പരസ്യമായി മാപ്പ് പറയിപ്പിച്ചത് വൈരാഗ്യമായി; 30 സെക്കൻഡിൽ 34 തവണ കുത്തി, അധ്യാപികയെ കൊലപ്പെടുത്തിയ പ്രതി അറസ്റ്റിൽ

Spread the love

ഛണ്ഡിഗഡ് ∙ സ്കൂൾ കോറിഡോറിൽ പ്രിൻസിപ്പലിന്റെയും സഹപ്രവർത്തകരുടെയും കൺമുന്നിൽ അധ്യാപികയെ കുത്തിക്കൊലപ്പെടുത്തി. ഹരിയാനയിലെ ഫരീദാബാദ് സിക്രോണ ഗ്രാമത്തിലെ സ്വകാര്യ സ്കൂളിലാണ് നാടിനെ നടുക്കിയ സംഭവം. അധ്യാപികയായ സന്ധ്യ (29) ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് കോട്ട് ഗ്രാമവാസിയായ അമിത് (21) എന്ന യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. 30 സെക്കൻ‌ഡിൽ 34 തവണയാണ് അധ്യാപികയ്ക്ക് കുത്തേറ്റത്.

 

മുഖംമൂടി ധരിച്ചെത്തിയ പ്രതി സ്കൂൾ ഗേറ്റിലെത്തി സന്ധ്യയെ പേരെടുത്ത് ചോദിക്കുകയായിരുന്നു. അധ്യാപിക പുറത്തേക്ക് വന്നയുടൻ പ്രതി കത്തി ഉപയോഗിച്ച് ആക്രമിച്ചു. കഴുത്തിലും നെഞ്ചിലും മുഖത്തുമായി ഇരുപതിലധികം തവണയാണ് അധ്യാപികയെ കുത്തിപ്പരിക്കേൽപ്പിച്ചത്. സ്കൂൾ ലോബിയിൽ കാത്തുനിന്ന പ്രതി, സന്ധ്യയെ കണ്ടയുടൻ കഴുത്തിൽ പിടിച്ചു വലിച്ചിഴച്ച് പുറത്തേക്ക് കൊണ്ടുപോകുന്നതും ക്രൂരമായി കുത്തുന്നതും സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്.

 

നിലവിളി കേട്ട് ഓഫിസിൽ നിന്നും ഓടിയിറങ്ങിയ സ്കൂൾ അഡ്മിനിസ്ട്രേറ്റർ അക്രമിയെ തടയാൻ ശ്രമിച്ചെങ്കിലും പ്രതി അദ്ദേഹത്തിന് നേരെയും കത്തി ചൂണ്ടി. തുടർന്ന് പ്രതി നമ്പർ പ്ലേറ്റില്ലാത്ത ബൈക്കിൽ കയറി സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു. ഗുരുതരമായി പരുക്കേറ്റ സന്ധ്യയെ ഉടൻ അൽ ഫലാഹ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

 

രണ്ട് വർഷം മുൻപാണ് പ്രതിയായ അമിത് സന്ധ്യയെ പരിചയപ്പെടുന്നത്. ഇയാൾ സന്ധ്യയെ നിരന്തരം ശല്യം ചെയ്യുകയും പിന്തുടരുകയും പതിവാക്കി. ശല്യം സഹിക്കവയ്യാതെ ഏതാനും ദിവസങ്ങൾക്ക് മുൻപ് സന്ധ്യ അമിതിന് എതിരെ പൊലീസിൽ പരാതി നൽകിയിരുന്നു. അന്ന് നാട്ടുകാരുടെ മുന്നിൽ വച്ച് പരസ്യമായി മാപ്പ് പറഞ്ഞ് അമിത് രക്ഷപ്പെടുകയായിരുന്നു. ഈ വൈരാഗ്യമാണ് ക്രൂരമായ കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറഞ്ഞു. കൊലപാതകം നടന്ന് രണ്ട് മണിക്കൂറിനുള്ളിൽ പ്രതിയെ പൊലീസ് പിടികൂടി. ഇയാൾ കുറ്റം സമ്മതിച്ചിട്ടുണ്ട്.

  • Related Posts

    സമൂഹമാധ്യമങ്ങളിലെ അമ്പിളി, പ്രണയ റീലുകൾ; പോക്സോ കേസിൽ യുവാവ് റിമാൻഡിൽ

    Spread the love

    Spread the loveവടക്കാഞ്ചേരി ∙ പോക്സോ കേസിൽ യുവാവ് റിമാൻഡിൽ. കുമ്പളങ്ങാട് പള്ളിയത്തുപറമ്പിൽ വിഘ്നേശ് കൃഷ്ണയാണു (24) പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ജയിലിലായത്. സമൂഹമാധ്യമങ്ങളിൽ അമ്പിളി എന്ന പേരിൽ പ്രണയ റീലുകൾ പോസ്റ്റ് ചെയ്യുന്നയാളായിരുന്നു വിഘ്നേശ്.   പീഡനത്തിന് ഇരയായ…

    വ്യവസായിയുടെ കൊലപാതകം: മരുമകൾക്കു പുറമെ മകനും പങ്ക്? കൊലയാളി ഫോണിൽ വിളിച്ചത് 6 തവണ

    Spread the love

    Spread the loveലക്നൗ∙ ഉത്തർ പ്രദേശിലെ കാൺപുരിൽ വ്യവസായിയെ കൊലപ്പെടുത്തിയ സംഭവത്തിൽ മകനും പങ്കെന്ന് സൂചന. ഫാർമസ്യൂട്ടിക്കൽ വ്യവസായിയായ വിനീത് മനോച്ച (63) കൊല്ലപ്പെട്ട സംഭവത്തിലാണ് പുതിയ വിവരങ്ങൾ പുറത്തുവരുന്നത്. സെപ്റ്റംബർ 5ന് നടന്ന കൊലപാതകത്തിൽ വിനീതിന്റെ മരുമകൾ ഷാലുവിനെയും കൊല…

    Leave a Reply

    Your email address will not be published. Required fields are marked *