ധപ്പെട്ട എല്ലാവരും പ്രത്യേകം ഉറപ്പാക്കണമെന്നും ജില്ലാ കലക്ടർ അഭ്യർഥിച്ചു.

  • Related Posts

    എം.ഡി.എം.എ യുമായി കോഴിക്കോട് സ്വദേശിയായ യുവാവ് പിടിയിൽ 

    Spread the love

    Spread the loveബത്തേരി : കോഴിക്കോട്, താമരശ്ശേരി, രാരോത്ത്, അക്കരപ്പറമ്പിൽ വീട്ടിൽ ഷാബീർ ഷാൻ(23) നെയാണ് ബത്തേരി പോലീസും ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും ചേർന്ന് പിടികൂടിയത്. 16.09.2026 വൈകുന്നേരം മുത്തങ്ങ പോലീസ് ചെക്ക് പോസ്റ്റിൽ വാഹന പരിശോധനക്കിടെ കർണാടക ഭാഗത്തു നിന്നും…

    വാഹനപകടത്തിൽ വയനാട് സ്വദേശിയായ മലയാളി യുവതി മരണപ്പെട്ടു

    Spread the love

    Spread the loveബെംഗളൂരു- മൈസൂർ ഹൈവേയിൽ വീണ്ടും അപകടം.കാറിൻ്റെ നിയന്ത്രണം വിട്ട് സുരക്ഷാ വേലിയിൽ ഇടിച്ച് മാനന്തവാടി സ്വദേശി അഫ്രീന (23) മരിച്ചു.KL 72 1881 നമ്പർ വാഹനമാണ് അപകടത്തിൽ പെട്ടത്.കുടുംബത്തിലെ മൂന്നു പേർക്ക് പരുക്കേറ്റിട്ടുണ്ട്.   മാനന്തവാടി സ്വദേശി മത്തൻ…

    Leave a Reply

    Your email address will not be published. Required fields are marked *